നടന്‍, അവതാരകന്‍, ആര്‍ ജെ, മോഡല്‍ തുടങ്ങിയ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആര്‍ ജെ ഗദ്ദാഫി.അടുത്ത കാലത്തായി ലൈം ലൈറ്റില്‍ സജീവമായി നില്‍ക്കുന്ന അവതാരകരില്‍ ഒരാളായ ആര്‍ ജെ ഗദ്ദാഫി പങ്ക് വച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയുടെ ചര്‍ച്ചയായിരിക്കുന്നത്.സിനിമ മേഖലയില്‍ സജീവമായി നില്‍ക്കുന്ന ഒരു വ്യക്തിയില്‍ നിന്നും തനിക്കുണ്ടായമോശം അനുഭവമാണെന്ന് താരം പങ്ക് വ്്ചത്.
വലിയ ആളെന്ന് വിചാരിച്ച വ്യക്തിയില്‍ നിന്ന് ഞാന്‍ ഭയങ്കരമായി ഇന്‍സള്‍ട്ടടായിട്ടുണ്ട്. അദ്ദേഹം രാവിലെ പത്ത് മണിക്ക് ഞങ്ങള്‍ക്ക് ഇന്റര്‍വ്യു തരാമെന്നാണ് പറഞ്ഞിരുന്നത്. ഒരു ഫിലിം പ്രമോഷനായിരുന്നു.പക്ഷെ അദ്ദേഹത്തിന് മൂഡില്ലാത്തതുകൊണ്ട് പത്ത് മണി എന്നത് പതിനൊന്നരയായി. പിന്നീട് അത് പന്ത്രണ്ട് മണിയായി. അപ്പോഴെല്ലാം നമ്മള്‍ വെയിറ്റ് ചെയ്യുകയാണ് അദ്ദേഹത്തിന് വേണ്ടി. പിന്നീട് അത് രണ്ടരയായി. അപ്പോള്‍ ഒരാള്‍ ഇപ്പോള്‍ ഇന്റര്‍വ്യു തരാന്‍ പറ്റില്ല... പുള്ളിക്കാരന് ഒരു മൂഡില്ലെന്ന് വന്ന് പറഞ്ഞു. അങ്ങനെ രാത്രി ഇന്റര്‍വ്യുവിന് ടൈം ഫിക്‌സ് ചെയ്യാമെന്ന് ധാരണയായി.
ഞാന്‍ തിരിച്ച് ഓഫീസില്‍ വന്നു. ഞാന്‍ തലേദിവസം രാത്രി ഉറക്കമിളച്ച് ഇരുന്നാണ് ക്വസ്റ്റ്യന്‍സും കണ്ടന്റും പ്രിപ്പേര്‍ ചെയ്തത്. അങ്ങനെ ഇന്റര്‍വ്യു ഷൂട്ട് രാത്രി എട്ടരയ്ക്ക് നടന്നു. അന്ന് ഞങ്ങളുടെ ചാനലില്‍ വര്‍ക്ക് ചെയ്തിരുന്ന വേറൊരു പെണ്‍കുട്ടി വരുമെന്നാണത്രെ പുള്ളിക്കാരന്‍ വിചാരിച്ചത്. പക്ഷെ പുള്ളിക്കാരിയല്ല ഞാനാണ് ചെന്നത്. ഞാന്‍ ചെന്നിരുന്ന് ഇന്‍ട്രോ പറഞ്ഞതും പുള്ളിക്കാരന്‍ ഷൗട്ട് ചെയ്തു.
പുള്ളിക്കാരന്‍ എക്‌സ്‌പെക്ട് ചെയ്ത പെണ്‍കുട്ടിയല്ല ഇന്റര്‍വ്യുവിന് ചെന്നത് എന്നതുകൊണ്ടാകാം അങ്ങനെ നടന്നത് എന്നാണ് അണിയറക്കാര്‍ പറഞ്ഞത്. എനിക്ക് ഇന്റര്‍വ്യു തരാന്‍ താല്‍പര്യമില്ല. ഇവന്‍ മര്യാദയ്‌ക്കൊന്നും പ്രിപ്പേര്‍ ചെയ്തിട്ടില്ല എന്നെല്ലാം അയാള്‍ പറഞ്ഞു. എന്റെ ഒരു ക്വസ്റ്റ്യന്‍ പോലും ഞാന്‍ അപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. ഒരു സെര്‍വന്റിനെപ്പോലെ അയാള്‍ അന്ന് എന്നോട് പെരുമാറി.
നമ്മള്‍ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ്. എന്റെ മനസിലെ വിഗ്രഹം അന്ന് ഉടഞ്ഞു...'' എന്നാണ് ഗദ്ദാഫി പറഞ്ഞത്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഗദ്ദാഫിക്ക് ലഭിക്കുന്നത്. പേര് വെളിപ്പെടുത്താനും ഗദ്ദാഫിയോട് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ദി മാഡ്പ്രാ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗദ്ദാഫി അനുഭവം വെളിപ്പെടുത്തിയത്.