Latest News

കിട്ടേണ്ട പ്രതിഫലം കിട്ടി, നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കില്ല'; ഫില്‍ട്ടറില്ലാതെ പ്രതികരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; ബിഗ് ബോസ് 'അഗ്‌നിപരീക്ഷാ' അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

Malayalilife
 കിട്ടേണ്ട പ്രതിഫലം കിട്ടി, നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കില്ല'; ഫില്‍ട്ടറില്ലാതെ പ്രതികരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; ബിഗ് ബോസ് 'അഗ്‌നിപരീക്ഷാ' അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് സീസണ്‍ 8-ന് മുന്നോടിയായുള്ള 'അഗ്‌നിപരീക്ഷാ' എന്ന സെഗ്മെന്റിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. റിയാലിറ്റി ഷോയിലെ പ്രത്യേക സെഗ്മെന്റില്‍ താന്‍ നടത്തിയ വിധിനിര്‍ണയത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കും മറുപടിയുമായാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ രഞ്ജിനി രംഗത്തെത്തിയത്. 

അഗ്‌നിപരീക്ഷയിലേക്ക് ക്ഷണം വന്നതുതന്നെ കുറച്ചധികം ധാര്‍ഷ്ട്യത്തോടെ വിധിനിര്‍ണയം നടത്തണമെന്ന് പറഞ്ഞുകൊണ്ടാണെന്ന് രഞ്ജിനി വ്യക്തമാക്കുന്നു. ഒട്ടും ഫില്‍ട്ടറില്ലാതെ, തനിക്ക് ഞാനായി തന്നെ പെരുമാറാന്‍ സാധിക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് അത് സ്വീകരിച്ചത്. ശരിക്കും ആസ്വദിച്ചുകൊണ്ടാണ് ആ ഷോ ചെയ്തതെന്നും അതിനുള്ള കൃത്യമായ പ്രതിഫലം തനിക്ക് ലഭിച്ചുകഴിഞ്ഞുവെന്നും രഞ്ജിനി പറഞ്ഞു. എന്നെ വിളിച്ച ചാനലിനോടും എനിക്ക് തന്നെ ജോലിയോടും പൂര്‍ണമായും നീതി പുലര്‍ത്തിയെന്നാണ് എനിക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായമെന്നും, അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഇത്തരമൊരു ഷോ മലയാളി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായതിനാലാണ് പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്തതെന്നും അടുത്ത സീസണുകള്‍ മുതല്‍ ഇത് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. മുഖത്തൊരു എക്‌സ്പ്രഷന്‍ വെച്ച് കള്ളം പറയാന്‍ തനിക്ക് കഴിയില്ലെന്നും, ഷൗട്ട് ചെയ്ത് സംസാരിച്ചുവെന്ന ആരോപണങ്ങള്‍ സത്യമാണെന്നും ഉള്ളിലുണ്ടായ വികാരങ്ങള്‍ തന്നെയാണ് പുറത്തുവന്നതെന്നും അവര്‍ തുറന്നുപറഞ്ഞു.

ranjini haridas about agnipareeksha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES