വേലു നാച്ചിയാരായി മുക്ത; പുതിയ കഥാപാത്രത്തെ പ്രതീക്ഷയോടെ ആരാധകര്‍

Malayalilife
topbanner
വേലു നാച്ചിയാരായി മുക്ത; പുതിയ കഥാപാത്രത്തെ പ്രതീക്ഷയോടെ ആരാധകര്‍

ലയാളത്തിലും അന്യഭാകളിലും തിളങ്ങി നില്‍ക്കുമ്പോഴാണ് മുക്ത വിവാഹിതയായി സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് ഭര്‍ത്താവും മകളുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയായിരുന്നു താരം. പിന്നീട് കൂടത്തായിയിലൂടെയാണ് താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്. ഡോളിയായി തകര്‍ത്ത അഭിനയമാണ് മുക്ത കാഴ്ചവയ്ച്ചത്. 

ഡോളിക്ക് ശേഷം പുതിയ കഥാപാത്രത്തിനായി പുതിയ വേഷത്തിലും ഭാവത്തിലും എത്തിയിരിക്കുകയാണ് ഇപ്പോള്‍ മുക്ത. 
തമിഴ്‌നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്നു വേലു നച്ചിയാര്‍. ഝാന്‍സി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതിയ വനിതയായിരുന്നു വേലു നച്ചിയാര്‍. ഇന്ത്യയുടെ ജോന്‍ ഓഫ് ആര്‍ക്ക് എന്നാണ് റാണിയെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ഇതേ വേലു നാച്ചിയാര്‍ ആയിട്ടാണോ മുക്ത എത്തുന്നത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വേലു നാച്ചിയാര്‍ ആണ് തന്റെ പുതിയ പ്രോജക്റ്റ് എന്നാണ് സോഷ്യല്‍ മീഡിയ വഴി മുക്ത അറിയിക്കുന്നത്. എല്ലാവരുടെയും പിന്തുണ വേണം എന്നും, വിജയ് ടിവിയിലൂടെ ആകും സംപ്രേക്ഷണം എന്നും മുക്ത സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇനിയും നല്ല കഥാപാ ത്രങ്ങള്‍ ആയി താന്‍ എത്തും എന്ന് മുക്ത മുന്‍പേ തന്നെ പറഞ്ഞിരുന്നു. മലയാളത്തില്‍ അല്ലെങ്കിലും ഡോളി തീര്‍ന്ന ശേഷം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് തന്റെ തമിഴ് അരങ്ങേറ്റം എന്ന് മുക്ത പങ്ക് വച്ച ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.


 

Read more topics: # muktha,# velu nachiyar
muktha as velu nachiyar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES