Latest News

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരജോടികള്‍ വീണ്ടും ഒന്നിക്കുന്നു ;പ്രിയപ്പെട്ടവളിലൂടെ റെയ്ജനും അവന്തികയും തിരിച്ചുവരുന്നു

Malayalilife
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരജോടികള്‍ വീണ്ടും ഒന്നിക്കുന്നു ;പ്രിയപ്പെട്ടവളിലൂടെ  റെയ്ജനും അവന്തികയും തിരിച്ചുവരുന്നു

ത്മസഖിയെന്ന സീരിയലിലൂടെ  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായവരാണ്
റെയ്ജനും അവന്തികയും.  എസിപി സത്യജിത്തായി റെയ്ജനെത്തിയപ്പോള്‍ ഡോക്ടര്‍ നന്ദിതയായാണ് അവന്തികയെത്തിയത്. സത്യനും നന്ദുവുമായി മുന്നേറിയ ഇരുവര്‍ക്കും മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി ഡോക്ടര്‍മാര്‍ വിശ്രമജീവിതം നിര്‍ദേശിച്ചപ്പോഴായിരുന്നു അവന്തിക പരമ്ബരയില്‍ നിന്നും പിന്‍വാങ്ങിയത്. അധികം വൈകാതെ തന്നെ ആത്മസഖി അവസാനിപ്പിക്കുകയായിരുന്നു.

സത്യനും നന്ദുവും തന്നെയായിരുന്നു മികച്ച ജോഡിയെന്നും ഇരുവരും ഒരുമിച്ചെത്തുന്ന അടുത്ത പരമ്ബരയ്ക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ആരാധകര്‍ പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച്‌ അവന്തികയും എത്തിയിരുന്നു. അധികം വൈകാതെ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നുള്ള സൂചനയും നല്‍കിയിരുന്നു. അവന്തികയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ റെയ്ജന്‍ എത്തിയപ്പോഴും ഇതേക്കുറിച്ചായിരുന്നു ആരാധകര്‍ തിരക്കിയത്. ഇപ്പോഴിതാ ചാനല്‍ തന്നെ ആ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ്. പ്രിയപ്പെട്ടവളെന്ന പുതിയ പരമ്ബരയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രണയമല്ല ദാമ്ബത്യമെന്ന തിരിച്ചറിവിന്റെ കഥയെന്ന ടാഗ് ലൈനുമായാണ് പ്രിയപ്പെട്ടവള്‍ എത്തുന്നത്. രശ്മി, മങ്ക മഹേഷ്, ബോബന്‍ ആലംമൂടന്‍തുടങ്ങിയവരും ഈ പരമ്ബരയില്‍ വേഷമിടുന്നുണ്ട്. നവംബര്‍ 11നാണ് ഈ സീരിയല്‍ തുടങ്ങുന്നത്. ആത്മസഖിക്ക് ശേഷമുള്ള ഇവരുടെ വരവിന് ഇത്തവണയും മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. .

Read more topics: # priyapettaval reyjan avanthika
priyapettaval reyjan avanthika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES