നടി മമിത ബൈജുവിനെ പ്രശംസിച്ച് സംവിധായകനും നടനുമായ എസ്.ജെ സൂര്യ. 'നടിപ്പു അറക്കി ' എന്നാണ് മമിതയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യഗ്ലിറ്റ്സിനു നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു താരം. 'നടിപ്പു അറക്കന്' എന്നാണ് തമിഴ് ഇന്ഡസ്ട്രി എസ്. ജെ സൂര്യയെ വിശേഷിപ്പിക്കുന്നത്. നടിപ്പു അറക്കിയായ ഒരു നടിയുടെ പേര് പറയാന് പറഞ്ഞാല് ആരുടെ പേര് പറയുമെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് എസ്.ജെ സൂര്യ മമിതയുടെ പേര് പറഞ്ഞത്.
'നടിപ്പു അറക്കന് എന്ന വിശേഷണത്തിന് അര്ഹനാണ് താങ്കള്. നടിപ്പു അറക്കി യായി നിങ്ങള് ആരുടെ പേര് പറയും? എന്നായിരുന്നു അവതാരകന് ചോദിച്ചത്. ഈ അടുത്തായി മമിത ബൈജു, ഭയങ്കരമായ അഭിനയം കാഴ്ചവെയ്ക്കുന്നു. നോര്ത്തില് ആണെങ്കില് ആലിയ ഭട്ട് 'എന്നായിരുന്നു എസ്.ജെ സൂര്യയുടെ മറുപടി.
ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരില് ഒരാളാണ് മമിത ബൈജു. വിജയ് യുടെ സഹോദരിയായി 'ജനനായകനി'ലും സൂര്യയുടെ നായികയായി 'വിശ്വനാഥ് ആന്ഡ് സണ്സി'ലും മമിത എത്തിയിരുന്നു. നിവിന് പോളിക്കൊപ്പമുളള ബെത്ലഹേം കുടുംബ യൂണിറ്റാണ് മമിതയുടേതായി ഏറ്റവും ഒടുവില് പുറത്തിറങ്ങിയ ചിത്രം.
അതേസമയം നെല്സണ് ദിലീപ് കുമാര് സംവിധാനം ചെയ്ത 'ജയിലര് 2' ആണ് എസ് ജെ സൂര്യയുടേതായി ഇപ്പോള് തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ബോധി എന്ന കഥാപാത്രമായാണ് എസ് ജെ സൂര്യ ചിത്രത്തിലെത്തിയത്.