Latest News

ആരൊക്കെ ഏത് വേഷം ചെയ്യണമെന്നത് അണിയറപ്രവര്‍ത്തകരുടെ തീരുമാനം, അത് അനീതിയല്ല'; ഒരു നടി എന്ന നിലയില്‍ ആ കാര്യം എന്റെ കടമയും ഉത്തരവാദിത്തവുമാണ്; വിവാദങ്ങളില്‍ പ്രതികരിച്ച് മമിത ബൈജു

Malayalilife
ആരൊക്കെ ഏത് വേഷം ചെയ്യണമെന്നത് അണിയറപ്രവര്‍ത്തകരുടെ തീരുമാനം, അത് അനീതിയല്ല'; ഒരു നടി എന്ന നിലയില്‍ ആ കാര്യം എന്റെ കടമയും ഉത്തരവാദിത്തവുമാണ്; വിവാദങ്ങളില്‍ പ്രതികരിച്ച് മമിത ബൈജു

തമിഴ് സിനിമയില്‍ സജീവമാകുന്ന മലയാളി നടി മമിത ബൈജുവിനെതിരെ ഉയര്‍ന്ന 'ബ്രൗണ്‍ഫേസ്' വിവാദങ്ങളില്‍ പ്രതികരണവുമായി താരം തന്നെ രംഗത്ത്. ധനുഷ് ചിത്രം 'കര'യില്‍ കഥാപാത്രത്തിനായി മമിതയുടെ നിറം മാറ്റിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

'എനിക്ക് ലഭിച്ച അവസരം ഞാന്‍ കൃത്യമായി വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. ഒരു അഭിനേത്രി എന്ന നിലയില്‍ എല്ലാത്തരം വേഷങ്ങളും പരീക്ഷിക്കണമെന്നാണ് എന്റെ ആഗ്രഹം. ആര് ഏത് വേഷം ചെയ്യണം എന്നത് പൂര്‍ണ്ണമായും സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ തീരുമാനമാണ്. അത് അനീതിയാണെന്ന് പറയാനാകില്ല.' തമിഴ്‌നാട്ടിലെ ഒരു പ്രത്യേക ചുറ്റുപാടില്‍ ജീവിക്കുന്ന സ്ത്രീയായി വേഷമിടുമ്പോള്‍, ആ നാട്ടുകാര്‍ക്ക് താന്‍ തങ്ങളില്‍ ഒരാളാണെന്ന് തോന്നിയാല്‍ അതാണ് തന്റെ വിജയമെന്ന് മമിത പറയുന്നു.

മറ്റൊരു ഭാഷയില്‍ ചെന്ന് അഭിനയിച്ച് കഴിവ് തെളിയിക്കുക എന്നത് വലിയൊരു കടമ്പയാണ്. തന്റെ അതിരുകള്‍ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് ഒരു നടി എന്ന നിലയില്‍ തന്റെ കടമയും ഉത്തരവാദിത്തവുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് പുറമെ തമിഴിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മമിതയിപ്പോള്‍. 'കര' റിലീസിനൊരുങ്ങുന്നതിന് പിന്നാലെ സൂര്യയ്ക്കൊപ്പമുള്ള ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

Read more topics: # മമിത
mamitha baiju on non tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES