ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാര്യ സീരിയലില്‍ ലീന ടീച്ചര്‍ എന്ന കഥാപാത്രത്തെ അഭിനയിച്ച് അവിസ്മരണീയമാക്കിയ നടിയാണ് സൗപര്‍ണിക സുഭാഷ്. ഭാര്യയില്‍ മാത്രമല്ല പല സീരിയലുകളിലൂം തിളങ്ങിയിട്ടുള്ള നടി വിവാഹം കഴിഞ്ഞ ശേഷവും സീരിയല്‍ രംഗത്ത് സജീവമാണ്. സൗപര്‍ണികയുടെ ഭര്‍ത്താവും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അതേസമയം നീലക്കുയില്‍ സീരിയലിലെ ആദിയുടെ അമ്മയായി വേഷമിടുന്ന സബിതയുമായുള്ള സൗപര്‍ണികയുടെ അധികമാര്‍ക്കുമറിയാത്ത ബന്ധമാണ് ചര്‍ച്ചയാകുന്നത്.
സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധേയയായ താരമാണ് സൗപര്‍ണിക. തുളസീദാസ് സംവിധാനം ചെയ്ത 'ഖജ ദേവയാനി' എന്ന സീരിയലിലൂടെ ആണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗപര്‍ണിക അഭിനയരംഗത്തെത്തുന്നത്. പിന്നീട് അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത താരം തുളസീദാസിന്റെ 'അവന്‍ ചാണ്ടിയുടെ മകന്‍, 'തന്മാത്ര' തുടങ്ങിയ സിനിമകളിലും വേഷമിട്ടു. പിന്നീട് സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി 2013ല്‍ വിവാഹിതയായിട്ടും അഭിനയം തുടര്‍ന്നു. സീരിയല്‍ രംഗത്ത് തന്റെതായ വ്യക്തമുദ്ര പതിപ്പിച്ച കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനാണ് സൗപര്‍ണികയുടെ ഭര്‍ത്താവ്. സുഭാഷും സീരിയല്‍ രംഗത്തുള്ള ആളായിരുന്നെങ്കിലും ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.
നടി കവിതയാണ് ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനിടയില്‍ സുഭാഷിനെ സൗപര്‍ണികയ്ക്ക് വേണ്ടി ആലോചിച്ചത്. സീരിയലിന്റെ അടുത്ത ഷെഡ്യൂളില്‍ സുഭാഷേട്ടന്റെ പെങ്ങള്‍ സെറ്റിലെത്തി. സുഭാഷിന്റെ പെങ്ങളുടെ മകനും ആ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ചേച്ചിയുടെ മുമ്പിലും കവിത കല്യാണാലോചന അവതരിപ്പിച്ചു. ' സുഭാഷിന് പറ്റിയ ഒരു പെണ്‍കുട്ടിയുണ്ട്..'എന്നു പറഞ്ഞാണ് തന്റെ ചിത്രം കാണിച്ചത്. 'ഈ കുട്ടിയെ ഞങ്ങള്‍ക്ക് അറിയാമല്ലോ എന്ന് ചേച്ചി മറുപടിയും നല്‍കി. പിന്നീട്, എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് നിശ്ചയത്തിനുള്ള തീയതി കുറിയ്ക്കുകയായിരുന്നു. പിന്നീട് വിവാഹവും നടന്നു. സൗപര്‍ണികയുടെ ഭര്‍ത്താവ് സുഭാഷിന്റെ ചേച്ചിയുടെ പേര് സബിത എന്നാണ്. നീലക്കുയിലിലെ ആദിയുടെ അമ്മയെ അവതരിപ്പിച്ചാണ് ഇപ്പോള്‍ സബിത. സബിതയുടെ മകന്‍ റെഹനും സീരിയലില്‍ അഭിനയിച്ചിട്ടുള്ള കുഞ്ഞുതാരമാണ്. ഇപ്പോള്‍ സൗപര്‍ണിക ഇവരുടെ കുടുംബചിത്രം പങ്കുവച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം ആരാധകര്‍ അറിഞ്ഞത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'മറുതീരം തേടി' എന്ന സീരിയലില്‍ അഭിരാമി എന്ന കഥാപാത്രത്തെയാണ് സൗപര്‍ണിക ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഭാര്യയിലെ ലീന ടീച്ചര്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.