കാന്‍സര്‍ രോഗത്തെ നേരിടാനുള്ള പോരാട്ടത്തിലാണ് രേണു സുധി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ ആരംഭിച്ച രേണുവിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണു നനയ്ക്കുകയാണ്. ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ മുടി പറ്റെ വെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലാണ് മുടി വെട്ടിയ ലുക്കില്‍ രേണു പ്രത്യക്ഷപ്പെട്ടിരുന്നു.
കട്ടിലില്‍ ക്ഷീണിച്ച് അവശയായി കിടക്കുന്ന രേണുവിനെയാണ് വിഡിയോയില്‍ കാണുന്നത്. മുടി പോയതിന്റെ വിഷമത്തില്‍ ഇരിക്കുന്ന രേണുവിനെ തലയില്‍ തലോടി ആശ്വസിപ്പിക്കുന്ന സഹോദരിയെയും വൈറല്‍ വിഡിയോയില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ഇതിന് പിന്നാലെ തന്റെ ചികിത്സ ആരംഭിച്ച വിവരം പങ്ക് വച്ചും രേണു എത്തി.
വീഡിയോയിലൂടെ താന്‍ ഒരു ഗുരുതര രോഗാവസ്ഥയിലൂടെ കടന്ന് പോവുകയാണെന്ന് അറിഞ്ഞിട്ടും വളര്‍ത്ത് മകന്‍ കിച്ചു തന്നെയൊന്ന് കാണാന്‍ വന്നില്ലെന്ന് രേണു പറയുന്നു. വിവാദമുണ്ടാക്കാന്‍ വേണ്ടി പറയുന്നതല്ലെന്നും കിടപ്പിലായ ഒരാളല്ലേ ഒന്ന് കാണാന്‍ വരാമല്ലോയെന്നും രേണു തന്റെ പുതിയ വീഡിയോയില്‍ സങ്കടം പങ്കുവെയ്ക്കവെ പറഞ്ഞു. താന്‍ അസുഖ ബാധിതയായശേഷം മകന്‍ റിതുലിന്റെ മുഖത്തെ ചിരിപോലും മാഞ്ഞ് പോയെന്നും അവനാണ് തന്റെ ഏറ്റവും വലിയ വേദനയെന്നും രേണു പറയുന്നു.
രേണുവിന്റെ വാക്കുകള്‍:
'ഫസ്റ്റ് കീമോ സ്റ്റാര്‍ട്ട് ചെയ്തു. ഞാന്‍ ഇങ്ങനെ കിടക്കുന്നത് എനിക്ക് നേരെ ഇരിക്കാന്‍ വയ്യ. ഇരുന്നു കഴിഞ്ഞാല്‍ ഞാന്‍ ശര്‍ദ്ധിക്കും. ശര്‍ദ്ദിക്കുക തന്നെയല്ല, ലൂസ് മോഷന്‍ ആണ്. തലകറക്കമാണ്. പിടലി എല്ലാം പൊട്ടി. പിടലിയുടെ സൈഡ് എല്ലാം പൊട്ടി. ഇന്നാ ഞാന്‍ കാണുന്നത് തൊണ്ടയുടെ ഇവിടെ പൊട്ടി. അങ്ങനെ കുറച്ചു പ്രശ്‌നങ്ങളാണ്. അതുപോലെ ഈ പിക്ക് ലൈന്‍ ഒന്ന് ജസ്റ്റ് ബ്ലീഡിങ് ആയി ചെറുതായിട്ട്. ഞാന്‍ ബാത്‌റൂമില്‍ പോയപ്പോള്‍ പറ്റിയതാ. ഹോസ്പിറ്റലില്‍ പോയി. അത് ക്ലീന്‍ ചെയ്തു. അപ്പോ അവര് പറഞ്ഞു ഇനിപ്പോ ഇങ്ങനെ എന്തെങ്കിലും വന്നാല്‍ അത്രയും ദൂരെ വരണ്ട. ഇവിടെ എവിടെയെങ്കിലും ക്ലീന്‍ ചെയ്യാന്‍ പറഞ്ഞു.
കീമോ ഒരു പേടി ഉണ്ടായിരുന്നു. പിന്നെ ഞാന്‍ ആലോചിച്ചു കാന്‍സര്‍ സത്യം പറഞ്ഞാ എനിക്ക് പേടിയില്ല. കാന്‍സറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, എന്റെ കുഞ്ഞ്, എന്റെ വീട്ടുകാര്, എന്റെ ചേച്ചി, ചേട്ടന്‍, സഹോദരങ്ങള്‍, എനിക്ക് ചുറ്റും നല്ല കുറച്ച് ആള്‍ക്കാര് ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാന്‍ പറ്റാത്തത്. എനിക്ക് പേടിയില്ല, ഭയമില്ല. കാന്‍സറിന എനിക്ക് ഭയമില്ല. എന്റെ കണ്ടീഷന്‍ എനിക്ക് സത്യം പറഞ്ഞാല്‍ അറിയത്തില്ല. എന്താണെന്ന് പോലും എനിക്കറിയത്തില്ല.
എനിക്ക് തളര്‍ച്ചയാണ്. ശരീരം ആസകലം വേദനയാണ്. എനിക്ക് നടുവേദന, തലവേദന എനിക്കറിയില്ല എന്തൊക്കെയാണെന്ന്. വീട്ടില്‍ വന്നാ ഉറങ്ങാന്‍ പറ്റുന്നില്ല. എന്റെ വീട്ടുകാരെ ഞാന്‍ ഉറക്കത്തില്ല എന്നുള്ളതാണ്. വേറൊന്നുമല്ല ഈ രാത്രിയില്‍ എനിക്ക് ഉറക്കമില്ല. കാന്‍സര്‍ രോഗികള്‍ ആയിട്ടുള്ളവര്‍ക്കറിയാം അതുപോലെ വേദന അനുഭവിക്കുന്ന നിമിഷങ്ങളാണിത്.
ഈ കുറ്റം പറയുന്നവര്‍ എന്ത് കണ്ടിട്ടാണ് കുറ്റം പറയുന്നതെന്ന് എനിക്കറിയില്ല. ഒരുനിമിഷം മതി നമുക്ക് രോഗം വരാം. പക്ഷേ ദൈവത്തെ ഓര്‍ത്ത് ആര്‍ക്കും ഈ രോഗം വരുത്തരുതേ എന്ന് മാത്രമേ ഉള്ളു എന്റെ പ്രാര്‍ത്ഥന. എന്റെ ശത്രുക്കള്‍ക്ക് പോലും പിതാവേ ഈ രോഗം വരുത്തരുതേ എന്ന് മാത്രമേ പ്രാര്‍ത്ഥിക്കുന്നുള്ളൂ. ഞാന്‍ ഇവിടുന്ന് എഴുന്നേറ്റ് കഴിഞ്ഞാല്‍ എന്നെ ഞാനാക്കിയ ദൈവത്തെ എവിടെ ചെന്നാലും ഷൂട്ട് ആണെങ്കിലും എനിക്ക് ഇനി കിട്ടുന്ന എന്ത് പ്രോഗ്രാം ആണെങ്കിലും ദൈവത്തെ ഒരു നിമിഷം മഹത്വപ്പെടുത്തിയിട്ട് മാത്രമേ ഞാന്‍ അത് ചെയ്യുള്ളു. ഞാന്‍ ഇവിടുന്ന് എഴുന്നേറ്റാല്‍ ഈ കാന്‍സര്‍രോഗം എന്നെ വിട്ടു മാറിയാല്‍, ഇല്ല എനിക്ക് ഉറപ്പുണ്ട് ഞാന്‍ തിരിച്ചു വരുമെന്ന്.
പക്ഷേ എനിക്ക് ശാരീരികമായിട്ട് വളരെ ബുദ്ധിമുട്ടാണ്. എന്റെ മൈന്‍ഡ് സെറ്റ് കൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെയെങ്കിലും ചാരി ഇരിക്കുന്നത്. എനിക്ക് വയ്യ ഒട്ടും വയ്യ. നിങ്ങള്‍ പ്രാര്‍ത്ഥിച്ചില്ലെങ്കിലും എന്നെ ശപിക്കാതിരിക്കുക. എന്റെ കുഞ്ഞിനെ ഓര്‍ത്തിട്ട് എങ്കിലും ശപിക്കരുത്. എനിക്ക് റിതപ്പന്‍ ഉണ്ട്, ആ കുഞ്ഞ് ഒരാഴ്ചയായിട്ട് ഒന്ന് ചിരിച്ചിട്ടില്ല. ചിരിച്ചു കാണുന്നില്ല. അതിന്റെ മുഖം, അതിനെ ഓര്‍ത്ത് ഞാന്‍ ഓരോ നിമിഷവും ദുഃഖിക്കുയാണ്.
നിങ്ങള്‍ക്കറിയാലോ ഞാന്‍ എന്ത്‌ദ്രോഹം ചെയ്തിട്ടാണെന്ന് അറിയത്തില്ല. ഞാന്‍ ഒരു 11 വയസ് തൊട്ട് നോക്കിയ ഒരു കുട്ടിയുണ്ട്. അവന്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ ഈ ചാനലില്‍ കൂടെ ഞാന്‍ ഇത് പറഞ്ഞാല്‍ ഇത് വലിയ വിവാദമാകും എന്ന് എനിക്കറിയാം. പക്ഷേ വിവാദമാക്കാന്‍ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും അത് വിവാദമാക്കരുത്. എനിക്ക് എന്റെ എന്റെ റിതപ്പന്‍ എന്നെ അന്വേഷിക്കുന്നുണ്ട്. ഈ ചാനലില്‍ കൂടെ ഇത് പറയാന്‍ കാരണം പലരും തെറ്റിദ്ധരിച്ച് എന്നോട് ചോദിച്ചു അവന്‍ വന്നോ എന്ന്. കിച്ചു വന്നിട്ടില്ല. എന്തോ ഫേക്ക് ന്യൂസ് ആയിരുന്നു.
എന്തോ ആകട്ടെ, കിടക്കുമ്പോ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണെകിലും തോന്നും. എന്നെ സ്‌നേഹിക്കുന്ന എത്രയോ പേര്‍ എവിടുന്നൊക്കെ വന്നു. പിന്നെ എനിക്ക് ഇന്‍ഫെക്ഷന്‍ പറ്റാത്തതുകൊണ്ട് മാസ്‌ക് ഒക്കെ വെച്ചിട്ടാണ് എന്റെ റൂമിന്റെ വാതിലില്‍ നില്‍ക്കുന്നതൊക്കെ. എനിക്ക് ഒത്തിരി കൈത്താങ്ങല്‍ കിട്ടി. വീട്ടുകാരെ പോലെ എന്റെ മാനേജര്‍ കരീഷ്മ. മാനേജര്‍ എന്ന് ഞാന്‍ പറയുന്നില്ല എന്റെ സഹോദരിയാണ്. അതുപോലെ ഇപ്പോ ഈ കാമറ എടുക്കുന്നത് എന്റെ ഒരു സഹോദരനാണ്.
അവന്‍ ഒരു പ്രതിഫലം പോലും ചോദിക്കാതെ ആണിത് ചെയ്യുന്നത്. പക്ഷേ ഞാന്‍ എനിക്ക് ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ഒരുപാട് പേര്‍ എന്നെ സ്‌നേഹിക്കുന്നവരുണ്ട്. അതിന്റെ ഇടയ്ക്ക് കേറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരും ഉണ്ട്. എനിക്കൊന്നും പറയാനില്ല. ആര്‍ക്കും കാന്‍സര്‍ രോഗം വരരുതേ എന്ന് മാത്രമേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ