ലണ്ടനില്‍ വെച്ച് നടി പ്രിയ മണിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍.
'അജയചന്ദ്രനും മാളവികയും ദശാബ്ദങ്ങള്‍ക്ക് ശേഷം തീര്‍ത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ കണ്ടുമുട്ടുന്നു... ലണ്ടനില്‍ വെച്ച് പ്രിയയെ കുടുംബത്തോടൊപ്പം കണ്ടത് വലിയൊരു അത്ഭുതമായിരുന്നു... 'തിരക്കഥ' പുറത്തിറങ്ങി 18 വര്‍ഷം കഴിഞ്ഞിട്ടും ആ മികച്ച രഞ്ജിത്ത് ചിത്രത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ സജീവമാണ്... എന്റെ ആദ്യത്തെ സംസ്ഥാന അവാര്‍ഡും ഫിലിംഫെയറും നേടിത്തന്ന ഒരു ചിത്രം... എന്റെ അരികില്‍ നില്‍ക്കുന്ന ഈ മികച്ച നടിയുടെ പിന്തുണയില്ലാതെ അത് സാധ്യമാകുമായിരുന്നില്ല.'എന്നായിരുന്നു പ്രിയമണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനൂപ് മേനോന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2008-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'തിരക്കഥ'. പ്രിയാമണി, അനൂപ് മേനോന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയകഥകളില്‍ ഒന്നാണ്.
ചിത്രത്തില്‍ മാളവിക എന്ന കഥാപാത്രത്തെ പ്രിയാമണിയും, അജയചന്ദ്രന്‍ എന്ന കഥാപാത്രത്തെ അനൂപ് മേനോനും അവിസ്മരണീയമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ അവാര്‍ഡും അനൂപ് മേനോന് ലഭിച്ചിട്ടുണ്ട്.