Latest News

'ഹാപ്പി റിലേഷന്‍ഷിപ്പിലാണ്, ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല' ;  സെല്‍ഫ് റെസ്‌പെക്ട് കളഞ്ഞു ബന്ധങ്ങളില്‍ കുടുങ്ങരുത്;സാനിയ അയ്യപ്പന് പറയാനുള്ളത്

Malayalilife
'ഹാപ്പി റിലേഷന്‍ഷിപ്പിലാണ്, ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല' ;  സെല്‍ഫ് റെസ്‌പെക്ട് കളഞ്ഞു ബന്ധങ്ങളില്‍ കുടുങ്ങരുത്;സാനിയ അയ്യപ്പന് പറയാനുള്ളത്

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും വെളളിത്തിരയിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന താരം തന്റെ പ്രണയബന്ധത്തെ കുറിച്ചും, വിവാഹസങ്കല്പങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍ ആണെന്നും എന്നാല്‍ വിവാഹം ഉടന്‍ തന്നെ ഇല്ലെന്നുമാണ് സാനിയ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

'കൂട്ടുകാരിയുടെ വിവാഹം അറിയിച്ചപ്പോഴാണ് എനിക്കും വിവാഹപ്രായമായി എന്ന ചിന്ത വന്നത്. അമ്മയോടു പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ മക്കളും ആയി എന്ന് ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍ ആണെങ്കിലും ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല. റിലേഷന്‍ഷിപ്പില്‍ ഉള്ള എല്ലാവരോടും പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. സെല്‍ഫ് റെസ്‌പെക്ട് കളഞ്ഞു ബന്ധങ്ങളില്‍ കുടുങ്ങരുത്. നമ്മുടെ ബന്ധം ടോക്‌സിക് ആണെന്ന് ചുറ്റുമുള്ളവരെല്ലാം പറയുന്നുണ്ടെങ്കില്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുക'എന്നാണ് സാനിയ പറയുന്നത്.

അതേസമയം ജോജു ജോര്‍ജ് നായകനായ ' വരവ്' ആണ് സാനിയയുടെ പുതിയ ചിത്രം. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 16ന് ചിത്രം തിയേറ്ററുകളിലെത്തും. വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ് തുടങ്ങി നിരവധി താരങ്ങളാള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.അടുത്തിടെ 'കല്യാണി' എന്ന മ്യൂസിക് വീഡിയോയിലൂടെ സാനിയ ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
 

saniya iyappan about Relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES