തളളുമ്പോഴും സിമ്പതി പിടിക്കുമ്പോഴും ഒരു രണ്ട് മിനിറ്റേ അത് തോന്നത്തുളളു; അത് കഴിഞ്ഞാല്‍ ഗെയിം ഗെയിമാണ്; പല നുറുങ്ങു വിദ്യകളും പറഞ്ഞ് കൊടുത്ത് മിഷേല്‍

Malayalilife
topbanner
തളളുമ്പോഴും സിമ്പതി പിടിക്കുമ്പോഴും ഒരു രണ്ട് മിനിറ്റേ അത് തോന്നത്തുളളു; അത് കഴിഞ്ഞാല്‍ ഗെയിം ഗെയിമാണ്; പല നുറുങ്ങു വിദ്യകളും പറഞ്ഞ് കൊടുത്ത് മിഷേല്‍

ഴിഞ്ഞ സീസണിലെ ബിഗ്‌ബോസിൽ കോളിളക്കം സൃഷ്‌ടിച്ച ഒരു മത്സരാർത്ഥിയാണ് രജിത് കുമാർ. രജിത് ആർമി എന്ന കുറെയധികം ഫാൻസ്‌ ഉള്ള ആളായിരുന്നു അദ്ദേഹം. നല്ല കൂർമ്മബുദ്ധിയോടെയാണ് രജിത് കളിച്ചതു എന്ന് അപ്പോൾ തന്നെ പലരും പറയുന്നുണ്ടായിരുന്നു. അതുപോലെ കളിയ്ക്കാൻ പലരും നോക്കുന്നു എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. ആരും അറിയാതെ ക്യാമെറയിൽ പോയ് പറയുക, ഒറ്റയ്ക്കാക്കി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക നഗ്ന പല പ്രവർത്തികളായിരുന്നു രജിത് അവിടെ കാണിച്ചിരുന്നത്. 

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം എത്തിയ താരമാണ് മിഷേല്‍ ആന്‍ ഡാനിയേല്‍. അടുത്തിടെ പുറത്തിറങ്ങിയ ധമാക്ക എന്ന ചിത്രത്തിൽ ഗ്ലാമ‍ർ ലുക്കിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് മിഷേൽ ആൻ ഡാനിയേൽ. ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ മിഷേലായെത്തിയ താരം ആരാധകരുടെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയ ശേഷം ഡിംപലിനെതിരെ ആരോപണമുന്നയിച്ചായിരുന്നു മിഷേല്‍ തുടങ്ങിയത്. പിന്നാലെ ഇമോഷന്‍സ് വെച്ച് കളിക്കരുതെന്ന് പറഞ്ഞ് ഡിംപല്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു. ഇത് ബിഗ് ബോസ് ഹൗസില്‍ വലിയ ചര്‍ച്ചയായി മാറി. ബിഗ് ബോസ് വീട്ടിലുളള പലരും പറയുന്നത് കളളമാണെന്ന് പറഞ്ഞ് മിഷേല്‍ വീണ്ടും എത്തിയിരുന്നു. ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം നോക്കിയാല്‍ എന്റെ അഭിപ്രായത്തില്‍ എല്ലാവരും രജിത്ത് സാറ് ആവാന്‍ നോക്കുവാണ് എന്ന് മിഷേല്‍ പറയുന്നു. പക്ഷേ അവര് അവരവരായി തന്നെ ഇരിക്കണം. കാരണം ബിഗ് ബോസിന്റെ അടുത്ത സീസണ്‍ വരുമ്പോള്‍ ആ സമയത്ത് പറയണം നമ്മള് ഇന്ന ആളെ പോലെ ഇരിക്കണം എന്ന്. അപ്പോ നമ്മള് ഒരു ഉദാഹരണമാവണം. 

അവര് നമ്മുടെ പാസ്റ്റ് ഇരുന്ന് ആലോചിക്കാന്‍ പോവുന്നില്ല. അവര് നമ്മുടെ പ്രസന്റില് എങ്ങനെയാണോ നില്‍ക്കുന്നത് അതായിരിക്കും അവര് ആലോചിക്കുന്നത്. ആ രീതിയിലായിരിക്കും നമ്മളുടെ പ്രസന്റ് കണ്ട് അവര് ട്രീറ്റ് ചെയ്യുന്നത്. ആരും നമ്മുടെ കഥ കേട്ടിട്ട് പാസ്റ്റില് അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു അങ്ങനെ ഒന്നും സിംപതിക്ക് ആയിട്ട് നമ്മളെ നോക്കാന്‍ പോവണില്ല എന്നുമാണ് നടി എല്ലാവരോടുമായി പറഞ്ഞത്. 

mishel rajith kumar bigboss dimpal bhal malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES