സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മഞ്ജു പത്രോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും റിട്ടയര്‍മെന്റ് ജീവിതത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ പറയുകയാണ് മഞ്ജു പത്രോസ്.
തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുമ്പോഴും മകന്‍ ബര്‍ണാഡിന് തന്റെ പേരില്‍ ആരുടെയും മുന്ന തലകുനിക്കേണ്ടി വരരുതെന്ന് തുറന്നുപറഞ്ഞ് നടി മഞ്ജു പത്രോസ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ, സ്വന്തം മനസിന് തൃപ്തികരമായ കാര്യങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ മകന്റെ അഭിമാനം ഇതിലൂടെ നഷ്ടപ്പെടരുതെന്നും മഞ്ജു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
'മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് നമുക്ക് ഒരുപാട് കാലമൊന്നും ജീവിക്കാന്‍ പറ്റില്ല. അവസാനം നമുക്ക് ഭ്രാന്ത് പിടിച്ച്, കിളി പാറി പോകും. നമ്മുടെ മനസിന് തൃപ്തി തരുന്നത് എന്താണോ അത് ചെയ്യുക. മറ്റുള്ളവരെ ഉപദ്രവിക്കാതെ. എനിക്ക് ഒരു മകനുണ്ട്. അവന് എന്റെ പേരില്‍ നാളെ ഒരാളുടെ മുന്നിലും തലകുനിക്കേണ്ടി വരരുത്. ആ നിര്‍ബന്ധ ബുദ്ധി എനിക്കുണ്ട്,' മഞ്ജു പറഞ്ഞു. തന്റെ സന്തോഷങ്ങളെ ഇല്ലാതാക്കിയിട്ടല്ല ഈ നിലപാടുകളെന്നും, സന്തോഷിക്കാന്‍ തനിക്ക് വേറെ നൂറ് വഴികളുണ്ടെന്നും, സ്വയം സ്‌നേഹിച്ച് ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നെ സംബന്ധിച്ച് 40 കള്‍ക്ക് മുന്‍പുള്ളൊരു മഞ്ജുവും 40കള്‍ക്ക് ശേഷമുള്ള ഒരു മഞ്ജുവും ഉണ്ട്. മുന്‍പ് ഒരാള്‍ ഇല്ലെങ്കില്‍ ഞാന്‍ എങ്ങനെ ജീവിക്കും, ജീവിക്കാന്‍ എനിക്ക് പേടിയാണ് , ഞാന്‍ എന്ത് ചെയ്യും ഞാന്‍ അങ്ങനെയൊക്കെ ആലോചിച്ച് കരഞ്ഞുകൊണ്ടിരുന്ന സമയം ഉണ്ടായിട്ടുണ്ട്.അതായത് അടുത്തത് ഇനി എന്ത് എന്ന് ആലോചിച്ച്. ഇപ്പോള്‍ അങ്ങനെയുള്ള ചിന്തകള്‍ ഒന്നുമില്ല. അപ്പോള്‍ വിചാരിക്കും ഇഷ്ടംപോലെ പൈസ ആയല്ലോയെന്ന്. ഒന്നുമില്ല, അക്കൗണ്ട് നോക്കിയാല്‍ ഇപ്പോഴും പൈസ ഒന്നും ഉണ്ടാവില്ല. നിക്ഷേപമായിട്ടൊന്നുമില്ല. കടം തീര്‍ത്തോണ്ടിരിക്കുകയാണ്.
എനിക്ക് ഒരു ഇന്‍വെസ്റ്റ്‌മെന്റും ഇല്ല. വീട് വെച്ചു അതിന്റെ കടങ്ങള്‍ തീര്‍ക്കണം. മോനെ പഠിപ്പിക്കുന്നുണ്ട്, അവന് നല്ല ചിലവുണ്ട് .അവന്‍ ബാംഗ്ലൂര്‍ ആണ് പഠിക്കുന്നത്. അവന് പൈസയുടെ ചെലവുണ്ട് .പിന്നെ എന്റെ കാര്യങ്ങളുണ്ട് .അല്ലാതെ ചിട്ടിവട്ടി അങ്ങനെയൊക്കെ ഉള്ള സാധനങ്ങളുണ്ട്. ഒരു രീതിയിലും സുനിച്ചനുമായി ബന്ധമില്ല. മകനെ വിളിക്കും ,സംസാരിക്കും, കാണാന്‍ പോകാറൊക്കെ ഉണ്ട്. അതൊന്നും ഇല്ല എന്ന് വെക്കാന്‍ ഞാന്‍ ആരുമല്ല. ഞങ്ങള്‍ തമ്മില്‍ ഇന്‍ ടച്ച് ഇല്ല.നിയമപരമായി വേര്‍പിരിഞ്ഞിട്ടും ഇല്ല. ജീവിതത്തില്‍ ചെയ്യണോയെന്ന് സംശയം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചൊക്കെ നമുക്ക് ഒരുപാട് കാലം ഒന്നും ജീവിക്കാന്‍ പറ്റില്ല. അവസാനം നമുക്ക് ഇങ്ങനെ ഭ്രാന്ത് പിടിച്ച് പോകും.നമുക്ക് നമ്മുടെ നമ്മുടെ മനസ്സിന് തൃപ്തി തരുന്നത് എന്താണോ അത് മറ്റുള്ളവരെ ഉപദ്രവിക്കാത്ത വിധം ചെയ്യുക. എനിക്ക് എന്തായാലും ഒരു മകനുണ്ട് അവന് അവന്‍ നാളെ ഒരാളുടെ മുമ്പില്‍ എന്റെ പേരില്‍ തല കുനിക്കരുത് എന്നുള്ള ഒരു നിര്‍ബന്ധ ബുദ്ധി എനിക്കുണ്ട്. ഓക്ക എന്റെ എല്ലാ സന്തോഷങ്ങളും കെടുത്തിയിട്ടല്ലല്ലോ ഞാന്‍ അത് ചെയ്യുന്നത്. എനിക്ക് സന്തോഷിക്കാന്‍ നൂറ് വഴികള്‍ വേറെയുണ്ട്. എന്നെ സ്‌നേഹിച്ച് ജീവിക്കുന്നത് തന്നെയാണ് എനിക്ക് ഇഷ്ടം
65 വയസ്സിനുള്ളില്‍ സിനിമ സംവിധാനം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പങ്ക് വച്ചു. തന്റെ വീട് തന്റെ റിട്ടയര്‍മെന്റ് പ്ലാനിലുള്ളതാണെന്നും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കിഴക്കമ്പലമാണെന്നും അവിടെ തന്നെയാവും ഭാവിയില്‍ മറ്റൊരു വീട് വാങ്ങുകയെന്നും മഞ്ജു പത്രോസ് പറയുന്നു.
'എന്റേത് എന്നൊരു വീട് എനിക്കുണ്ടെന്ന്. വീട് എന്റെ സ്വപ്നമായിരുന്നു. ഒരുപാട് വാടക വീട്ടില്‍ താമസിച്ചിട്ടുള്ളയാളാണ് ഞാന്‍. മൊത്തത്തില്‍ ഞാന്‍ ഇപ്പോള്‍ ഹാപ്പിയാണ്. കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടല്ലോ. മഞ്ജു പത്രോസെന്ന് പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അറിയാമല്ലോ. എന്റെ മകന് മക്കളൊക്കെയായി കഴിയുമ്പോള്‍ അവര്‍ പറയും ഞങ്ങളുടെ അമ്മ പണ്ട് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്ന്. എനിക്ക് റിട്ടയര്‍മെന്റ് ലൈഫിനൈ കുറിച്ച് വ്യക്തമായ പ്ലാനുണ്ട്. അറുപത്തിയഞ്ച് വയസിനുള്ളില്‍ ഞാന്‍ സംവി?ധാനം അടക്കമുള്ള കാര്യങ്ങളെല്ലാം ചെയ്യും.' മഞ്ജു പത്രോസ് പറയുന്നു.
'അതിനുശേഷം എന്റെ കയ്യില്‍ ഉള്ള പണം കൊണ്ട് ഞാനും എന്റെ കുറച്ച് കൂട്ടുകാരുമുണ്ട്. എല്ലാവരും ചേര്‍ന്ന് ഒരു വീട്ടിലേക്ക് താമസം മാറി ഹാപ്പി ലൈഫ് നയിക്കും. ചില്‍ വൈബ് മാത്രമായി ജീവിക്കും. മക്കള്‍ക്ക് ഞങ്ങളെ വന്ന് കാണാം എന്തെങ്കിലും തരാനുണ്ടെങ്കില്‍ തരാം. പക്ഷെ ആരെയും അവിടെ തങ്ങാന്‍ അനുവദിക്കില്ല. വരിക, കാണുക, എന്തെങ്കിലും തരാനുണ്ടെങ്കില്‍ തന്നിട്ട് പോവുക. വയസാകുമ്പോള്‍ പൈസ തരണമെന്ന് മോനോട് പറഞ്ഞിട്ടുണ്ട്. എന്റെ വീട് എന്റെ റിട്ടയര്‍മെന്റ് പ്ലാനിലുള്ളതാണ്. ആ വീട് എനിക്കുള്ളതാണ്. മോനെ ഞാന്‍ പഠിപ്പിക്കുന്നുണ്ടല്ലോ. എന്റെ വീട് വിറ്റ് മറ്റൊരു വീട് വാങ്ങി അവിടെയാകും ഞാനും സുഹൃത്തുക്കളും താമസിക്കുക. പക്ഷെ കിഴക്കമ്പലത്ത് തന്നെയാകും വീട് വാങ്ങുക. ഞാന്‍ കണ്ടതില്‍ ഏറ്റവും മനോഹരമായ സ്ഥലം കിഴക്കമ്പലമാണ്. അമേരിക്കയില്‍ പോയിട്ട് പോലും ഇഷ്ടപ്പെട്ടില്ല. പെട്ടന്ന് ഇങ്ങ് വന്നാല്‍ മതിയെന്ന് ആയിപ്പോയി. നമ്മുടെ മനുഷ്യര്‍ കുശുമ്പും കുന്നായ്മയും കാണിച്ചാലും മനസില്‍ ഒന്നുവെച്ച് മുഖത്ത് മറ്റൊന്ന് കാണിക്കില്ല.' മഞ്ജു പത്രോസ് കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം, 'ബ്ലാക്കീസ്' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. മഞ്ജുവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. 'എനിക്കൊരു മകനുണ്ട്, എന്റെ പേരില്‍ നാളെ ഒരാളുടെ മുന്നിലും അവന്‍ തല കുനിക്കരുത്' എന്ന ഭാഗം നിരവധി പേരാണ് ഏറ്റെടുത്തത്. ഒട്ടുമിക്ക കമന്റുകളും പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു. ഇതാകണം അമ്മ എന്ന് അഭിപ്രായപ്പെട്ടവരും, വൈറലാകാന്‍ ശ്രമിക്കുന്ന പലരും മഞ്ജുവിന്റെ വാക്കുകള്‍ കേള്‍ക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ സന്തോഷങ്ങളും മകന്റെ അഭിമാനവും തമ്മില്‍ സന്തുലിതാവസ്ഥ കണ്ടെത്താനുള്ള ഒരമ്മയുടെ ശ്രമമായാണ് ഈ പ്രതികരണങ്ങളെ പൊതുസമൂഹം നോക്കിക്കാണുന്നത്.