Latest News

യഥാര്‍ത്ഥത്തില്‍ കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ല; ജീവികളില്‍ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണത്; കഴുത നമ്മള്‍ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്‌നം; നീ വെറും കഴുതയാണെന്ന്  കമന്റ് ഇട്ട ആളിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി മീനാക്ഷി അനൂപ്; നെഗറ്റീവ് കമന്റുകളെ നിര്‍ത്തിപ്പൊരിച്ച താരത്തിന് കൈയ്യടി

Malayalilife
 യഥാര്‍ത്ഥത്തില്‍ കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ല; ജീവികളില്‍ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണത്; കഴുത നമ്മള്‍ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്‌നം; നീ വെറും കഴുതയാണെന്ന്  കമന്റ് ഇട്ട ആളിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി മീനാക്ഷി അനൂപ്; നെഗറ്റീവ് കമന്റുകളെ നിര്‍ത്തിപ്പൊരിച്ച താരത്തിന് കൈയ്യടി

സമൂഹ മാധ്യമങ്ങളില്‍ തന്നെ 'കഴുത' എന്ന് വിശേഷിപ്പിച്ചയാള്‍ക്ക് ശക്തമായ മറുപടിയുമായി നടി മീനാക്ഷി അനൂപ് രംഗത്ത്. കഴുത ബുദ്ധിയില്ലാത്ത ജീവിയെന്ന പൊതുധാരണ തെറ്റാണെന്നും ശാസ്ത്രീയമായി ഉയര്‍ന്ന ബുദ്ധിയുള്ള ജീവിയാണ് അതെന്നും താരം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. മലയാളികളുടെ പ്രിയങ്കരിയായ മീനാക്ഷി, ടെലിവിഷന്‍ അവതാരകയായും 'അമര്‍ അക്ബര്‍ ആന്റണി', 'ജംമ്‌ന പ്യാരി' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെയും ശ്രദ്ധേയയാണ്. 

ഒരു കമന്റിന് മറുപടിയായാണ് മീനാക്ഷി കഴുതയുടെ ബുദ്ധിയെക്കുറിച്ച് വിശദീകരിച്ചത്. 'ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലാണ് കമന്റ് എങ്കില്‍ സന്തോഷം... എന്നാല്‍ പൊതുവെ പറഞ്ഞു കേള്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കമന്റ് എങ്കില്‍ താങ്കളാണ് 'വിവരദോഷി',' മീനാക്ഷി കുറിച്ചു. കഴുത ബുദ്ധിയില്ലാത്ത ജീവിയല്ലെന്നും, മറിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള ബുദ്ധിയുണ്ടെന്നും അവര്‍ വാദിച്ചു. നമ്മള്‍ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്നം. കഴുതയ്ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ടെങ്കില്‍ അതിനും അത് ശരിയാണെന്ന് തോന്നണമെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടി. വിജയകുമാര്‍ ബ്ലാത്തൂരിന്റെയും വൈശാഖന്‍ തമ്പിയുടെയും വീഡിയോകള്‍ ഇതിന് റഫറന്‍സായി അവര്‍ പങ്കുവെച്ചു. 

താന്‍ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും, എന്നാല്‍ കമന്റിട്ടയാള്‍ കേട്ടുകേഴ് വിയുടെ അടിസ്ഥാനത്തിലുമാണ് മുന്നോട്ട് പോകുന്നതെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളില്‍ ഉറച്ച നിലപാടുകളോടെയുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മുന്‍പ് രസകരമായ ക്യാപ്ഷനുകള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ പാഠപുസ്തകത്തിലെ കാര്യങ്ങളും വ്യക്തിപരമായ അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്. പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ വരാറുണ്ടെങ്കിലും, എല്ലാ അഭിപ്രായങ്ങളെയും താന്‍ മാനിക്കുന്നതായി അവര്‍ പറഞ്ഞു. 

അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളോട് നിയമപരമായി പ്രതികരിക്കുമെന്നും മീനാക്ഷി വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി കോടതിയെ സമീപിച്ചിരുന്നു. തളര്‍ന്നു പോകുമെന്ന പലരുടെയും ധാരണകളെ തെറ്റിച്ചുകൊണ്ട്, സ്വന്തം ചിത്രങ്ങളല്ലെന്ന് ഉറപ്പുള്ളതിനാല്‍ അതില്‍ വിഷമിക്കേണ്ടതില്ലെന്ന് അവര്‍ അന്ന് നിലപാടെടുത്തു. സമൂഹ മാധ്യമങ്ങളിലെ തെറ്റിദ്ധാരണകള്‍ക്കെതിരെ ശാസ്ത്രീയമായ അറിവുകള്‍ പങ്കുവെച്ചും നിയമപരമായ നടപടികളിലൂടെയും പ്രതികരിക്കാന്‍ മടിക്കാത്ത വ്യക്തിത്വമാണ് മീനാക്ഷിയുടേത്.

meenakshi anoop react social media comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES