Latest News

നീലക്കുയില്‍ 500റിന്റെ നിറവില്‍..! കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ട് സീരിയലിലെ കൊടിയ ശത്രുക്കള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍..! നീലക്കുയില്‍ ലൊക്കേഷനിലെ അടിപൊളി ആഘോഷചിത്രങ്ങള്‍ വൈറല്‍

Malayalilife
നീലക്കുയില്‍ 500റിന്റെ നിറവില്‍..! കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ട് സീരിയലിലെ കൊടിയ ശത്രുക്കള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍..!  നീലക്കുയില്‍ ലൊക്കേഷനിലെ അടിപൊളി ആഘോഷചിത്രങ്ങള്‍ വൈറല്‍

ഷ്യാനെറ്റിലെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് നീലക്കുയില്‍. ടാം റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലായ നീലക്കുയില്‍ ഇപ്പോള്‍ 500 എപിസോഡ് പിന്നിട്ടിരിക്കുകയാണ്. അടിച്ചുപൊളിച്ചാണ് സീരിയല്‍ 500 എപിസോഡ് ആയത് സീരിയലിലെ അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്.

ജേര്‍ണലിസ്റ്റായ ആദി പൂമ്പാറ എന്ന കാട്ടില്‍ മാസി എന്ന ആക്ടിവിസ്റ്റിനെ കാണാന്‍ വരുന്നതും എന്നാല്‍ അബദ്ധവശാല്‍ കാട്ടിലെ പെണ്‍കുട്ടിയായ കസ്തൂരിയെ ഇഷ്ടമല്ലാതെ കല്യാണം കഴിക്കേണ്ടിവരുന്നിടത്തുമാണ് നീലക്കുയിലിന്റെ കഥ തുടങ്ങുന്നത്. ആദി റാണി എന്ന യുവതിയുമായി പ്രണയത്തിലാണ് എന്നാല്‍ കസ്തൂരിയെ ഒരു സാഹചര്യത്തില്‍ കല്യാണം കഴിക്കേണ്ടിവരുന്ന ആദി ഇഷ്ടമില്ലാതെ കസ്തൂരിയെയും കൂട്ടി സിറ്റിയിലെ വീട്ടിലേക്ക് വരുന്നു. ആ വീട്ടില്‍ വേലക്കാരിയായ കസ്തൂരി ജീവിതം ആരംഭിക്കുമ്പോള്‍ ആദി റാണിയെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

റാണിയുടെ അച്ഛന് കാട്ടിലെ മറ്റൊരു സ്ത്രീയില്‍ ഉണ്ടായ മകളാണ് കസ്തൂരി എന്നത് സീരിയലിന്റെ ആകാംക്ഷയും ഇരട്ടിപ്പിക്കുന്നുണ്ട്. ഇക്കാര്യം റാണി മനസിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയയില്‍ സംഭവിക്കുകയെന്നാണ് സൂചന. പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖ താരങ്ങളുമാണ് നീലക്കുയിലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 എപിസോഡ് കേക്ക് മുറിച്ചാണ് നീലക്കുയില്‍ ടീം അംഗങ്ങള്‍ ആഘോഷിച്ചത്. റാണിയും ആദിയുമായി വേഷമിടുന്ന ലത സംഗരാജുവും നിതിന്‍ ജെയ്ക്കും, രാധാമണിയായ രശ്മി ഹരിപ്രസാദും, സ്വാതി, ശരത്ത്, മാലിനി, ശാരമ്മ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും ആഘോഷത്തില്‍ പങ്കെടുത്തു. കേക്ക് മുറിച്ച് പരസ്പരം വായില്‍വച്ചും മുഖത്ത് തേച്ചുമായിരുന്നു താരങ്ങളുടെ ആഹ്ളാദപ്രകടനം. സീരിയലിലെ ശത്രുക്കള്‍ എല്ലാം അടുത്ത മിത്രങ്ങളാണെന്നും ഒറ്റ കെട്ടായുള്ള ഇവരുടെ ആഘോഷചിത്രങ്ങളും വൈറലാകുകയാണ്.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES