Latest News

പതിനെട്ട് വര്‍ഷമായി സംഘടനയെ നയിക്കുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ബി. ഉണ്ണികൃഷ്ണന്‍ യോഗത്തെ അറിയിച്ചു; പറ്റില്ലെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി; ഫെഫ്കയില്‍ നേതൃമാറ്റമില്ല; ബി. ഉണ്ണികൃഷ്ണനും സിബി മലയിലും തുടരും 

Malayalilife
 പതിനെട്ട് വര്‍ഷമായി സംഘടനയെ നയിക്കുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ബി. ഉണ്ണികൃഷ്ണന്‍ യോഗത്തെ അറിയിച്ചു; പറ്റില്ലെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി; ഫെഫ്കയില്‍ നേതൃമാറ്റമില്ല; ബി. ഉണ്ണികൃഷ്ണനും സിബി മലയിലും തുടരും 

ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃസ്ഥാനങ്ങളില്‍ മാറ്റമില്ല. ബി. ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായും സിബി മലയില്‍ പ്രസിഡന്റായും തുടരും. പദവികളില്‍ നിന്ന് മാറിനില്‍ക്കാനുള്ള ഇരുവരുടെയും സന്നദ്ധത കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തള്ളുകയായിരുന്നു.

 പതിനെട്ട് വര്‍ഷമായി സംഘടനയെ നയിക്കുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ബി. ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. '18 വര്‍ഷമൊക്കെ ഒരാള്‍ നേതൃപദവിയില്‍ ഇരിക്കുന്നത് അക്രമമാണ്. അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നത് ഉചിതമല്ല. എഴുത്തിനും യാത്രകള്‍ക്കും അധ്യാപനത്തിനുമായി കൂടുതല്‍ സമയം ആവശ്യമുണ്ട്,' അദ്ദേഹം പറഞ്ഞു.

 ഉണ്ണികൃഷ്ണന്‍ മാറുകയാണെങ്കില്‍ താനും സ്ഥാനമൊഴിയുമെന്ന് പ്രസിഡന്റ് സിബി മലയിലും നിലപാടെടുത്തു.  എന്നാല്‍, സംഘടന സുശക്തമായ നിലയിലാണെന്നും നിലവിലെ നേതൃത്വം തുടരണമെന്നുമായിരുന്നു ജനറല്‍ കൗണ്‍സിലിന്റെ ഐകകണ്ഠേനയുള്ള തീരുമാനം. ഇരുവരുടെയും സേവനം സംഘടനയ്ക്ക് ഇനിയും ആവശ്യമാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സംഘടനയുടെ താല്പര്യം മാനിച്ചാണ് തുടരുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. 

മലയാള ചലച്ചിത്ര ലോകത്തെ സംവിധായകന്‍, തിരക്കഥാകൃത്ത്, വിതരണക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിത്വമാണ് ബി. ഉണ്ണികൃഷ്ണന്‍. 2000-ല്‍ 'ജലോത്സവം' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി തുടക്കം. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, വില്ലന്‍, ക്രിസ്റ്റഫര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍. മലയാള സിനിമയിലെ 19 സാങ്കേതിക സംഘടനകളുടെ ഐക്യവേദിയായ ഫെഫ്കയുടെ രൂപീകരണം മുതല്‍ അതിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നു.  ചലച്ചിത്ര വിതരണ കമ്പനിയായ ബി.ഡികെ ഫിലിംസിന്റെ ഉടമയാണ്. ചലച്ചിത്ര പഠനത്തിന് പുറമെ സാഹിത്യ നിരൂപണത്തിലും അധ്യാപനത്തിലും ഇദ്ദേഹം സജീവമാണ്.

fefka general secretary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES