തനിക്ക് ഫേസ്ബുക്കില്‍ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി നടി ഭാവന. തന്റെ അറിവോ അനുവാദമോ ഇല്ലാതെ ഫേസ്ബുക്കിലും മറ്റ് പ്ലാറ്റ്ഫോമുകളിലും തന്റെ പേരില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
''എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. ഞാന്‍ ആകെയുളള സാമൂഹികമാധ്യമ പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാം ആണ്. എന്റെ പേരില്‍ പ്രചരിക്കുന്ന ഏതെങ്കിലും പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, അത് എന്റേതല്ല', ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് നടി ഭാവന. തുടര്‍ച്ചയായി സ്വന്തം ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെക്കാറുണ്ട്. അനോമി'യാണ് നടിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. അന്യഭാഷയിലും സജീവമായ നടിയുടെ മൂന്ന് കന്നഡ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.