നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും വീഡിയോകളും സോഷ്യല്‍ മീഡിയ പേജുകളും ഫോളോ ചെയ്യുന്നവര്‍ക്ക് സുപരിചിതയാണ് വ്‌ളോഗറായ തന്‍വി സുധീര്‍ ഘോഷ്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളാണ് തന്‍വി. കുടുംബത്തോടൊപ്പം കാനഡയില്‍സ്ഥിര താമസമാക്കിയിരിക്കുകയാണ് തന്‍വി. തന്‍വിയുടെ വ്‌ളോഗുകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ഈ കുടുംബവും പലര്‍ക്കും സുപരിചിതരാണ്. രണ്ടാമത്തെ കുഞ്ഞു പിറന്ന സന്തോഷമാണ് തന്‍വി ഏറ്റവുമൊടുവില്‍ പങ്കുവെച്ചിരിക്കുന്നത്.
'I did it-- Baby is currently...' എന്ന കുറിപ്പോടെ തന്‍വി പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്..നിരവധി ആരാധകരാണ് തന്‍വിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയത്. കുഞ്ഞിനെ കയ്യില്‍ കിട്ടിയശേഷം പാട്ടിനൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുന്ന തന്‍വിയുടെ റീല്‍ വീഡിയോയും വൈറലായിക്കഴിഞ്ഞു.
ഇതാണല്ലേ അഖില്‍ മാരാര്‍ പറഞ്ഞ പ്രസവം'? എന്നാണ് ഈ വീഡിയോയ്ക്കു താഴെ ചിലര്‍ തമാശയായി കുറിച്ചത്. ആശുപത്രിയില്‍ അഡ്മിറ്റ് ആയതുമുതലുള്ള വിശേഷങ്ങള്‍ തന്‍വി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
തന്‍വിക്ക് ആശംസകളുമായി കൃഷ്ണകുമാറിന്റെ കുടുംബവും എത്തി.'തന്‍വിയെയും കുഞ്ഞിനേയും കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു' എന്നാണ് ദിയ കൃഷ്ണ കുറിച്ചത്. സിന്ധു കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയവരും തങ്ങളുടെ സന്തോഷം പങ്കുവച്ചു.