Latest News

ഞങ്ങളുടെ ജീവിതത്തിലെ എളുപ്പമുള്ള യെസ്'; മനോഹരമായ പ്രണയകഥകള്‍ വലിയ ആസൂത്രണങ്ങളോടെയല്ല തുടങ്ങുന്നത്; നടനും സംവിധായകനുമായ ആനന്ദുമായുള്ള വിവാഹവിശേഷം പങ്ക് വച്ച് തമിഴ് നടി ബ്രിജിഡ സാഗ

Malayalilife
ഞങ്ങളുടെ ജീവിതത്തിലെ എളുപ്പമുള്ള യെസ്'; മനോഹരമായ പ്രണയകഥകള്‍ വലിയ ആസൂത്രണങ്ങളോടെയല്ല തുടങ്ങുന്നത്; നടനും സംവിധായകനുമായ ആനന്ദുമായുള്ള വിവാഹവിശേഷം പങ്ക് വച്ച് തമിഴ് നടി ബ്രിജിഡ സാഗ

തമിഴിലെ യുവനടി ബ്രിജിഡ സാഗയും നടനും സംവിധായകനുമായ ആനന്ദ് റാമും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള യെസ്. ചിലപ്പോള്‍, ഏറ്റവും മനോഹരമായ പ്രണയകഥകള്‍ വലിയ ആസൂത്രണങ്ങളോടെയല്ല തുടങ്ങുന്നത്. അവ ആരംഭിക്കുന്നത്, എല്ലാ ദിവസവും പരസ്പരം തിരഞ്ഞെടുക്കുന്ന രണ്ട് മനുഷ്യരിലൂടെയാണ്.

ഇന്ന്, ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ, ഞങ്ങളെ വളര്‍ത്തിയ വീടുകളെയും ഞങ്ങളെ ഒന്നിപ്പിച്ച പ്രണയത്തെയും ആദരിച്ചുകൊണ്ട്, ഞങ്ങളുടെ ഇരുവിഭാഗത്തിന്റെയും ആചാരപ്രകാരം ഞങ്ങള്‍ വിവാഹനിശ്ചയം ആഘോഷിച്ചു.

ഞങ്ങളുടെ ഈ യാത്രയെ ഇത്രയധികം സ്‌നേഹത്തോടെയും ഊഷ്മളതയോടെയും സ്വീകരിച്ചതിന് നിങ്ങളില്‍ ഓരോരുത്തര്‍ക്കും നന്ദി. നിങ്ങളുടെ ആശംസകള്‍ ഞങ്ങള്‍ വായിച്ചു, നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ തൊട്ടറിഞ്ഞു, ഞങ്ങള്‍ ശരിക്കും നന്ദിയുള്ളവരാണ്.' ചിത്രങ്ങള്‍ക്കൊപ്പം ഇരുവരും കുറിച്ചു.

വേലന്‍, ഇരവിന്‍ നിഴല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് ബ്രിജിഡ. ആഹാ കല്യാണം എന്ന സീരീസിലെ പവി ടീച്ചര്‍ എന്ന പേരിലാണ് നടിക്ക് സ്വീകാര്യത ലഭിച്ചത്. ഗരുഡന്‍, അയോഗ്യ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

നടനും സംവിധായകനുമായ ആനന്ദിന്റെ പിറന്നാള്‍ ദിവസമാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. മീസയെ മുറുക്ക് എന്ന സിനിമയില്‍ ഹിപ് ഹോപ്പ് തമിഴന്റെ സഹോദരന്റെ വേഷത്തില്‍ ആനന്ദ് അഭിനയിച്ചിരുന്നു.


 

Read more topics: # ബ്രിജിഡ സാഗ
brigida saga wed ananth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES