രേണു സുധി കാന്സര് രോഗത്തിന് ചികിത്സ തുടരുകയാണ്. കീമോ പൂര്ത്തിയാക്കിയ താരം ഇനി സര്ജറി അടക്കമുള്ള ചികിത്സകള്ക്ക് വിധേയാകണം. ഇതിനിടയില് കൊല്ലം സുധിയുടെ അപകട ഇന്ഷ്വറന്സ് തുക കോടതി വിധിച്ചതും ആശ്വാസകരമായിരിക്കും. ഇതിനിടയിലും രേണു സുധിയെ ഇപ്പോഴും വിടാതെ പിന്തുടര്ന്ന് സോഷ്യല് മീഡിയയില് അധിക്ഷേപിക്കുന്നവര്ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തുകയാണ് സുഹൃത്തായ ശാരിക.
മൃഗങ്ങളോട് പോലും ഉപമിക്കാന് കഴിയാത്തവരാണ് മോശം കമന്റിടുന്നവരെന്ന് ശാരിക തുറന്നടിച്ചു. രേണു സുധി ഇപ്പോഴും വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുകയാണ്. കാന്സര് രോഗത്തിന്റെ തീവ്രമായ ഘട്ടത്തിലൂടെ അവര് കടന്ന് പോയി ക്കൊണ്ടിരിക്കുകയാണ്. മൂന്ന് ഘട്ടം കഴിഞ്ഞു.
കാന്സറില് നിന്ന് മുക്തി നേടിയിട്ടില്ല. രോഗാവസ്ഥ കണ്ട്രോളിലായ ശേഷം സര്ജറിക്കായി കാത്തിരിക്കുകയാണ് അവര്. ഇടവേളകളില് അവര് റീല് ചെയ്തേക്കാം, ഇന്റര്വ്യൂകള് കൊടുത്തേക്കാം. അതവരുടെ പേഴ്സണല് ഇഷ്ടം. അവര്ക്ക് മനസമാധാനം കിട്ടുന്ന എന്തെങ്കിലും ചെയ്യട്ടെ. ദൈവാനുഗ്രഹത്താല് രേണുവിന് ഭര്ത്താവ് മരിച്ചതിന്റെ ഇന്ഷുറന്സ് തുക ലഭിച്ചു. ഇപ്പോള് രണ്ട് ദിവസമായി മാധ്യമപ്രവര്ത്തകര് ചോറുണ്ണുന്നത് ആ കണ്ടന്റ് വിറ്റാണ്.
സുധി ചേട്ടന്റെ അമ്മയ്ക്കും മൂത്ത മകനും കിട്ടുന്നതില് നാട്ടുകാര്ക്ക് പ്രശ്നമില്ല. രേണു സുധിക്കത് കിട്ടുമോ ഇല്ലയോ എന്നാണ്. രേണുവിനത് കിട്ടില്ല എന്ന് പറഞ്ഞ് വെക്കാനാണ് അവര്ക്ക് കൂടുതല് താല്പര്യം. മരിച്ചതായി ഞാന് കണക്ക് കൂട്ടുന്ന ഒരാള് പറയുന്നത് രേണുവിന്റെ കല്യാണം നിയമപരമായി സാധുതയുള്ളതല്ല എന്നാണ്. ഈ കേസ് നടത്തിയത് തന്നെ രേണു സുധിയാണ്. എന്തൊക്കെ പറഞ്ഞാലും സുധിയുടെ മകനെ പ്രസവിച്ച വ്യക്തിയാണെന്നതിന് യാതൊരു മാറ്റവും ഇല്ല.
വീഡിയോകളുടെ താഴെ കമന്റുകളിടുന്നവരോടാണ് എന്റെ ചോദ്യം. ഓരോരുത്തരുടെ കമന്റുകള് മോശമാണ്. നീ ഇതുവരെ ചത്തില്ലേ എന്നാണ് ഒരുത്തന്റെ കമന്റ്. ഇത് രേണുവിന്റെയും മരിച്ച് പോയ ഭര്ത്താവിന്റെയും കുടുംബപരമായ കാര്യമാണ്. പലരും ഇടയില് നിന്ന് തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടാണ് രേണു വിശദീകരണ വീഡിയോകളുമായി രംഗത്ത് വന്നത്. രേണുവിനൊപ്പം ദൈവമുണ്ട്.
മനുഷ്യര്മാര്ക്ക് അത് തടയാന് സാധിക്കില്ല. ഞങ്ങള്ക്ക് ബിഗ് ബോസിന്റെയും അല്ലാതെയും പല ഗ്രൂപ്പുകളുണ്ട്. കാണാന് വരുന്നവര് കയ്യില് വെച്ച് തരുന്നതല്ലാതെ ഒരു ഗ്രൂപ്പിലും ചെന്ന് എന്റെ പേരില് പണപ്പിരിവ് നടത്തരുത്, എനിക്കത് സഹിക്കാന് പറ്റില്ലെന്ന് രേണു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിത്വമാണ് രേണുവിന്റേത്. അവര് അധ്വാനിച്ച് ജീവിക്കുകയാണ് ചെയ്തത്.
യാചിക്കാന് എളുപ്പമാണ്. ഭര്ത്താവ് മരിച്ച വേദനയ്ക്ക് ശേഷവും പണിയെടുക്കാന് ഇറങ്ങിയവളാണ് രേണു. പണിയെടുത്ത് കുടുംബം പോറ്റുന്നവളാണ് രേണു. ആരോഗ്യത്തോടെ ഇരുന്നപ്പോള് നിങ്ങളവളെ കാെല്ലാക്കല ചെയ്തു. ജീവിതം തിരിച്ച് പിടിക്കാനുള്ള ഫൈറ്റിലാണ് അവള്. പത്ത് പൈസ കൊണ്ട് ഈ കുറ്റപ്പെടുത്തുന്നവര് സഹായിക്കേണ്ട. ഉപദ്രവിക്കരുത്. സുധി ചേട്ടന്റെ പൈസ അവര്ക്ക് കിട്ടുന്നതും മേടിക്കുന്നതുമെല്ലാം അവരുടെ ഫാമിലി മാറ്ററാണ്. ഇപ്പോള് തന്നെ 14-15 ലക്ഷം രൂപ രേണുവിന് ചെലവായി. പകുതി ചികിത്സയേ ആയിട്ടുള്ളൂ.
ഇനിയും കിടക്കുന്നു പകുതി ദൂരം. 12 കീമോ ചെയ്യേണ്ടിടത്ത് അഞ്ച് കീമോയാണ് ചെയ്തിരിക്കുന്നത്. ആറാമത്തെ കീമോ ചെയ്യാന് പറ്റില്ലെന്ന് പറഞ്ഞു. മോശം കമന്റുകളിടാന് എങ്ങനെ സാധിക്കുന്നു. മൃഗങ്ങളെന്ന് പറയുന്നില്ല. കാരണം മൃഗങ്ങള്ക്കും മനസുണ്ടെന്ന് ശാരിക പറഞ്ഞു