Latest News

ഭര്‍ത്താവിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ; നാമം ജപിക്കുന്ന വീട് സീരിയലിലെ അപൂര്‍വ്വ മുഹൂര്‍ത്തം

Malayalilife
ഭര്‍ത്താവിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ; നാമം ജപിക്കുന്ന വീട് സീരിയലിലെ അപൂര്‍വ്വ മുഹൂര്‍ത്തം

ഴവില്‍ മനോഹ രമായില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ഹിറ്റ് നോവലുകളാണ് പലപ്പോഴും സീരിയലുകളാകുന്നത്. ചാനലിലെ ഒരു ഹിറ്റ് സീരിയലാണ് നാമം ജപിക്കുന്ന വീട്. മനോജ് കുമാര്‍ സ്വാതി നിത്യാനന്ദ തുടങ്ങിയവരാണ് സീരിയലില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭ്രമണം എന്ന സീരിയലിന് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയ പരമ്പരയായിരുന്നു നാമം ജപിക്കുന്ന വീട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ മനോജ് കുമാര്‍, പൂര്‍ണിമ ആനന്ദ്, റിസബാവ, ലാവണ്യ, സ്വാതി നിത്യാനന്ദ്, കവിത നായര്‍, തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഗോവിന്ദ് എന്റര്‍ടെയിന്‍മെന്റിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സീരിയല്‍ നിഷാന്ത് സംവിധാനം ചെയ്യുന്നു.

കുറച്ച് നാളുകള്‍ കൊണ്ടു തന്നെ സീരിയല്‍ ഹിറ്റ് ചാര്‍ട്ടില്ഇടം നേടിക്കഴിഞ്ഞു. പരമ്പരയില്‍ നന്ദനയുടെയും ശരത്തിന്റെയും വിവാഹം നടന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓണ്‍സ്‌ക്രീനില്‍ ഭര്‍ത്താവിന്റെ വിവാഹം നടക്കുന്നതിന് സാക്ഷിയായി ശരത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുര്‍ജിത്തിന്റെ ഭാര്യയും എത്തിയിരുന്നു. ഇതേ കുറിച്ച് ചാനല്‍ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 'ഭര്‍ത്താവിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ..! കണ്ണൂര്‍ മട്ടന്നൂര്‍ നിന്ന് ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ഭര്‍ത്താവിന്റെ വിവാഹത്തിന് സാക്ഷിയായി! തുടര്‍ന്ന് സംഭവിക്കാനിടയുള്ള സങ്കര്‍ഷങ്ങളും പ്രശ്നങ്ങളുമായിരിക്കും ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍. പക്ഷെ വിവാഹത്തിന് സാക്ഷിയായ ഭാര്യ വലിയ സന്തോഷത്തിലായെന്നു മാത്രമല്ല അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തത് വാട്ട്സാപ്പ് സ്റ്റാറ്റസുമാക്കി. കേട്ടിട്ട് ഒന്നും അങ്ങോട്ട് ദഹിക്കുന്നില്ലെങ്കില്‍ പുകമറ മാറ്റി നേരെ സംഭവത്തിലേയ്ക്ക് വരാം. 'നാമം ജപിക്കുന്ന വീട്ടി'ലെ നന്ദനയുടേയും ശരത്തിന്റെയും വിവാഹമാണ് മേല്‍പ്പറഞ്ഞ സീന്‍. ശരത്തിനെ അവതരിപ്പിക്കുന്ന സുര്‍ജിത്തിനൊപ്പം തിരുവനന്തപുരത്ത് ഷൂട്ട് കാണാനെത്തിയതാണ് ഭാര്യ ഷിജിന.

എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ വിവാഹമാണ് എടുക്കുന്ന സീനെന്ന് മനസ്സിലായി. ആള് ഹാപ്പിയായി. നന്ദനയെ അവതരിപ്പിക്കുന്ന ദീപയുമായി സൗഹൃദമായി. വിവാഹ ഷൂട്ടിലായതിനാല്‍ എല്ലാപേരും തിരക്കിലായിരുന്നു. എങ്കിലും ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ആ വലിയ കുടുംബത്തെ പരിചയപ്പെട്ടു. സുര്‍ജിത്ത് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതിന് സാക്ഷിയായി. പിന്നെ ഷൂട്ട് അത്ര എളുപ്പ പണിയല്ലെന്ന് ബോധ്യമായി. രസകരമായ സംഭവം താലികെട്ട് വിവിധ ആംഗിളുകളില്‍ എടുക്കുന്നതിനാല്‍ പലതവണ താലികെട്ട് കാണാനായി. ഷൂട്ടിംഗ് കാണുന്നതിന്റെ കൗതുകത്തിനപ്പുറം അതിന് പിന്നിലെ പ്രയത്നം ശരിക്കും ബോധ്യപ്പെടാന്‍ ഷിജിനയ്ക്ക് ഈ യാത്ര ഉപകാരപ്പെട്ടു. വിവാഹഷൂട്ടിന് പൂര്‍ണ്ണമായും പങ്കെടുത്തു എന്നു മാത്രമല്ല വിവാഹകൂട്ടത്തില്‍ സാന്നിദ്ധ്യമായും ഷിജിന ഉണ്ടായിരുന്നു.

nandana sarath malayalam serial marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക