Latest News

ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വന്നിട്ടല്ല വിഷയങ്ങള്‍ ഉണ്ടായത്; ഞങ്ങള്‍ പിരിയാന്‍ കാരണം അയാളല്ല: ഫിറോസ് ഇക്കയും താനും ഇപ്പോഴും നല്ല സുഹൃത്തുക്കള്‍; പുറത്ത് വരുന്ന വ്യാജ വാര്‍ത്തകളോട്  പ്രതികരിച്ച് സജ്‌ന

Malayalilife
 ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വന്നിട്ടല്ല വിഷയങ്ങള്‍ ഉണ്ടായത്; ഞങ്ങള്‍ പിരിയാന്‍ കാരണം അയാളല്ല: ഫിറോസ് ഇക്കയും താനും ഇപ്പോഴും നല്ല സുഹൃത്തുക്കള്‍; പുറത്ത് വരുന്ന വ്യാജ വാര്‍ത്തകളോട്  പ്രതികരിച്ച് സജ്‌ന

ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താര ദമ്പതികളായിരുന്നു ഫിറോസും സജ്‌നയും. 2023-ല്‍ ആണ് ഇരുവരും വേര്‍പിരിഞ്ഞത് . കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഇവരുടെ വേര്‍പിരിയലിന് കാരണക്കാരന്‍ ആയ വ്യക്തിയെ എന്ന പേിരില്‍ പ്രമുഖനായ വ്യക്തിയെ ചേര്‍ത്ത് പ്രാചാരണം നടന്നിരുന്നു.

ഇന്ത്യന്‍ സിനിമയിലെയും സംഗീത മേഖലയിലെയും പ്രമുഖനായ ഒരു വ്യക്തിയുമായി സജ്‌ന  പ്രണയത്തിലാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഈ വ്യക്തിക്കൊപ്പമുള്ള ചിത്രം സജ്‌ന പങ്കുവെച്ചതിന് പിന്നാലെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. 

ഇപ്പോഴിതാ, ഈ കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി സജ്‌ന തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ സജ്‌ന തന്റെ നിലപാട് വ്യക്തമാക്കി. തങ്ങള്‍ പിരിയാന്‍ കാരണം മൂന്നാമതൊരാളല്ലെന്നും  ഒരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തണമെന്നും സജ്‌ന വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

'ഹലോ, ഇന്നത്തെ വൈറല്‍ ഞാനാണ്. ഞാന്‍ മാത്രമല്ല. ഞാന്‍ കാരണം കുറേപ്പേര്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ കുറേ വീഡിയോസ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനൊരു മറുപടി ഞാനല്ലാതെ വേറെ ആര് തരാനാണ്. ഞാനും ഫിറോസ് ഇക്കയും മീഡിയയില്‍ വന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങളുടെ ജീവിതത്തെക്കുറിച്ച്. ഞങ്ങള്‍ പോലും ചിന്തിക്കാത്ത ലെവലിലാണ് ഇപ്പോള്‍ ന്യൂസ് വന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ഒരു ഫോട്ടോ ഇട്ടത് ഭയങ്കര വൈറല്‍ ആയി. എന്റെയും ഫിറോസ് ഇക്കയുടെ ജീവിതം തകരാന്‍ കാരണം ഇന്നയാള്‍ ആണെന്ന് പറഞ്ഞുകൊണ്ട്. എന്ത് മോശമാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. 

എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദു:ഖങ്ങള്‍ ആണല്ലോ മറ്റുള്ളവര്‍ പറയുന്നത്. ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങള്‍ക്കിടയില്‍ വിഷയങ്ങള്‍ ഉണ്ടായതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പല പേഴ്‌സണല്‍ കാര്യങ്ങളും കാണും. ഞങ്ങള്‍ മ്യൂച്വല്‍ ആയി തീരുമാനമെടുത്ത് പിരിഞ്ഞ ആളുകളാണ്. ഇനി ഞാന്‍ ഒരാളെ കല്യാണം കഴിക്കാന്‍ പോയാലും അയാള്‍ കാരണമാണ് ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പറയുമല്ലോ. എന്ത് മോശമാണ്. പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകള്‍ ഉണ്ടാക്കാതെയിരിക്കൂ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്. നിങ്ങള്‍ ഉള്ളത് പറ. എന്നെയും ആ വ്യക്തിയെയും ചേര്‍ത്ത് പറയുന്നത് എനിക്ക് പ്രശ്‌നമില്ല. ഞാനും അയാളും സ്‌നേഹത്തിലാണെന്നോ ഞാന്‍ അയാളെ കല്യാണം കഴിക്കാന്‍ പോകുന്നെന്നോ ഒക്കെ. അത് എന്തോ ആയിക്കോട്ടെ അത് എനിക്ക് പ്രശ്‌നമേ അല്ല. പക്ഷേ ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്.

ഞാനും ഫിറോസ് ഇക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളായി ജീവിക്കുന്ന ആളുകളാണ്. എന്റെ കുട്ടിക്ക് വേണ്ടി ഞങ്ങള്‍ ഇപ്പോഴും ഹാപ്പിയായി ജീവിക്കുകയാണ്. ഇനി ഫിറോസ് ഇക്കയുടെ ലൈഫില്‍ ഒരു പെണ്ണ് വന്നാലോ എന്റെ ലൈഫില്‍ ഒരു ആണ് വന്നാലോ ഞങ്ങള്‍ക്ക് അതൊരു വിഷയമല്ല. ഞങ്ങള്‍ പറഞ്ഞ് തീരുമാനമെടുത്ത് പിരിഞ്ഞ ആളുകളാണ്. ഞങ്ങള്‍ ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ട്. മോന്റെ കാര്യം വരുമ്പോള്‍ സംസാരിക്കാറുണ്ട്. ഫാമിലി മീറ്റ് ചെയ്യാറുണ്ട്. കാരണം ഞങ്ങളുടെ കുഞ്ഞ് ഇതിനിടയ്ക്ക് ഉണ്ട്. പണ്ട് ഇതുപോലെ ഷിയാസിനെ വച്ച് ഒരു പ്രചരണം നടന്നിരുന്നു. 

എവിടെയെങ്കിലും ഒരു സാധനം കിട്ടുമ്പോള്‍ അതിനകത്ത് മറ്റുള്ളവരെ പിടിച്ച് ഇട്ടിട്ട് അവര്‍ കാരണമാണ് ഞങ്ങളുടെ ലൈഫ് കുളമായതെന്ന് ദയവ് ചെയ്ത് പറയല്ലേ. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. അവരെയും അത് ബാധിക്കും. പപ്പയും മമ്മിയും പിരിയാന്‍ കാരണം ഇതാണോ എന്ന് അവര്‍ക്കും വിഷമം തോന്നും. ഞങ്ങളുടെ ജീവിതത്തില്‍ മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങള്‍ പിരിഞ്ഞത്. ദയവ് ചെയ്ത് ആരെയും പിടിച്ചിടരുത്. ഇനി ഞാനൊരാളെ കല്യാണം കഴിച്ചോ, ഞാനൊരാളെ സ്‌നേഹിച്ചോ, എന്തോ ആയിക്കോട്ടെ. ആ ആള്‍ കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് ദയവ് ചെയ്ത് പറയരുത്,' സജ്‌ന നൂര്‍ പറഞ്ഞു. 

Read more topics: # സജ്‌ന
sajna noor on firoz khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES