പച്ചപ്പുമായി മുക്ത ഹണിറോസിന്റെ ക്ലാസ്സി കണ്ടംപററി ക്യൂരിയോകളുമായി പ്രയാഗ; കൊച്ചിയിലെ ഈ സെലിബ്രിറ്റി അപ്പാര്‍ട്ട്മെന്റുകളുടെ പ്രത്യേകതകള്‍

Malayalilife
topbanner
 പച്ചപ്പുമായി മുക്ത ഹണിറോസിന്റെ ക്ലാസ്സി കണ്ടംപററി ക്യൂരിയോകളുമായി പ്രയാഗ; കൊച്ചിയിലെ ഈ സെലിബ്രിറ്റി അപ്പാര്‍ട്ട്മെന്റുകളുടെ പ്രത്യേകതകള്‍

രോ വീടും വ്യത്യസ്തമാണ്. പലര്‍ക്കും ഓരു വീടെന്നാല്‍ സ്വപ്ന സാഫല്യമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പും സമ്പാദ്യവുമൊക്കെയാണ് വീടുകള്‍. സ്വന്തമായി നേടിയ വീട് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണ് എല്ലാവര്‍ക്കും. നിരവധി സെലിബ്രിറ്റി ലക്ഷ്വറി വീടുകളുടെ കേന്ദ്രമാണ് കൊച്ചി. പ്രയാഗ മാര്‍ട്ടിന്‍, ഹണി റോസ്, മുക്ത തുടങ്ങിയ താരങ്ങള്‍ക്കും കൊച്ചിയില്‍ അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ട്.

സെലിബ്രിറ്റി വീടുകളില്‍ ഏവര്‍ക്കും സുപരിചിതമായ വീടാണ് മുക്തയുടേത്. പലപ്പോഴും  മുക്തയുടെ വീടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. റിമിടോമി മു ക്തയ്ക്ക് സമ്മാനമായി നല്‍കിയതാണ് കൊച്ചിയിലെ വീട്. ഈ വീടിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. ഓപ്പണ്‍ ശൈലിയില്‍ നിറയെ പച്ചപ്പും ഒക്കെയായി ആണ് അപ്പാര്‍ട്ട്മെന്റ്. ലിവിങ് റൂമില്‍ നിന്ന് നിന്ന് നോക്കിയാല്‍ ഓപ്പണ്‍ കിച്ചണ്‍ കാണാവുന്ന ശൈലിയാണ് വീടിന്‍േത്. വെള്ള നിറത്തിന് പ്രാധാന്യം നല്‍കിയാണ് മനോഹരമായ ഇന്റീരിയര്‍. പച്ചപ്പിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. നിരവധി ഇന്‍ഡോര്‍ അലങ്കാര സസ്യങ്ങള്‍ കൊണ്ടാണ് അപ്പാര്‍ട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. കൊച്ചി കായലിന്റെ സൗന്ദര്യം ആസ്വദിയ്ക്കത്തക്ക രീതിയില്‍ വളരെ മനൊഹരമായി വലിയ ഗ്ലാസ് വിന്‍ഡോയോട് കൂടിയാണ് ഡൈനിങ് റൂം. മിനിമലിസ്റ്റിക് ശൈലിയില്‍ മനോഹരമായി സജ്ജീകരിച്ചിരിയ്ക്കുന്ന ഒരു അപ്പാര്‍ട്ട്മെന്റാണിത്.

കൊച്ചിയില്‍ നടി ഹണിറോസിനും അപ്പാര്‍ട്ട്മെന്റുണ്ട്. ക്ലാസി, കണ്ടംപററി ശൈലിയിലാണ് ഈ അപ്പാര്‍ട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. അപ്പാര്‍ട്ട്മെന്റിന്റെ കളര്‍ കോമ്പിനേഷന്‍ ഒക്കെ നിശ്ചയിച്ചത് ഹണി റോസ് തന്നെ. വ്യത്യസ്തമായ ക്യൂരിയോകള്‍ വളരെ ഭംഗിയായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പണ്‍ പ്ലാനില്‍ തന്നെയാണ് ഈ അപ്പാര്‍ട്ട്മെന്റും തയ്യാറാക്കിയിരിക്കുന്നത്. ഇന്റീരിയറില്‍ ഈജിപ്ഷന്‍ ശൈലിയുമുണ്ട്. മനോഹരമായ ഡൈനിങ് റൂമിലുമുണ്ട് ഹാങിങ് ലൈറ്റുകള്‍. പച്ചപ്പ് നിറച്ച ബാല്‍ക്കണിയാണ് ഒരാകര്‍ഷണം.ആലുവയില്‍ പെരിയാറിന്റെ തീരത്താണ് ഈ മനോഹരമായ ഫ്ലാറ്റ്.

കൊച്ചി കലൂരിലാണ് പ്രയാഗമാര്‍ട്ടിന്റെ ഫ്ളാറ്റ്. കലൂര്‍ ദേശാഭിമാനി ജംഗ്ഷനിലാണ് പ്രയാഗ മാര്‍ട്ടിന്‍ സ്വപ്ന ഫ്ലാറ്റ് സ്വന്തമാക്കിയത്. 2,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ അടിപൊളി ഫ്ലാറ്റ്. വലിയ ക്യൂരിയോ ശേഖരം തന്നെയുണ്ട് പ്രയാഗയ്ക്ക്. ഇവ എല്ലാം വളരെ ഭംഗിയായി സൂക്ഷിച്ചിരിയ്ക്കുന്നു. വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന രീതിയില്‍ ഇന്റീരിയര്‍ സജ്ജീകരിച്ചിരിയ്ക്കുന്നു.മറ്റു ഫ്ലാറ്റുകളുമായി ചുവരു പങ്കു വയ്ക്കാത്തതിനാല്‍ ഒരു വീടിന്റെ സുരക്ഷിതത്വവും ഈ അപ്പാര്‍ട്ട്മെന്റിനുണ്ട്. വീട്ടിനുള്ളില്‍ വെളിച്ചം എത്തുന്ന രീതിയിലാണ് ഭംഗിയുള്ള ഇന്റീരിയര്‍.ലിവിങ്, ഡൈനിങ് റൂമുകള്‍ക്ക് പുറമെ മൂന്ന് ബെഡ്റൂമുകളാണ് ഫ്ലാറ്റിലുള്ളത്.


 

PRAYAGA MARTIN MUKTHA HONEYROSE APARTMENTS IN KOCHI

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES