Latest News

ശനിയാഴ്ച ബിഗ്ബോസ് മത്സരാര്‍ത്ഥികളെ കാണാനെത്തിയ ബോളിവുഡിന്റെ സ്വന്തം 'ഭൈജാന്‍';  ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ വേദിയില്‍ ആശങ്കപ്പെടുത്തുന്ന കാഴ്ച; നടന്‍ സല്‍മാന്‍ ഖാന് നെഞ്ചുവേദന? ഡോക്ടറെ വിളിക്കാന്‍ ആവശ്യപ്പെട്ട് താരം; നടന്നതെല്ലാം സത്യമോ? 

Malayalilife
 ശനിയാഴ്ച ബിഗ്ബോസ് മത്സരാര്‍ത്ഥികളെ കാണാനെത്തിയ ബോളിവുഡിന്റെ സ്വന്തം 'ഭൈജാന്‍';  ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ വേദിയില്‍ ആശങ്കപ്പെടുത്തുന്ന കാഴ്ച; നടന്‍ സല്‍മാന്‍ ഖാന് നെഞ്ചുവേദന? ഡോക്ടറെ വിളിക്കാന്‍ ആവശ്യപ്പെട്ട് താരം; നടന്നതെല്ലാം സത്യമോ? 

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പുതിയ വീക്കെന്‍ഡ് കാ വാര്‍ എപ്പിസോഡിനിടെ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. പരിപാടിക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ഡോക്ടറുടെ സേവനം തേടുകയും വേദിയില്‍ കിടക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന പ്രൊമോയില്‍ കാണാം. 

ഓണ്‍ലൈന്‍ ട്രോളിങ്, ബോഡി ഷെയ്മിങ്, പാപ്പരാസികളുടെ കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായി സംസാരിച്ചതിന് പിന്നാലെയാണ് വേദിയെ നിശബ്ദമാക്കിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പ്രായം, ഭാരം, രൂപം എന്നിവയുടെ പേരില്‍ സെലിബ്രിറ്റികളെ ലക്ഷ്യമിടുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സല്‍മാന്‍ രൂക്ഷമായി വിമര്‍ശിച്ചു. മാതൃത്വത്തിന് ശേഷം വനിതാ താരങ്ങള്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ചും സംസാരിച്ച അദ്ദേഹം, തന്റെ പ്രായത്തെയും ശരീരഭാരത്തെയും പരിഹസിക്കുന്നവര്‍ക്ക് മറുപടിയായി ജാക്കറ്റും തൊപ്പിയും ഊരിമാറ്റി തന്റെ 60-ാം വയസ്സിലെ നിലപാട് വ്യക്തമാക്കി. 

എന്നാല്‍ എപ്പിസോഡിന്റെ അവസാന നിമിഷങ്ങളില്‍ താരത്തിന് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 'കുറച്ച് വെള്ളം താ... ഒട്ടും വയ്യ. ഭൈയ്യ..പരിപാടി നിര്‍ത്താം..' എന്ന് പറയുന്ന സല്‍മാന്‍, വേദന സഹിക്കാനാവാതെ വേദിയുടെ സ്റ്റെപ്പില്‍ ഇരിക്കുകയും പിന്നീട് തറയിലേക്ക് കിടക്കുകയും ചെയ്യുന്നത് പ്രൊമോയിലുണ്ട്. നടിയും മത്സരാര്‍ത്ഥിയുമായ ആമ്രാപലി ദുബെ സല്‍മാനെ ഉടന്‍ തന്നെ മെഡിക്കല്‍ റൂമിലേക്ക് മാറ്റാന്‍ ബിഗ് ബോസിനോട് അഭ്യര്‍ത്ഥിക്കുന്നതും കാണാം. 

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും താരത്തിന് ഹൃദയാഘാതം സംഭവിച്ചതാണോ എന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടും പ്രഥമശുശ്രൂഷയ്ക്ക് ശേഷം താരം ഷൂട്ടിങ് പൂര്‍ത്തിയാക്കിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇത് സംഭവത്തിന്റെ ഭാഗമായുള്ള നാടകീയ രംഗങ്ങളാണോ അതോ സല്‍മാന്റെ ആരോഗ്യം യഥാര്‍ത്ഥത്തില്‍ മോശമായതാണോ എന്നറിയാന്‍ എപ്പിസോഡിനായുള്ള ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

salman khan collapses bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES