മൂന്നാം ക്ലാസുകാരിയായ അവ്യ ഗായകന്‍ എം ജി ശ്രീകുമാറിന്റെ കടുത്ത ആരാധികയാണ് .എം ജി ശ്രീകുമാറിനെ കാണാനും അദ്ദേഹത്തിന്റെ പാട്ടു കേള്‍ക്കാനും
ഇഷ്ടമാണ് ഈ കുട്ടി ആരാധികയ്ക്ക് .എം ശ്രീകുമാറിന്റെ ഏത് പാട്ടും പെട്ടെന്ന് തിരിച്ചറിയാനും കഴിവുണ്ട് അവ്യക്ക്
ക്ലബ് എഫ് എമ്മിലെ ഐ പി എല്‍ എന്ന പരിപാടിയില്‍ ആര്‍ ജെ ശിഖയോട് സംസാരിക്കുമ്പോള്‍ അവ്യയുടെ അമ്മ അഖിലയാണ് മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഉടന്‍ തന്നെ എം ജി ശ്രീകുമാറിനെ ഈ കാര്യങ്ങള്‍ ആര്‍ ജെ അറിയിക്കുകയും ചെയ്തു. തന്റെ കുട്ടി ആരാധികയോടും കുടുംബത്തോടുമുള്ള നന്ദി അറിയിച്ച ഗായകന്‍ അവ്യയ്ക്ക് വേണ്ടി കുറച്ചു വരികള്‍ പാടി. അഗ്നിദേവനിലെ എം ജി ശ്രീകുമാര്‍ ആലപിച്ച ''നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളെ ...''എന്ന് തുടങ്ങുന്ന ഗാനമാണ് അവ്യയ്ക്ക് വേണ്ടി ശ്രീകുമാര്‍ പാടിയത്. എം ജി ശ്രീകുമാറിന്റെ ശബ്ദമാധുരിയെ കുട്ടിക്കാലത്തു തന്നെ മനസ്സാ വരിച്ച അവ്യയ്ക്ക് അതൊരു അപ്രതീക്ഷിത സമ്മാനം തന്നെയായിരുന്നു അത്