Latest News

ബിഗ് ബോസില്‍ ശ്രീനി-പേളി പ്രണയം അതിര് വിടുമോ?; വികാരം കുറയ്ക്കണമെന്ന് ശ്രീനിയോടും പേളിയോടും ഷിയാസിന്റെ ഉപദേശം

Malayalilife
ബിഗ് ബോസില്‍ ശ്രീനി-പേളി പ്രണയം അതിര് വിടുമോ?;  വികാരം കുറയ്ക്കണമെന്ന് ശ്രീനിയോടും പേളിയോടും ഷിയാസിന്റെ ഉപദേശം

ടുത്തിടെയാണ് തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ബിഗ് ബോസ് മത്സരാര്‍ഥികളായ പേളിയും ശ്രീനിയും സ്ഥിരീകരിച്ചത്. മത്സരാര്‍ത്ഥികളോടെല്ലാം പേളി വഴക്കിടുന്നത് പതിവായി മാറിയിരിക്കുകയാണ്. ബഷീറിനോട് വഴക്കിട്ടതിനെക്കുറിച്ച് പറഞ്ഞ് കരയുന്ന പേളിയെ ആശ്വസിപ്പിക്കുന്ന ശ്രീനിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അതേ സമയം ഏത് സമയവും കെട്ടിപ്പിടിച്ചും കൈകോര്‍ത്തും പ്രണയിക്കുന്ന ശ്രീനിക്കും പേളിക്കും ഷിയാസ് നല്‍കിയ ഉപദേശവും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ബഷീറുമായി വഴക്കിടുന്നതിനിടയില്‍ ശ്രീനി ഒപ്പമുണ്ടല്ലോയെന്നുള്ള ധൈര്യത്തിലാണ് താന്‍ തിരിച്ച് കൃത്യമായി കൗണ്ടറുകള്‍ നല്‍കിയതെന്നാണ് പേളിയുടെ വെളിപ്പെടുത്തല്‍. തന്റെ പ്രൊഫഷനെ ബഷീര്‍ കുറ്റം പറഞ്ഞത് പേളിക്ക് അത്ര രസിച്ചില്ല. ശ്രീനി അരികിലുള്ളതിനാല്‍ ബഷീര്‍ തന്നെ അടിക്കില്ലെന്നുറപ്പായിരുന്നുവെന്ന് പേളി വ്യക്തമാക്കി. 

ഈ ഊളയോട് സംസാരിക്കേണ്ടായിരുന്നു എന്ന്് അനൂപ് പറഞ്ഞതോര്‍ത്താണ് പേളി കരഞ്ഞത്. അത് വിടൂയെന്ന് പറഞ്ഞ് ശ്രീനി പേളിയെ ആശ്വസിപ്പിച്ചെങ്കിലും പേളി തന്റെ കരച്ചില്‍ നിര്‍ത്തിയില്ല. അവന്‍ പറയുന്നതല്ലല്ലോ കാര്യം, നീയും തിരിച്ച് കൃത്യമായി കൊടുത്തിട്ടുണ്ടല്ലോയെന്നും ശ്രീനി പേളിയെ സമാധാനിപ്പിച്ചു. ശ്രീനിയെ കെട്ടിപ്പിടിച്ചായിരുന്നു പേളിയുടെ കരച്ചില്‍. 

അതേസമയം, താനൊരു ആശ്വാസത്തിനായാണ് ശ്രീനിയെ കെട്ടിപ്പിടിച്ച് കരയുന്നതെന്ന് പറഞ്ഞ പേളി പ്രണയം നിര്‍ത്തുന്നുവെന്നും അറിയിച്ചു. നിനക്ക് നല്ലൊരാളെ കിട്ടുമെന്നും താന്‍ വേണ്ടെന്നുമായിരുന്നു പേളി ശ്രീനിയോട് പറഞ്ഞത്. അക്കാര്യം തീരുമാനിക്കേണ്ടത് താനാണെന്നും അതില്‍ മാറ്റമൊന്നുമില്ലെന്നായിരുന്നു ശ്രീനിയുടെ മറുപടി. കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഇവര്‍ക്കിടയിലേക്കെത്തിയ ഷിയാസ് ഇവിടെ ക്യാമറയുണ്ടെന്നും വികാരപ്രകടനം അല്‍പ്പം കുറയ്ക്കുന്നത് നല്ലതാണെന്നും ഇരുവരേയും ഉപദേശിക്കുകയും ചെയ്തു.

Read more topics: # perly,# srinish,# shiyas
perly-srinish-shiyas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES