Latest News

എന്റെ ചേട്ടന്‍ വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ട്; ഭാര്യയെപ്പം കൊണ്ടു പോകുന്നതിനെക്കുറിച്ച് എംജി ശ്രീകുമാര്‍

Malayalilife
എന്റെ ചേട്ടന്‍ വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ട്; ഭാര്യയെപ്പം കൊണ്ടു പോകുന്നതിനെക്കുറിച്ച് എംജി ശ്രീകുമാര്‍

ലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. സിനിമാഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകള്‍ക്കിടയില്‍ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും തങ്ങള്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

പതിനാലു വര്‍ഷത്തെ ലിവിങ് ടുഗെദറിനു ശേഷമാണ് 2000 ജനുവരി 14നു കൊല്ലൂര്‍ മൂകാമ്പിക ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നത്. ലേഖയുടെ രണ്ടാം വിവാഹമായിരുന്നു അത്. ആദ്യ വിവാഹത്തില്‍ ലേഖയ്ക്ക് ഒരു മകളുണ്ട്. എംജി ശ്രീകുമാറിനും ലേഖയ്ക്കും മക്കളില്ല. വളരെ സുന്ദരിയാണ് ലേഖ. 60 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും ചെറുപ്പമായിരിക്കുന്ന എംജി ശ്രീകുമാറും ഭാര്യയും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്വന്തമായി ഓണ്‍ലൈന്‍ ഡ്രസ് ഷോപ്പും ലേഖയ്ക്കുണ്ട്. പല സെലിബ്രിറ്റികളും പലയിടങ്ങളിലും പോകുമ്പോള്‍ അവരുടെ ഭാര്യമാരെ കൂട്ടികൊണ്ടു പോകാറില്ല. എന്നാല് ഇതില് നിന്നും വ്യത്യസ്തമായി എവിടെപ്പോയാലും ഭാര്യയെ കൂടെ കൊണ്ടു പോകുന്ന ഒരു വ്യക്തിത്വമാണ് എംജി ശ്രീകുമാറിന്റെത്. ഇപ്പോളിതാ ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനെന്റെ ഭാര്യയുമായി നടക്കുമ്പോള്‍, എനിക്ക് അവളെ പേടിയായത് കൊണ്ടാണ് ഞാന് കൂടെ കൊണ്ട് നടക്കുന്നത് എന്ന തരത്തില്‍ എന്റെ സുഹൃത്തുക്കള്‍ അടക്കം പ്രചരിപ്പിച്ചിരുന്നു. ഇവന് വേറെ ജോലിയില്ലേ പോകുന്നുടത്തെല്ലാം അവളെയും കൊണ്ട് പോകാന്‍ എന്നോക്കെ ആണ് പലരും പറഞ്ഞത്. എന്റെ ചേട്ടന്‍ വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ട്. പക്ഷെ കാലം മാറി, ഇന്ന് 99 ശതമാനം സെലിബ്രിറ്റിസും അവര്‍ പോകുന്നിടത്തെല്ലാം ഭാര്യമാരെയും കൊണ്ട് പോകാറുണ്ട്. എനിക്കെന്റെ ഭാര്യയെ പേടിയില്ല, എനിക്ക് അവളോട് സ്‌നേഹമാണ്. ഞാന് പോകുമ്പോള്‍ എന്റെ വൈഫ് അടുത്ത് ഇല്ല എന്നുണ്ടെങ്കില്‍ നിക്കെന്തോ വിഷമം പോലെയാണ്. എന്റെ കാര്യങ്ങള്‍ നോക്കാനും, എല്ലാം അറേഞ്ച് ചെയ്യാനും ഒരു മാനേജരെ കൊണ്ട് പോകുന്നതിനേക്കാള്‍ നല്ലതല്ലേ ഭാര്യയെ കൊണ്ടുപോകുന്നത്.

mg sreekumar about his wife lekha mg sreekumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES