ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തന്റെതായ രീതിയില്‍ സാന്നിധ്യം അറിയിക്കുന്ന നടിയാണ് മഞ്ജു പത്രോസ്. അടുത്തിടെയാണ് മഞ്ജു പത്രോസിന്റെ ഭര്‍ത്താവ് സുനിച്ചന്‍ വേര്‍പിരിയല്‍ കാര്യം തുറന്ന് പറഞ്ഞത്. ഇപ്പോള്‍
സുനിച്ചനുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ ശരിവെച്ചുകൊണ്ട്, തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്.
നിലവില്‍ തങ്ങള്‍ ഒരുമിച്ചല്ല ജീവിക്കുന്നതെന്നും വ്യക്തിപരമായ ശക്തമായ കാരണങ്ങളാലാണ് ഈ തീരുമാനമെടുത്തതെന്നും താരം വെളിപ്പെടുത്തി. സാമ്പത്തിക വളര്‍ച്ചയും മാറ്റങ്ങളുമാണ് ദാമ്പത്യം തകരാന്‍ കാരണമെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു ബന്ധത്തിനുള്ളിലെ യഥാര്‍ത്ഥ പ്രതിസന്ധികള്‍ കൂടെ ജീവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ എന്നും, വലിയ സമ്പാദ്യമൊന്നുമില്ലാതെ ഉള്ളതുകൊണ്ട് സമാധാനത്തോടെ ജീവിച്ചുപോകുന്ന ആളാണ് താനെന്നും മഞ്ജു വ്യക്തമാക്കി.
പ്രേക്ഷകരുടെ അളവറ്റ സ്‌നേഹമാണ് തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നും, വീടുവെക്കാനും കടങ്ങള്‍ വീട്ടാനും ഒഴുക്കിയ കണ്ണീരും അധ്വാനവും തനിക്ക് മാത്രം അറിയാവുന്ന കാര്യങ്ങളാണെന്നും മഞ്ജു ഓര്‍ത്തെടുത്തു. മകന്റെ ഭാവി സുരക്ഷിതമാക്കാനും സ്വയം സന്തോഷത്തോടെ ജീവിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, മറ്റുള്ളവരുടെ മുന്‍പില്‍ തലകുനിക്കാതെ അഭിമാനത്തോടെ മുന്നോട്ട് പോകുമെന്നും താരം തുറന്നുപറഞ്ഞു.
കിഴക്കമ്പലം എന്ന നാടല്ലാതെ പുറംലോകം മര്യാദയ്ക്ക് കണ്ടില്ലാത്ത എസ്‌കലേറ്ററില്‍ കയറാനറിയാത്ത ഒരു മഞ്ജുവുണ്ടായിരുന്നു. അവര്‍ എന്തോ സ്‌ക്രീനില്‍ കാണിച്ചപ്പോഴേക്കും പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. പ്രേക്ഷകര്‍ എന്നെ സ്‌നേഹിച്ചത് കൊണ്ടാണ് എനിക്ക് വര്‍ക്കുകള്‍ വന്നത്. അതില്‍ എനിക്ക് നിങ്ങളോടുള്ള സ്‌നേഹം എനിക്ക് പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇപ്പോഴും ഏത് സെറ്റില്‍ ചെന്നാലും എന്നെ നിങ്ങളില്‍ ആരൊക്കെയോ ആയി കാണാറുണ്ട്. എനിക്കത് ഭയങ്കരമായി ഫീല്‍ ചെയ്യാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റിനോട് പെരുമാറുന്നത് പോലെയല്ല ഇവിടെയുള്ള അമ്മമാരും അനിയത്തിമാരും ചേട്ടന്‍മാരും പെരുമാറുന്നത്.
എനിക്കൊന്നുമില്ലെങ്കിലും അത് അങ്ങനെ തന്നെ നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ നന്നായി, ഹാപ്പിയായിരിക്കുന്നു എന്ന് പറയുമ്പോള്‍ ആരുമില്ലാത്ത ഒരാളെ സപ്പോര്‍ട്ട് ചെയ്ത നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്റെ സ്‌നേഹം അതിനകത്തുണ്ടെന്നും മഞ്ജു പത്രോസ് നിറകണ്ണുകളോടെ പറഞ്ഞു. ദൈവം തൊട്ട പ്രോഗ്രാമാണ് അളിയന്‍സ് എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്. എല്ലായിടത്തും പ്രത്യേക തരം മനുഷ്യര്‍ ഉണ്ടാകുമല്ലോ. അളിയന്‍സിനോട് അന്യായം കാണിച്ചാല്‍ അപ്പോള്‍ പണി കിട്ടും. അതൊക്കെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും മഞ്ജു പത്രോസ് പറഞ്ഞു.
പ്രാരാബ്ദങ്ങള്‍ നിറഞ്ഞ ജീവിതം നയിച്ചിരുന്ന മഞ്ജു പത്രോസിന്റെ ജീവിതം വെറുതെ അല്ല ഭാര്യ എന്ന ഷോയ്ക്ക് ശേഷമാണ് മാറി മറിയുന്നത്. പിന്നീടിങ്ങോട്ട് അഭിനേത്രിയെന്ന നിലയില്‍ മഞ്ജു പത്രോസിന് തിളങ്ങാന്‍ കഴിഞ്ഞു.