പ്രശ്സ്ത സംഗീത സംവിധായകനായിരുന്ന എംജി രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എംജിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തമായ സ്ത്രീസാന്നിധ്യമായിരുന്നു അവര്‍. 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു. തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.
പദ്മജ രാധാകൃഷ്ണന്റെ വേര്‍പാടില്‍ എംജി-ശ്രീകുമാര്‍' എംജി ശ്രീകുമാര്‍എഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു. കുറിപ്പ് മാത്രം ആല്ല, ചില ആരാധകരുടെ സംശയങ്ങള്‍ക്ക് എംജി നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറല്‍ ആണ്. എം ജി രാധാകൃഷ്ണന്റെ സഹോദരന്‍ കൂടിയായ എംജി ശ്രീകുമാര്‍ വളരെ വേദനയോടെയാണ് പദ്മജയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ചത്.;
എന്റെ ചേട്ടന്‍ കല്യാണം കഴിക്കുമ്പോള്‍ തുടങ്ങിയുള്ള എത്രയോ ഓര്‍മ്മകള്‍. പദ്മജചേച്ചി ഒരു നല്ല ആര്‍ട്ടിസ്റ്റ് ആണ്. ഡ്രോയിങ്, ബുള്‍ ബുള്‍, ഡാന്‍സര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു. പദ്മജ ചേച്ചി എഴുതി ചേട്ടന്‍ ഈണം നല്‍കിയ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ ആകാശവാണിയില്‍ ഉണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ പെട്ടെന്നായിരുന്നു ചേച്ചി നമ്മളെ വിട്ടുപോയത്, ആത്മാവിനു നിത്യശാന്തി എന്നായിരുന്നു എം ജിയുടെ വാക്കുകള്‍. എന്നാല്‍ പോസ്റ്റ് വൈറല്‍ ആയതിനു പിന്നാലെയാണ് സംശയവുമായി ആരാധകന്റെ ചോദ്യം എത്തിയത എംജി സാര്‍ മരിച്ചപ്പോള്‍ താങ്കളെയും; താങ്കളുടെ അനുശോചനവും കണ്ടില്ലല്ലോ എന്നായിരുന്നു ഒരാള്‍ പങ്ക് വച്ച കമന്റ് , ഇതിന് കൃത്യമായ മറുപടിയാണ് ശ്രീകുമാര്‍ നല്‍കിയത്. ഞാന്‍ അന്ന് അമേരിക്കയില്‍ ആയിരുന്നു. പത്ത് വര്ഷം മുന്‍പ്. ഇത് എല്ലാര്ക്കും അറിയാം. താങ്കള്‍ക്ക് അന്ന് എത്ര പ്രായം വരും എന്നായിരുന്നു ശ്രീകുമാര്‍ നല്‍കിയ മറുപടി. എന്നാല്‍ ശ്രീകുമാറിന്റെ മറുപടിക്കുപിന്നാലെ നിരവധി ആളുകളാണ്, വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി രംഗത്ത് വന്നത്.എ ന്തൊരു കണ്ടുപിടുത്തം, സ്വന്തം ജേഷ്ഠന്‍ മരിക്കുമ്പോള്‍ ആരെങ്കിലും അനുശോചനം നടത്തുമോ,, പിന്നീട് ദുഃഖം പ്രകടിപ്പിച്ച ഒരുപാട് സദസ്സുകള്‍ ഉണ്ടായിരുന്നു, ഇതും അനുശോചനം അല്ല. അവരുടെ കുടുംബ കാര്യം നോക്കാന്‍ അവര്‍ക്കു അറിയാം. അന്യന്റെ കുടുംബത്തിലോട്ട് എത്തി നോക്കാതെ സ്വന്തം കുടുംബ കാര്യം നോക്ക്. തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ ആണ് ഇപ്പോള്‍ എംജിയുടെ പോസ്റ്റിനു ലഭിക്കുന്നത്.
2013ല്‍ 'മിസ്റ്റര്‍ ബീന്‍' എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് പത്മജ മലയാള സിനിമയില്‍ ഗാനരചനാരംഗത്തെത്തിയത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്‍ക്കും വരികളെഴുതി. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ലോക്ഡൗണില്‍ നിന്ന് അതിജീവനം എന്ന സന്ദേശവുമായ കഴിഞ്ഞ ആഴ്ച മൗത്ത് ഓര്‍ഗനില്‍ 'എല്ലാരും ചൊല്ലണ്' എന്ന പ്രശസ്ത ഗാനം വായിച്ചതും പോസ്റ്റു ചെയ്തിരുന്നു.എം.ജി.രാധാകൃഷ്ണനൊപ്പം മിക്ക വേദികളിലും നിഴല്‍പോലെ കൂട്ടായി പത്മജയുണ്ടായിരുന്നു. ചലച്ചിത്ര സാംസ്‌കാരിക ലോകത്ത് വലിയ സുഹൃത്ബന്ധത്തിന് ഉടമയായിരുന്നു അവര്‍. തലസ്ഥാനത്തെ കലാസപര്യാവേദികളില്‍ തിളങ്ങുന്ന സാന്നിധ്യമായി അവര്‍ എപ്പോഴുമുണ്ടായിരുന്നു. മക്കള്‍: എം.ആര്‍.രാജാകൃഷ്ണന്‍, കാര്‍ത്തിക. ഗായകന്‍ എം.ജി.ശ്രീകുമാര്‍, സംഗീതജ്ഞ പ്രഫ. കെ.ഓമനക്കുട്ടി എന്നിവരാണ് ഭര്‍തൃസഹോദരങ്ങള്‍. ചെന്നൈയില്‍ സൗണ്ട് ഡിസൈനറായി പ്രവര്‍ത്തിക്കുന്ന മകന്‍ രാജാകൃഷ്ണനും ദുബായിലുള്ള മകള്‍ കാര്‍ത്തികയും എത്തിയ ശേഷമാകും സംസ്‌കാരചടങ്ങുകള്‍ തീരുമാനിക്കുക. 2010 ജൂലൈ രണ്ടിനാണ് എം.ജി.രാധാകൃഷ്ണന്‍ അന്തരിച്ചത്. സംഗീത കുടുംബമാണ് ഇവരുടേത്. പ്രശസ്ത സംഗീതസംവിധായകനും , ഹാര്‍മോണിസ്റ്റുമായ ശ്രീ മലബാര്‍ ഗോപാലന്‍നായരും , ഹരികഥാ കലാകാരി കമലാക്ഷി അമ്മയുടേയും മൂന്ന് മക്കളില്‍ മൂത്ത മകനാണ് രാധാകൃഷ്ണന്‍. ഇളയ മകനാണ് എംജി ശ്രീകുമാര്‍. പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയാണ് ഇവരുടെ സഹോദരി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായകന്‍ എംജി ശ്രീകുമാര്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹം കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആയത്. തന്റെ സംഗീത വിശേഷം പങ്കുവെയ്ക്കുന്നതിനോടൊപ്പം കുടുംബ വിശേഷങ്ങളും പാചക വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട് .