Latest News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; നടനും സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയുമായ ശിവദാസനെതിരെ കേസ്;ശിവദാസന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ചു 

Malayalilife
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; നടനും സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയുമായ ശിവദാസനെതിരെ കേസ്;ശിവദാസന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ചു 

പ്രശസ്ത ചലച്ചിത്ര താരവും കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ശിവദാസന്‍ കണ്ണൂരിനെതിരെ മദ്യപിച്ചു വാഹനമോടിച്ചു അപകടമുണ്ടാക്കിയതിന് കേസെടുത്തു. കഴിഞ്ഞ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ചാവശേരിയില്‍ പി. ശിവദാസന്‍ കണ്ണൂര്‍ ഓടിച്ച കാര്‍ കലുങ്കിലിടിക്കുകയും നിയന്ത്രണം വിട്ടു റോഡരികില്‍ നിര്‍ത്തിയ മറ്റൊരു കാറിലിടിക്കുകയായിരുന്നു. 

 ഇതേ തുടര്‍ന്നാണ് മട്ടന്നൂര്‍ പൊലിസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനമോടിച്ച ശിവദാസന്‍ മദ്യപിച്ചതായി തെളിയുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രൈവിങ്ങിനിടെ മദ്യപിച്ചതിനുമാണ് കേസെടുത്തു. മലയാള സിനിമയില്‍ ഒട്ടേറെ വേഷങ്ങള്‍ അവതരിപ്പിച്ച നടന്‍ കൂടിയാണ് ശിവദാസന്‍ കണ്ണൂര്‍. 

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഉള്‍പ്പെടെയുള്ള സംസ്ഥാന അവാര്‍ഡുകള്‍ വാരി കൂട്ടിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പൊലിസ് സര്‍വീസില്‍ ജോലിയില്‍ തുടരവെ യാണ് അവധിയെടുത്ത് ചലച്ചിത്രാഭിനയം നടത്തിവന്നിരുന്നത് നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഇരിട്ടി -മട്ടന്നൂര്‍ റൂട്ടിലെ ചാവശേരിയില്‍ നിന്നും വാഹനാപകട മുണ്ടായത്. 

എന്നാല്‍ തനിക്കെതിരെയുള്ള പെറ്റി കേസിനെ കുറിച്ചു ശിവദാസന്‍ കണ്ണൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

p shivadasan casE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES