Latest News

ഒന്നുകില്‍ ഇത് വലിയ ഹിറ്റാകും, അല്ലെങ്കില്‍ വലിയ ഫ്‌ലോപ്പാകും'; ആദ്യമൊക്കെ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു; 'ആക്ഷന്‍ ഹീറോ ബിജു'വിനെക്കുറിച്ച് നിവിന്‍ പോളി പറയുന്നതിങ്ങനെ 

Malayalilife
ഒന്നുകില്‍ ഇത് വലിയ ഹിറ്റാകും, അല്ലെങ്കില്‍ വലിയ ഫ്‌ലോപ്പാകും'; ആദ്യമൊക്കെ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു; 'ആക്ഷന്‍ ഹീറോ ബിജു'വിനെക്കുറിച്ച് നിവിന്‍ പോളി പറയുന്നതിങ്ങനെ 

മലയാള സിനിമയിലെ പോലീസ് സ്റ്റോറികളുടെ ശൈലി തന്നെ മാറ്റിയെഴുതിയ ചിത്രമാണ് എബ്രിഡ് ഷൈന്‍ - നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങിയ 'ആക്ഷന്‍ ഹീറോ ബിജു'. എന്നാല്‍ ചിത്രം റിലീസായ ആദ്യ സമയങ്ങളില്‍ പ്രേക്ഷകരില്‍ നിന്ന് നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചിരുന്നതെന്ന് നിവിന്‍ പോളി വെളിപ്പെടുത്തുന്നു. തന്റെ പുതിയ ചിത്രമായ 'സര്‍വ്വം മായ'യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. 

സാധാരണ ഒരു പോലീസ് സിനിമ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് വലിയ ആക്ഷന്‍ രംഗങ്ങളും പറന്നുനടന്നുള്ള തല്ലുമാണ്. എന്നാല്‍ 'ആക്ഷന്‍ ഹീറോ ബിജു' ഒരു പോലീസ് സ്റ്റേഷനിലെ ദൈനംദിന സംഭവങ്ങളെ റിയലിസ്റ്റിക്കായി കാണിക്കാനാണ് ശ്രമിച്ചത്. ഈ വേറിട്ട പരീക്ഷണം ആദ്യ ഘട്ടത്തില്‍ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ തന്നോട് പറഞ്ഞിരുന്നു, 'എടാ, ഇത് ഒന്നുകില്‍ വലിയ ഹിറ്റാകും അല്ലെങ്കില്‍ വലിയ ഫ്‌ലോപ്പാകും' എന്ന്. എങ്കിലും വ്യത്യസ്തമായ ഒന്ന് ചെയ്യണമെന്ന വാശിയോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. 

ആദ്യ ദിവസങ്ങളിലെ തണുത്ത പ്രതികരണത്തിന് ശേഷം സിനിമ പതുക്കെ ആളുകള്‍ ഏറ്റെടുത്തു. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സിനിമകളില്‍ ഒന്നായി അത് കണക്കാക്കപ്പെടുന്നു. 'ബിജു'വിന് ശേഷം വന്ന പല പോലീസ് സിനിമകളും ആ റിയലിസ്റ്റിക് പാറ്റേണ്‍ പിന്തുടരാന്‍ തുടങ്ങിയെന്നും നിവിന്‍ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം ഭാഗത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടെന്നും നിവിന്‍ തന്നെയായിരിക്കും ബിജു പൗലോസായി വീണ്ടും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ചിത്രത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും കോടതി നടപടികള്‍ സ്റ്റേ ചെയ്തതോടെ ആരാധകര്‍ ആശ്വാസത്തിലാണ്.

nivin pauly about action hero biju

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES