മായാ മൗഷ്മി എന്ന പേര് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. ദൂരദര്‍ശനുകളിലെ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് മായാ മൗഷ്മി. സിനിമകളിലും താരം സജീവമായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരുനാള്‍ മായാ മൗഷ്മിയെ കാണാതായി. എന്താണ് മായാ മൗഷ്മിക്ക് സംഭവിച്ചതെന്ന് ആരാധകര്‍ തിരക്കിയിരുന്നു. ഇപ്പോള്‍ പുതിയ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കയാണ് മായ.
പകിട പകിട പമ്പരം കണ്ടവര്‍ ആരും മായാ മൗഷ്മിയെ മറക്കില്ല. ഇത് മാത്രമല്ല 45 ഓളം സീരിയലുകളിലാണ് മായ എത്തിയത്. ഇതില്‍ മിക്കതും പ്രധാവവേഷത്തില്‍ തന്നെയായിരുന്നു. സിനിമകളിലും സജീവ സാനിധ്യമായിരുന്നു മായാ മൗഷ്മി. പക്ഷേ ജീവിതത്തില്‍ പല തിരിച്ചടികളും മായ നേരിട്ടു. സീരിയല്‍ സംവിധായകനുമായുള്ള രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെ ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു മായ. പക്ഷേ അവിടുന്നു മായ ജീവിതം തിരികേ പിടിച്ചു. വിപിന്‍ എന്ന മാര്‍ക്കറ്റിങ്ങ് ഹെഡിനെ വിവാഹം ചെയ്ത മായ ഇപ്പോള്‍ തങ്ങളുടെ മകളൊടൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയായ മായ ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. മാതാപിതാക്കള്‍ സമ്മാനിച്ച മായാ മൗഷ്മി എന്ന് പേര് തന്നെ ആ അഭിനേത്രിയുടെ ഐഡന്റിറ്റിയായി മാറി. എന്നാല്‍ വിപിനുമായുള്ള വിവാഹത്തിന് പിന്നാലെ മായ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തു. മായ ഗര്‍ഭിണിയായതോടെ മകള്‍ക്ക് ജന്‍മം നല്‍കിയതോ ആരും അറിഞ്ഞില്ല. നിഖിതാഷ ജീവിതത്തില്‍ എത്തിയതോടെ മായ ആകെ തിരക്കിലാകുകയായിരുന്നു. അഞ്ചുവയസുള്ള നിഖിതാഷ ഇപ്പോള്‍ സ്‌കൂളില്‍ പോയി തുടങ്ങിയതോടെ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ് മായ. പക്ഷേ ഇക്കുറി സീരിയലുകളെക്കാള്‍ സിനിമകള്‍ക്കാണ് മായ പ്രാധാന്യം നല്‍കുന്നത്. സീരിയലിന് വേണ്ടി വര്‍ഷങ്ങള്‍ മാറ്റി വയ്ക്കുമ്പോള്‍ മകളെ പിരിഞ്ഞിരിക്കേണ്ടിവരുമെന്നതാണ് ഇതിന് കാരണം. പക്ഷേ സിനിമകളിലും വന്നു പോകുന്ന കഥാപാത്രത്തെ അഭിനയിക്കാന്‍ അല്ല. ശക്തമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കയാണ് മായ ഇപ്പോള്‍. അമന്‍ ആണ് മായയുടെ മൂത്ത മകന്‍. മായയുടെ തിരിച്ച് വരവിന് വേണ്ടി പ്രേക്ഷകരും കാത്തിരിക്കയാണ്.