അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹവിശേഷങ്ങള്‍ ഓരോ ദിവസവും പുറത്ത് വരുകയാണ്. ഇപ്പോള്‍ സോഷ്യലിടത്തില്‍ നിറയുന്നത് സംഗീത് നൈറ്റില്‍ ഒരുക്കിയ കുടുംബാംഗങ്ങളുടെ ഡാന്‍സ് ആണ്. കൃഷ്ണകുമാറിനും സിന്ധുവിനും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കുമൊപ്പം അഹാന അവതരിപ്പിച്ച നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഈ ഡാന്‍സില്‍ സുഹൃത്തുക്കളും കടുംബാംഗങ്ങളൊക്കെയു വന്നു പോകുന്നുണ്ട്. ഡാന്‍സിനെക്കുറിച്ച് അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു ആ പ്രകടനമെന്നും, വിവാഹത്തെക്കുറിച്ച് സ്വപ്നം കാണുന്നതിനും മുമ്പ് കുടുംബത്തോടൊപ്പം ഈ പാട്ടിന് ഡാന്‍സ് ചെയ്യുന്നത് താന്‍ സ്വപ്നം കണ്ടിരുന്നുവെന്നും അഹാന കുറിച്ചു.
'ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്'
''ചിലപ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ ഇങ്ങനെയുണ്ടാകും. അല്ലെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ മാത്രമാകും. പക്ഷേ, ഞങ്ങളെല്ലാവരും പരസ്പരം എത്രത്തോളം സ്‌നേഹിക്കുന്നുവോ, അതുപോലെ തന്നെ ഞങ്ങള്‍ അടിയുണ്ടാക്കുകയും ചെയ്യും,'' എന്നാണ് അഹാന കുറിപ്പില്‍ പറഞ്ഞത്. അച്ഛനും അമ്മയും താനും സഹോദരിമാരും ചേര്‍ന്ന് ആ പാട്ടിന് ഡാന്‍സ് ചെയ്യണമെന്നത് ഏറെക്കാലമായി മനസില്‍ കണ്ടിരുന്ന സ്വപ്നമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഏകദേശം 20 മിനിറ്റോളം നീണ്ട ഡാന്‍സില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷം ഇതായിരുന്നുവെന്നും അഹാന വ്യക്തമാക്കി. ഒരു പിഴവും സംഭവിക്കാതെ താന്‍ മനസില്‍ കണ്ടതുപോലെ ആ ഭാഗം അവതരിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതിനേക്കാള്‍ വലിയ ആശങ്ക മറ്റൊന്നായിരുന്നുവെന്നും അഹാന പറയുന്നു. ആരും തമ്മില്‍ വഴക്കുണ്ടാക്കാതെ ആറ് പേരെയും ഒരുമിച്ച് വേദിയിലെത്തിക്കാന്‍ കഴിയുമോ എന്നായിരുന്നു തന്റെ പേടി.
ആ നിമിഷത്തില്‍ കുടുംബത്തിലെ ആറ് പേരും സന്തോഷത്തോടെ ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നതാണ് താന്‍ ആഗ്രഹിച്ചതെന്നും അഹാന പറഞ്ഞു. ഡാന്‍സ് വേദിയില്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ താന്‍ കരഞ്ഞുപോകുമെന്ന് ബെസ്റ്റ് ഫ്രണ്ടിനോട് പറഞ്ഞിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുത്തു. കാരണം, ആ പ്രകടനം തനിക്ക് അത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു.
താന്‍ മനസില്‍ കണ്ടതുപോലെ തന്നെ ആ നിമിഷം സംഭവിച്ചുവെന്നും അഹാന കുറിച്ചു. ''ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എനിക്ക് വേണ്ടി അവരത് ചെയ്തു,'' എന്നാണ് അഹാന പറഞ്ഞത്. കുടുംബത്തോടൊപ്പമുള്ള ആ നിമിഷത്തിന്റെ വൈകാരിക പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു അഹാനയുടെ കുറിപ്പ്.
ഡാന്‍സിലെ പ്രകടനത്തിന് അച്ഛന്‍ കൃഷ്ണകുമാറിന് അഹാന പ്രത്യേക കയ്യടിയും നല്‍കി. ഒരു ഡാന്‍സര്‍ അല്ലാതിരുന്നിട്ടും ഒരു സ്റ്റെപ്പ് പോലും മറക്കാതെ 'പിക്ചര്‍ പെര്‍ഫെക്ട്' പ്രകടനം കാഴ്ചവച്ചതിനാണ് അച്ഛന് കൂടുതല്‍ കയ്യടി നല്‍കുന്നതെന്ന് അഹാന പറഞ്ഞു.
തന്റെ അവസാന ഏഴ് മിനിറ്റില്‍ ഈ നിമിഷത്തിന് പ്രത്യേക സ്ഥാനമുണ്ടാകുമെന്നും അഹാന കുറിച്ചു. വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന ഡാന്‍സ് പ്രകടനം കുടുംബബന്ധത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഓര്‍മയായി മാറിയതിന്റെ സന്തോഷമാണ് അഹാനയുടെ വാക്കുകളില്‍ നിറയുന്ന