Latest News

അഞ്ച് ചെക്കുകള്‍ ഉപയോഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ; ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി നല്‍കിയ പരാതിയില്‍ അന്വേഷണം; പരാതി എത്തുന്നത് സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കവേ 

Malayalilife
 അഞ്ച് ചെക്കുകള്‍ ഉപയോഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ; ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി നല്‍കിയ പരാതിയില്‍ അന്വേഷണം; പരാതി എത്തുന്നത് സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കവേ 

സിനിമാലോകത്തെ പ്രമുഖ ചലച്ചിത്ര നടി അംബികയ്ക്കും സഹോദരനുമെതിരെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും പ്രശസ്ത നടിയുമായ രാധ രംഗത്ത്. താന്‍ ഒപ്പിട്ടുസൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍ ഉപയോഗിച്ച് 46 കോടി രൂപ തട്ടിയെടുത്തു എന്ന് കാണിച്ച് രാധ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി ഔദ്യോഗികമായി പരാതി നല്‍കി. അംബിക, സഹോദരന്‍ മല്ലികാര്‍ജുനന്‍ (അര്‍ജുന്‍) കുഞ്ചന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. 

ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിച്ച പരാതിയില്‍, മുന്‍കാലങ്ങളില്‍ തങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്താണ് ഈ തട്ടിപ്പ് നടന്നതെന്ന് രാധ വ്യക്തമാക്കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകള്‍ താന്‍ അറിയാതെ കൈക്കലാക്കിയാണ് ഇരുവരും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. 

'അഞട ഗാര്‍ഡന്‍ സ്റ്റുഡിയോ' എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.ഡി.ബി.ഐ (കഉആക) ബാങ്കിന്റെ കറന്റ് അക്കൗണ്ടാണ് രാധ ഉപയോഗിച്ചിരുന്നത്. ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകള്‍, നികുതികള്‍, ഗാര്‍ഡന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്കായി ഒപ്പിട്ട ഏതാനും ചെക്കുകള്‍ ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു.

 എന്നാല്‍ 2025 ജനുവരിയില്‍ ഈ സ്ഥാപനത്തിന്റെ പേര് 'ഞഞ ഗാര്‍ഡന്‍സ്' എന്ന് പുനര്‍നാമകരണം ചെയ്തതോടെ ബാങ്കില്‍ നിന്ന് പുതിയ ചെക്ക് ബുക്ക് ലഭിക്കുകയായിരുന്നു. ഇതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുകയും, പിന്നീട് തിരക്കുകള്‍ക്കിടയില്‍ പഴയ ചെക്കുകളെക്കുറിച്ച് മറന്നുപോവുകയും ചെയ്തുവെന്ന് രാധ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 17-ന് ബാങ്കില്‍ നിന്നുള്ള സന്ദേശം ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. 

പഴയ ചെക്ക് ബുക്കിലെ അഞ്ച് ചെക്കുകള്‍ 11 ലക്ഷം മുതല്‍ 27 ലക്ഷം രൂപ വരെയുള്ള തുകകള്‍ക്കായി അംബികയുടെ പേരില്‍ മാറാന്‍ ബാങ്കില്‍ ഹാജരാക്കിയെന്ന വിവരം ബാങ്ക് അധികൃതര്‍ രാധയെ അറിയിക്കുകയായിരുന്നു. താന്‍ ചെന്നൈയില്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് ഈ പഴയ ചെക്കുകള്‍ തട്ടിയെടുത്തതെന്നാണ് രാധയുടെ ആരോപണം. സഹോദരനായ മല്ലികാര്‍ജുനനാണ് ഈ ചെക്കുകള്‍ പൂരിപ്പിച്ചു നല്‍കിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ കൈക്കലാക്കിയ ചെക്കുകള്‍ ഇരുവരും ചേര്‍ന്ന് നിയമവിരുദ്ധമായി പണമാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. 

സാമ്പത്തിക തട്ടിപ്പിന് പുറമേ, തനിക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള മറ്റ് വസ്തുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ നിന്നും അംബികയും സഹോദരനും ചേര്‍ന്ന് തന്നെ തടയുകയാണെന്നും രാധ പരാതിപ്പെട്ടു. കുടുംബപരമായുള്ള വന്‍ സ്വര്‍ണ, വജ്ര ആഭരണശേഖരത്തിന്റെ അവകാശത്തെ ചൊല്ലിയും ഇവര്‍ തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളുണ്ട്. സിനിമാ സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള മറ്റ് സംരംഭങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ തമ്മില്‍ ഏറെക്കാലമായി കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ടായിരുന്നു. 

ഇതിനിടയിലാണ് കോടികളുടെ പുതിയ ചെക്ക് തട്ടിപ്പ് കേസുമായി രാധ പോലീസിനെ സമീപിക്കുന്നത്. പരാതി ഉയര്‍ന്നതോടെ അംബികയ്ക്കും സഹോദരനും എതിരെയുള്ള ആരോപണത്തില്‍ ചെന്നൈ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ടുകളുടെ ബാങ്ക് വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ തരംഗമായിരുന്ന നടിമാരാണ് അംബികയും രാധയും. ജനപ്രിയ താരങ്ങളായി തിളങ്ങിയ സഹോദരിമാര്‍ തമ്മിലുള്ള ഈ വന്‍ സാമ്പത്തിക-സ്വത്ത് തര്‍ക്കം സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

Read more topics: # അംബിക രാധ
actress radha allegations against ambika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES