Latest News

തിരുവനന്തപുരത്തും ആലപ്പുഴയും ചെന്നൈയിലും മൂന്നാറിലും വാല്‍പ്പാറയിലും പ്രോപ്പര്‍ട്ടികളും റിസോര്‍ട്ടുകളും; ദിവസം 10 ലക്ഷം വരുമാനം; താമസം വസന്തമാളികയും വെല്ലുന്ന ബംഗ്ലാവില്‍; രാധിക്ക് ഉള്ളത് 5000 കോടിയുടെ സ്വത്തെന്ന് അംബിക

Malayalilife
തിരുവനന്തപുരത്തും ആലപ്പുഴയും ചെന്നൈയിലും മൂന്നാറിലും വാല്‍പ്പാറയിലും പ്രോപ്പര്‍ട്ടികളും റിസോര്‍ട്ടുകളും; ദിവസം 10 ലക്ഷം വരുമാനം; താമസം വസന്തമാളികയും വെല്ലുന്ന ബംഗ്ലാവില്‍; രാധിക്ക് ഉള്ളത് 5000 കോടിയുടെ സ്വത്തെന്ന് അംബിക

ഒരു കാലത്ത് തെന്നിന്ത്യ ഭരിച്ചിരുന്ന സഹോദരിമാര്‍ സ്വത്തിന്റെ പേരില്‍ അടിച്ച് പിരിഞ്ഞ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്.ഒപ്പിട്ട ചെക്കുകള്‍ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നടി രാധ കഴിഞ്ഞ ദിവസം ചെന്നൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാധയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് നടി അംബികയും സഹോദരന്‍ മല്ലികാര്‍ജുനനും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതും വാര്‍ത്തയായിരുന്നു.

എആര്‍എസ് ഗാര്‍ഡന്‍ സ്റ്റുഡിയോയുടെ പേരിലാണ് ഇവര്‍ ഇപ്പോള്‍ പോരാട്ടത്തിനിറങ്ങിയതെന്നാണ് സൂചന.ഇന്ന് നിരവധി സിനിമകളും മറ്റും ഷൂട്ട് ചെയ്യുന്ന എആര്‍എസ് സ്റ്റുഡിയോയ്ക്ക് കോടികളുടെ ആസ്തിയുണ്ട്.

എണ്‍പതുകളില്‍ എംജിആര്‍ ഇഷ്ടം കൊണ്ട് വെറുതേ കൊടുത്ത ഇടമാണ് ഇന്നത്തെ എആര്‍എസ് ഗാര്‍ഡന്‍ ആന്റ് സ്റ്റുഡിയോ എന്നാണ് ഗോസിപ്പുകള്‍. എന്നാല്‍ അല്ല, അത് ഞങ്ങള്‍ സമ്പാദിച്ച് വാങ്ങിയ ഇടമാണ്. അംബിക - രാധ- സരസ്സമ്മ (രണ്ട് പേരുടെയും അമ്മ) എന്ന പേരുകളില്‍ നിന്നാണ് എആര്‍എസ് എന്ന പേരുണ്ടായത് എന്നാണ് അംബിക നല്‍കിയ വിശദീകരണം.

മൂന്ന് പേരുടെയും പേരിലുള്ള ആ പ്രോപ്പര്‍ട്ടി, രാധ സ്വന്തം പേരിലാക്കി, ഇപ്പോള്‍ അവിടെ ആര്‍ആര്‍ (രാധയും ഭര്‍ത്താവ് രാജശേഖരനും ചേര്‍ന്ന ആര്‍ആര്‍) എന്ന ബോര്‍ഡ് വച്ചിരിക്കുന്നു. അങ്ങനെ ആ പ്രോപ്പര്‍ട്ടി രാധയുടെ പേരില്‍ മാത്രം ആക്കിയിട്ടില്ല, ഭാഗം വെപ്പ് നടന്നിട്ടില്ല എന്നാണ് അംബിക പറയുന്നത്. 

എആര്‍എസ് ഗാര്‍ഡന്‍ ഒരു വലിയ റിസോര്‍ട്ട് ആക്കി മാറ്റാനാണ് രാധയുടെ പദ്ധതി. കേരളത്തില്‍ അവര്‍ക്ക് അറിയപ്പെടുന്ന വലിയൊരു ഹോട്ടല്‍ ശൃംഖലയുണ്ട് (UDS). ഫൈവ് സ്റ്റാര്‍, സെവന്‍ സ്റ്റാര്‍  പദവിയുള്ള വലിയ ആഡംബര ഹോട്ടലുകളാണവ. തിരുവനന്തപുരത്ത് മാത്രം രണ്ടിടത്തുണ്ട്, എയര്‍പോര്‍ട്ടിനടുത്തും ഹോട്ടലുണ്ട്, ദിവസം 10 മുതല്‍ 15 ലക്ഷം രൂപ വരെ വരുമാനം വരുന്ന കൂറ്റന്‍ കണ്‍വെന്‍ഷന്‍ സെന്ററുകളും ഉണ്ട്.

വസന്തമാളിക സിനിമയിലെ സെറ്റിന്റെ രണ്ടിരട്ടി വലിപ്പമുള്ള രാജകൊട്ടാരം പോലുള്ള വീടാണ് രാധയ്ക്കുള്ളത്. ചെങ്കലില്‍ വലിയൊരു സ്‌കൂളും വീടുമുണ്ട്. ഇതിനുപുറമെ ആലപ്പുഴയിലും മൂന്നാറിലുമെല്ലാം റിസോര്‍ട്ടുകളുണ്ട്. എല്ലാംകൂടി കൂട്ടിയാല്‍ ചുരുങ്ങിയത് 5000 കോടി രൂപയുടെയെങ്കിലും ആസ്തി രാധയ്ക്കുണ്ട്.

രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹശേഷം വീട്ടില്‍ പോലും കയറാന്‍ രാധയും കുടുംബവും അനുവദിക്കാറില്ലെന്നും അംബിക വെളിപ്പെടുത്തി.

Read more topics: # അംബിക രാധ
radha over 5000 crore wealth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES