ജന്മസിദ്ധമായ കഴിവ് കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. നിരവധി ഗാനങ്ങളിലൂടെ മലയായി പ്രേക്ഷക മനസ്സിൽ ഇടം നേടാനും ഗായകന് സാധിച്ചു. ഒരു ഗായകൻ എന്നതോടൊപ്പം തന്നെ താരം ഒരു അവതാരകൻ കൂടിയാണ് ശ്രീകുമാർ. എന്നാൽ ഇപ്പോൾ പറയാം നേടാം എന്ന പരിപാടിക്കിടെ രവധി കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്ന വ്യക്തിയാണ് താൻ എന്ന് തുറന്ന് പറയുകയാണ് ഗായകൻ. ഷിയാസ് കരീമുമായി സംസാരിക്കവെയാണ് പഴയ ഒാര്‍മകള്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചത്.
തനിക്ക് ഒരു കാമുകി ഉണ്ടായിരുന്നെന്നും ആ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നല്‍കണം എന്ന് ആവശ്യപ്പെട്ട് ആ പെണ്‍കുട്ടിയുടെ അച്ഛനെ സമീപിച്ചിരുന്നെന്നും ഷിയാസ് പരിപാടിക്കിടെ പറഞ്ഞു. എന്നാല്‍ ജോലിയില്ല എന്നും താന്‍ രക്ഷപ്പെടുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് മടക്കിയയച്ചു എന്നും ഷിയാസ് പറയുന്നു. ഇത് പറഞ്ഞപ്പോഴാണ് തനിക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിരുന്നുവെന്ന് എംജി ശ്രീകുമാറും പറഞ്ഞത്.
ഞാന്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയിരുന്ന ശമ്പളം അഞ്ഞൂറ് രൂപയാണ്. അപ്പൊ ഞാന്‍ ഒരു പെണ്ണിനെ സ്‌നേഹിച്ചു, പക്ഷെ പെണ്ണിന്റെ തന്തപ്പടിയും തള്ളയും കൂടി എന്നോട് ചോദിച്ചു, എന്റെ മോളെ നല്ല രീതിയില്‍ വളര്‍ത്താനുള്ള എന്താണ് നിന്റെ കയ്യില്‍ ഉള്ളത്. ആകപ്പാടെ അന്ന് ഒരു സിനിമയില്‍ എങ്ങാണ്ടോ പാടി. അതുകൊണ്ട് എന്തോ ചെയ്യാനാ?.. അങ്ങനെ ആണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് എന്നെ തളര്‍ത്തികളഞ്ഞു. ഞാന്‍ വിട്ടിട്ട് പോയി’.
ഇത് കേട്ടപ്പോള്‍ തന്നെയും ആ പെണ്‍കുട്ടി വിട്ടിട്ട് പോയെന്ന് ഷിയാസും പറഞ്ഞു. അന്ന് താന്‍ വളരെയധികം വിഷമിച്ചെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ വളരെ സന്തോഷവാനാണെന്നും തനിക്ക് ടെന്‍ഷന്‍ ഇല്ലെന്നും ഷിയാസ് പറഞ്ഞു. ഇപ്പൊ ജീവിതത്തില്‍ ഉമ്മയുടെ മാത്രമേ കമ്മിറ്റ്‌മെന്റ് ഉള്ളുവെന്നും വേറെ ഒരുപെണ്ണുമായി തനിക്ക് കമ്മിറ്റ്‌മെന്റ് ഇല്ല. പ്രണയം തകര്‍ന്ന സമയത്ത് വല്ലാത്ത ഡിപ്രെഷനിലേക്ക് പോയി. അത് ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചു. ഷിയാസ് പറഞ്ഞു.
പ്രേമിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാവുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്നും തനിക്ക് ആ വാശി ഉണ്ടായിരുന്നതുകൊണ്ടാണ് ഇപ്പോള്‍ ഇത്രയും ഉയരങ്ങളില്‍ എത്താന്‍ സാധിച്ചതെന്നും ഷിയാസ് പറഞ്ഞു.ഷിയാസിന്റെ ചിത്രം പതിപ്പിച്ച ഫ്‌ലെക്‌സ് കാമുകിയുടെ വീട്ടിന് മുന്നില്‍ വെക്കുകയുണ്ടായിലെ എന്ന് എം ജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍. തന്നെ കളിയാക്കിയതിന് ദൈവം കൊടുത്ത മറുപടിയായിരുന്നു അതെന്നും ഷിയാസ് പറഞ്ഞു. തൃശൂരില്‍ ആയിരുന്നു കാമുകിയുടെ വീട് അവിടുത്തെ ഒരു വലിയ തുണിക്കടയുടെ മോഡല്‍ താനായിരുന്നെന്നും അങ്ങനെ അതിന്റെ പരസ്യത്തിന്റെ ഫ്‌ലെക്‌സ് കാമുകിയുടെ വീട്ടിന് മുന്നില്‍ പതിപ്പിക്കുകയാണ് ഉണ്ടായതെന്നും ഷിയാസ് പറഞ്ഞു.