Latest News

ബിഗ് ബോസില്‍ സുരേഷും പേളി മാണിയും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍; പേളിയ്ക്ക് എതിരായി അരിസ്‌റ്റോ സുരേഷ്

Malayalilife
ബിഗ് ബോസില്‍ സുരേഷും പേളി മാണിയും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍; പേളിയ്ക്ക് എതിരായി അരിസ്‌റ്റോ സുരേഷ്

ബിഗ് ബോസില്‍ ചില മത്സരാര്‍ഥികള്‍ തമ്മില്‍ അടുത്ത സൗഹൃദം പുലര്‍ത്തുന്നതായി കാണാം.സൗഹൃദവും ബന്ധവും മറന്ന് പോരാടുന്നരേയും സ്‌നേഹത്തിനും സൗഹൃദത്തിനു വേണ്ടി പലതും വിട്ടുകൊടുക്കുന്നവരേയും ബിഗ് ബോസ് ഹൗസില്‍ കാണാം.

പേളിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള സൗഹൃദം ബിഗ് ബോസ് ഹൗസിലെ ഒരു ചര്‍ച്ച വിഷയമായിരുന്നു. പലര്‍ക്കും ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ബിഗ് ബോസ് വീട്ടില്‍ വന്നതു മുതല്‍ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പേളിയുടെ രക്ഷാകര്‍ത്താവിനെ പോലെയാണ് സുരേഷിന്റെ പെരുമാറ്റം. സുരേഷിന് പേളിയോടുള്ള അടുപ്പം ബിഗ് ബോസില്‍ ഒരു ചര്‍ച്ച വിഷയം തന്നെയായിരുന്നു. അവസാനം പേളി സുരേഷിനെ പുറത്താക്കുമെന്നും അംഗങ്ങള്‍ പറഞ്ഞിരുന്നു.

ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികള്‍ എന്നറിയപ്പെടുന്ന പേളിയും ശ്രീനിയും ഒന്നിച്ചിരുന്നു സംസാരിക്കുന്നത് ബിഗ്‌ബോസ് ഹൗസില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ശ്രീനേഷും പേളിയും തമ്മില്‍ സൗഹൃദമാണെന്ന് സുരേഷ് മാത്രമാണ് വാദിച്ചിരുന്നത്. ചര്‍ച്ചകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി സുരേഷ് പേളിയെ ഉപദേശിച്ചിരുന്നു. പക്ഷേ, സുരേഷ് പറഞ്ഞത് അനുസരിക്കാന്‍ പേളി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.എന്നാല്‍ ഇപ്പോള്‍ അവരുടെ സൗഹൃദത്തില്‍ വിള്ളല്‍ വീണിരിക്കുകയാണെന്നാണ് സൂചന.പേളിയുടെ പെരുമാറ്റം വീട്ടുകാര്‍ കണ്ടാല്‍ എന്ത് പറയും എന്ന് പേളി ചിന്തിക്കുന്നില്ലെന്നും ഇവള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും സുരേഷ് അദിതിയോട് പറഞ്ഞു എന്നതാണ് ഏറ്റവും പുതിയ ചര്‍ച്ചയാകുന്നത്.സുരേഷിന്റെ ഈ പ്രതികരണം ബിഗ്‌ബോസ് വീട്ടില്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.


 

Read more topics: # perly-mani-aristo-suresh
aristo-suresh against perly-mani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES