മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരക ആരെന്ന ചോദ്യത്തിന് ഉത്തരം പേളി മാണി എന്നാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പേളി അവതാരകയായി മലയാളികളുടെ മനസില്‍ ഇടം നേടിയത്. പിന്നീട് ബിഗ്ബോസിലെത്തിയ താരത്തിനെയും പ്രേക്ഷകര്‍ കണ്ടു. ബിഗ്ബോസില്‍ നിന്നും നടന്‍ ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് വിവാഹം കഴിച്ച പേളി സിനിമകളും ഷോകളുമായി തിരക്കിലാണ്. തനിക്ക് തന്റെ അച്ഛനോടുളള സ്‌നേഹത്തെക്കുറിച്ച് പേളി പലപ്പോഴും വാചാലയാകാറുണ്ട്. ഒരു മികച്ച മോട്ടിവേറ്റ് സ്പീക്കറാണ് പേളിയുടെ അച്ഛന്‍ മാണി പോള്‍. കഴിഞ്ഞ ദിവസമായിരുന്നു മാണി പോളിന്റെ പിറന്നാള്‍. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച് പേളിയും ശ്രീനിഷും എത്തിയിരുന്നു. എന്റെ ലോകത്തിന് പിറന്നാള്‍ ആശംസകള്‍ ഞാന്‍ എപ്പോഴും അച്ഛനെ നോക്കുമായിരുന്നു.
ഈ ചിത്രത്തിലേത് പോലെ. ഞാന്‍ എപ്പോഴും അച്ഛന്റെ വികൃതിയായ മകള്‍ ആയിരിക്കും. ഞാന്‍ ഒരിക്കലും വളരില്ല എന്നും പേളി കുറിക്കും. ബിഗ്‌ബോസ് താരം ബഷീര്‍ ബഷിയും ശ്രീനിഷും പോസ്റ്റിന് കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോള്‍ തന്റെ അച്ഛന് ഒരുക്കിയ പിറന്നാള്‍ സമ്മാനത്തെക്കുറിച്ചും പേളി പറയുന്നുണ്ട്. മനോഹരമായ ഒരു കാര്‍ഡ് ആണ് പേളി അച്ഛന് വേണ്ടി ഉണ്ടാക്കിയത്. സ്വന്തം കൈപ്പടയില്‍ എഴുതി പടങ്ങള്‍ വരച്ചും ഒക്കെയാണ് പേളി കാര്‍ഡ് ഉണ്ടാക്കിയിരുക്കുന്നത്. സ്‌ക്രാപ്പ് നോട്ട്‌സിന്റെ പേപ്പറിലാണ് കാര്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഞാന്‍ വീടിനു പുറത്തേക്ക് പോയിരുന്നില്ല.എന്നാല്‍ ഒരു സ്‌പെഷ്യല്‍ ബര്‍ത്ത് ഡേ കാര്‍ഡ് ആവശ്യമായിരുന്നു. എന്റെ പ്രിയപ്പെട്ട അച്ഛന് വേണ്ടി കയ് കൊണ്ട് ഉണ്ടാക്കിയതാണ്. അച്ഛന് ഒരിക്കല്‍ കൂടി പിറന്നാള്‍ ആശംസകള്‍ എന്നാണ് കാര്‍ഡിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് പേളി കുറിച്ചത്. വിവാഹദിനത്തിലെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് കൊണ്ടാണ് ശ്രീനിഷ് ആശംസകള്‍ അറിയിച്ചത്. അങ്ങയുടെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് നന്ദി. അച്ഛന്‍ എന്നും എന്നോട് സംസാരിക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാത്തിലുമുപരി അങ്ങ് എന്റെ വഴിക്കാട്ടിയാണെന്നും ശ്രീനിഷ് കുറിച്ചിട്ടുണ്ട്.