Latest News

വിവാഹശേഷം അവനെന്തെങ്കിലും വച്ചു കൊടുക്കുന്നുണ്ടോന്ന് അമ്മ ചോദിച്ചു; വിശേഷം ആയില്ലേ എന്ന് കേട്ട് മടുത്തു; പിറന്നാള്‍ ആശംസിക്കാന്‍ വിളിച്ചപ്പോള്‍ സുരേഷേട്ടന്‍ ചോദിച്ചതിനെക്കുറിച്ചും നടി രാധിക

Malayalilife
വിവാഹശേഷം അവനെന്തെങ്കിലും വച്ചു കൊടുക്കുന്നുണ്ടോന്ന് അമ്മ ചോദിച്ചു; വിശേഷം ആയില്ലേ എന്ന് കേട്ട് മടുത്തു; പിറന്നാള്‍ ആശംസിക്കാന്‍ വിളിച്ചപ്പോള്‍ സുരേഷേട്ടന്‍ ചോദിച്ചതിനെക്കുറിച്ചും നടി രാധിക

ക്ലാസ് മേറ്റ്‌സ് എന്ന സിനിമയിലെ തട്ടമിട്ട സുന്ദരി പെണ്‍ക്കുട്ടിയെ ഇന്നും സിനിമാആരാധകര്‍ മറന്നിട്ടില്ല. നിരവധി ചിത്രങ്ങളില്‍  ശ്രദ്ധേയ കഥാപാത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ടെങ്കിലും റസിയ ആയിട്ടാണ് ആരാധകര്‍ക്ക് രാധികയെ പരിചയം. ബാലതാരമായിട്ടാണ് രാധിക സിനിമയിലെത്തിയത്.  ഷാര്‍ജ റ്റു ഷാര്‍ജ, വണ്‍ മാന്‍ ഷോ, വാര്‍ ആന്‍ഡ് ലവ്, ദൈവനാമത്തില്‍ തുടങ്ങി നിരവധി സിനിമകളിലാണ് രാധിക അഭിനയിച്ചത്.
വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ഓളിലൂടെ താരം വീണ്ടും എത്തിയിരുന്നു. ഇപ്പോള്‍ താരം തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ്. വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും ഉളള വിശേഷങ്ങളാണ് രാധിക പങ്കുവച്ചത.
അഭില്‍ കൃഷ്ണയെ ആയിരുന്നു രാധികക വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം താരം ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു. അഭി എല്ലാത്തിലും നല്ല സപ്പോര്‍ട്ടീവാണ്.  എനിക്ക് ദേഷ്യം വന്നാലും അഭിക്ക് ദേഷ്യം വരത്തില്ല. എല്ലാത്തിനും കൂടെ കൂടും. എന്ത് കുരുത്തക്കേടിനും ആള്‍ ഒപ്പം കൂടും. കല്യാണത്തിന് ശേഷം അഭി അടുത്ത സുഹൃത്തായി മാറുകയായിരുന്നു.

വിവാഹ ശേഷം പാചകം കാര്യമായിട്ടൊന്നും അറിയുമായിരുന്നില്ലെന്നാണ് രാധിക പറയുന്നത്.  പാചകത്തെക്കുറിച്ച് അവന് വല്ലതും വെച്ച് കൊടുക്കുന്നുണ്ടോയെന്നായിരുന്നു അമ്മ ചോദിച്ചത്. അഭിക്ക് രാവിലെ പോവണം. ആ്ദ്യമൊക്കെ ബ്രേക്ക് ഫാസ്റ്റ് വേണോയെന്ന് ചോദിച്ച് ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. അഭീ, ദോശമാവ് അവിടെയുണ്ടേ എന്നായി പിന്നീട്. പുള്ളി ഒന്നും പറയില്ല. ഇതെല്ലാം കഴിഞ്ഞ് കുറേ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഞാന്‍ വിളിച്ച് നീ ഓഫീസിലെത്തിയോ എന്ന് ചോദിക്കും. അങ്ങനെയൊരു അവസ്ഥയായിരുന്നു. അഭിയുടെ അച്ഛനും അമ്മയ്ക്കുമൊക്കെ ഇതറിയാം. അഭിയുടെ ഇഷ്ട ഭക്ഷണം ചിക്കന്‍ ബിരിയാണിയാണ്. അതുണ്ടാക്കാന്‍ പഠിച്ചുവെന്നും താരം പറയുന്നു.

വിവാഹം കഴിഞ്ഞ് 4 വര്‍ഷമായി. വിശേഷം ആയില്ലേയെന്ന ചോദ്യം ഒരുാപ്ട കേട്ടെന്നും താരം പറയുന്നു നാട്ടിലെത്തുമ്പോള്‍ കൂടുതല്‍ കേള്‍ക്കുന്നത് ഇതേക്കുറിച്ചാണ്. കല്യാണം കഴിഞ്ഞ് സെക്കന്‍ഡ് ഡേ ചോദിക്കുന്ന കാര്യമാണെന്നും താരം പറയുന്നു.
പിറന്നാളാശംസ അറിയിക്കാനായി സുരേഷേട്ടനെ വിളിച്ചിരുന്നു. എന്താടീ വിശേഷമൊന്നും ആയില്ലേയെന്ന് അദ്ദേഹവും ചോദിച്ചിരുന്നു. പ്ലീസ് അമ്മായിമ്മയ്ക്ക് പഠിക്കല്ലേയെന്ന് പറയുകയായിരുന്നു. ഒരു ബി്ഗ് ബ്രദറിനെപ്പോലെയാണ് അദ്ദേഹം. ഫ്രീയായിട്ട് ശരിക്കുമൊരു ചേട്ടനെപ്പോലെ ഇടപെടാനാവുന്ന വ്യക്തിയാണ് അദ്ദേഹം. സ്റ്റാര്‍ എന്ന രീതിയിലുള്ള ഇടപെടലല്ല അദ്ദേഹത്തിനോടെന്നും തനിക്കുമാത്രമല്ല ഒരുപാട് പേര്‍ക്ക സുരേഷ് ഗോപി സ്വ്ന്തം ചേട്ടനെപോലെ ആണെന്നും രാധിക പറയുന്നു.

 

malayalam actress radhika shares about her marriage and life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക