Latest News

അന്തരിച്ച ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ പിതാവിന്റെ മരണം മകളുടെ മരണമെടുത്ത അതേ സ്‌കൂട്ടറില്‍ നിന്നും; പെരുമ്പാവൂരില്‍ ബൊലേറോ സ്‌കൂട്ടറില്‍ ഇടിച്ച് മരിച്ചത് ഗായികയുടെ പിതാവ് മോഹന്‍ദാസ്; നാടിന് നൊമ്പരമായി വിടവാങ്ങല്‍

Malayalilife
 അന്തരിച്ച ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ പിതാവിന്റെ മരണം മകളുടെ മരണമെടുത്ത അതേ സ്‌കൂട്ടറില്‍ നിന്നും; പെരുമ്പാവൂരില്‍ ബൊലേറോ സ്‌കൂട്ടറില്‍ ഇടിച്ച് മരിച്ചത് ഗായികയുടെ പിതാവ് മോഹന്‍ദാസ്; നാടിന് നൊമ്പരമായി വിടവാങ്ങല്‍

2018ല്‍ എം.സി റോഡില്‍ താന്നിപ്പുഴയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസിന്റെ വേര്‍പാട്. ഇപ്പോളിജാ മഞ്ജുഷയുടെ പിതാവ് മോഹന്‍ദാസും മറ്റൊരു അപകടത്തില്‍ വിട പറഞ്ഞിരിക്കുകയാണ്. മകള്‍ മരണത്തിലേക്ക് യാത്രയായ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ച വാര്‍ത്ത വിങ്ങലോടെയാണ് കേരളം കേട്ടത് .

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. മഞ്ജുഷ യാത്ര ചെയ്തു അപകടത്തില്‍പ്പെട്ട അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്. മഞ്ജുഷയുടെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ആ കുടുംബം കരകയറും മുന്‍പേ, വിധി വീണ്ടും ക്രൂരമായ കളിയാടിയിരിക്കുന്നു. 

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വെച്ച് സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുക ആയിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന മഞ്ജുഷ, സംഗീതത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു വിടവാങ്ങിയത്. 

മകളുടെ അകാല വിയോഗത്തിന് ശേഷം അവളുടെ ഓര്‍മ്മകളെ നെഞ്ചിലേറ്റി ജീവിക്കുക ആയിരുന്നു അച്ഛനായ മോഹന്‍ദാസ്. മകളുടെ സ്‌കൂട്ടര്‍ അദ്ദേഹം തന്റെ നിത്യയാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത് അവളോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ അടയാളമായിരുന്നു 8 വര്‍ഷത്തെ ഇടവേളയില്‍ അച്ഛനും മകളും ഒരേ വിധിക്കു മുന്നില്‍ കീഴടങ്ങുമ്പോള്‍, ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. മഞ്ജുഷയുടെ മധുരശബ്ദവും ചിരിയും ഇന്നും മലയാളികളുടെ ഉള്ളിലുണ്ട്. ആ ഓര്‍മ്മകള്‍ക്ക് അരികിലേക്ക് അച്ഛനും യാത്രയാകുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

കാലടി സര്‍വകലാശായിലെ നൃത്ത വിദ്യാര്‍ഥിനിയായിരുന്നു മഞ്ജുഷ. കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്റെ ശിഷ്യയായിരുന്ന മഞ്ജുഷ.
 

manjusha mohandas father died

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES