Latest News

ആരാണെന്ന് തിരിച്ചറിയും മുമ്പ് എടുത്ത് ചാടേണ്ടെന്ന് കരുതി'; അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചു; തുറന്ന് പറഞ്ഞ് ജേസണ്‍ സഞ്ജയ് 

Malayalilife
 ആരാണെന്ന് തിരിച്ചറിയും മുമ്പ് എടുത്ത് ചാടേണ്ടെന്ന് കരുതി'; അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചു; തുറന്ന് പറഞ്ഞ് ജേസണ്‍ സഞ്ജയ് 

നടനാകാനുള്ള ഓഫറുമായി പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സമീപിച്ചിരുന്നുവെന്ന് ജേസണ്‍ സഞ്ജയ്. എന്നാല്‍ ഈ ഓഫര്‍ താന്‍ നിരസിച്ചതായും സഞ്ജയ് പറഞ്ഞു. ഓഫര്‍ താന്‍ നിരസിച്ചതായി ജേസണ്‍ സഞ്ജയ്. അച്ഛന്‍ വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ സംവിധാനത്തിലൂടെ സിനിമയിലേക്ക് കടന്നു വരികയാണ് ജേസണ്‍ സഞ്ജയ്. 

സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കണമെന്ന ചിന്തയാണ് സംവിധാനത്തിലൂടെ കടന്നു വരാന്‍ തന്നെ പ്രേരപ്പിച്ചതെന്ന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. ''എനിക്ക് 18-19 വയസുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഞാന്‍ വിദേശത്ത് പഠിക്കാന്‍ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. കരിയറായി എന്താണ് തെരഞ്ഞെടുക്കേണ്ടതെന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷെ അതേസമയം തന്നെ എനിക്ക് ആത്മവിശ്വാസക്കുറവായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് തോന്നിയിരുന്നത്. 

പ്രത്യേകിച്ചും ഫിലിം മേക്കിങില്‍. ഞാന്‍ പഠിച്ച കോഴ്സും ഫിലിം മേക്കിങിലെ എല്ലാ മേഖലയെക്കുറിച്ചും പഠിപ്പിക്കുന്നതായിരുന്നു,'' ജേസണ്‍ പറയുന്നു. ആ സമയത്താണ് അച്ഛന്റെ കോള്‍ വരുന്നതും, അല്‍ഫോണ്‍സ് പുത്രന്റെ കാര്യം പറയുന്നതും. കേട്ടപ്പോള്‍ സന്തോഷം തോന്നി. അത് എനിക്ക് ഭാവിയില്‍ എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനം നല്‍കുകയും ചെയ്തു. പക്ഷെ ഞാന്‍ സ്വയം കണ്ടെത്തുന്ന സമയമായിരുന്നു അത്. എന്താണ് എന്റെ ഇഷ്ടം? ഫിലിം മേക്കിങ് എനിക്ക് സാധ്യമാകുമോ? എനിക്ക് അതിനുള്ളത്ര പാഷന്‍ ഉണ്ടോ? എന്നെല്ലാമുള്ള ചിന്തകളിലൂടെ കടന്നു പോവുകയായിരുന്നു''. ''വിദേശത്ത് പഠിക്കുന്ന കാലത്ത് എന്നെ ആര്‍ക്കും അറിയില്ല. എനിക്കും ആരേയും അറിയില്ല. അത് ഒന്നില്‍ നിന്നും തുടങ്ങാന്‍ സഹായിച്ചു. 

എന്റെ വേരുകളിലേക്ക് തന്നെ തിരികെ വരുമെന്നുറപ്പായിരുന്നു. എനിക്കതിനുള്ള റിസോഴ്സുകളുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഫിഗര്‍ ഔട്ട് ചെയ്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇംപള്‍സീവായൊരു തീരുമാനം എടുക്കേണ്ടതില്ലെന്ന് തോന്നി. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ ആരാണെന്നതിനുള്ള ഉത്തരം കിട്ടും മുമ്പ് എടുത്ത് ചാടേണ്ട എന്ന് കരുതി'' എന്നും ജേസണ്‍ സഞ്ജയ് പറഞ്ഞു. ''ചിലപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ കുറ്റബോധമില്ല. അല്‍ഫോണ്‍സ് പുത്രന്‍ സാറിന് എന്നേക്കാളും കഴിവുള്ള ഒരുപാട് പേരെ കിട്ടുമെന്നറിയാമായിരുന്നു. 

ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലാണ് അങ്ങനൊരു ഓഫര്‍ വരുന്നതെങ്കില്‍ എന്റെ കാഴ്ചപ്പാട് മറ്റൊന്നായേനെ. പക്ഷെ ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. ആ ഓഫര്‍ വന്നതില്‍ സന്തോഷമുണ്ട്. അതേസമയം എന്നെ കണ്ടെത്താന്‍ സമയം കണ്ടെത്തിയതിലും സന്തോഷമുണ്ട്'' എന്നും താരം കൂട്ടിച്ചേര്‍ത്തു.

jason sanjay about alphonse puthran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES