ബസില്‍ കണ്ട് ഞങ്ങള്‍ ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന രണ്ട് കുപ്പികള്‍; യാത്രക്കാരുടെ കുപ്പികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല; സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചതോടെ മാനസിമായി തകര്‍ന്നു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ജോമോന് സംഭവിച്ചത്

Malayalilife
ബസില്‍ കണ്ട് ഞങ്ങള്‍ ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന രണ്ട് കുപ്പികള്‍; യാത്രക്കാരുടെ കുപ്പികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല; സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചതോടെ മാനസിമായി തകര്‍ന്നു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ജോമോന് സംഭവിച്ചത്

പൊന്‍കുന്നം സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്മോന്‍ ജോസഫിന്റെ ജീവിതം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്രതീക്ഷിതമായൊരു തിരിമുറിയിലൂടെ കടന്നുപോകുകയാണ്. സാധാരണയായി യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ദൈനംദിന ചുമതല. പക്ഷേ, ഈ സമയം ബസിന്റെ മുന്‍വശത്ത് വെച്ചിരുന്ന പ്ലാസ്റ്റിക് വെള്ളക്കുപ്പികളാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മുഴുവന്‍ താളം തെറ്റിച്ചത്. ഒരു ചെറിയ സംഭവമായി തോന്നിയ സംഭവം, മന്ത്രി ഇടപെട്ടതോടെ വലിയ പ്രശ്നമായി മാറി. തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ജയ്മോന്‍ മാനസികമായി തളര്‍ന്നു. സ്ഥലംമാറ്റം റദ്ദാക്കിയെന്ന പ്രതീക്ഷ പോലും തകര്‍ന്നതോടെ, ജോലി ചെയ്തുകൊണ്ടിരിക്കെ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവിച്ച് ബസിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. 

''ഞാന്‍ ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സ്ഥലം മാറ്റം റദ്ദാക്കിയതായി ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്റെ ആരോഗ്യസ്ഥിതിയും മോശമാണ്''  കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഇട്ടെന്ന ആരോപണത്തെ തുടര്‍ന്ന് സ്ഥലംമാറ്റ നടപടി നേരിടേണ്ടി വന്ന ഡ്രൈവര്‍ ജയ്മോന്‍ ജോസഫ് (44) പറഞ്ഞത് ഇതായിരുന്നു. മരങ്ങാട്ടുപിള്ളി പുതിയാമറ്റം സ്വദേശിയായ ജയ്മോന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. തന്റെ നേരെ വന്ന നടപടി അന്യായമാണെന്നും അതിനെതിരെ അപേക്ഷകളും അപേക്ഷകള്‍ക്ക് മറുപടിയില്ലായ്മയും അദ്ദേഹത്തെ തളര്‍ത്തിയെന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

സ്ഥലം മാറ്റം റദ്ദാക്കില്ലെന്ന വിവരം അറിഞ്ഞതോടെയാണ് ജയ്മോന്റെ മനോവേദന അതിരുവിട്ടത്. മുണ്ടക്കയംപാലാ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബസില്‍ യാത്രക്കാരോടൊപ്പം ആയിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് രണ്ടോടെ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസംമുട്ടലും തലചുറ്റലും അനുഭവപ്പെട്ടതോടെ ഉടന്‍ ബസ് നിര്‍ത്തി സഹായം എത്തിച്ചു. ഭാഗ്യവശാല്‍ ബസ് നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. കുറച്ച് നിമിഷങ്ങള്‍ക്കകം ജയ്മോന്‍ ബോധംകെട്ട് വീണു. തുടര്‍ന്ന് യാത്രക്കാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 


'ഇപ്പൊഴും വീട്ടിലാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. കെഎസ്ആര്‍ടിസിയില്‍നിന്ന് ഇതുവരെ ആരും വിളിച്ചോ അന്വേഷിച്ചോ ഇല്ല,''  ജയ്മോന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ജോലിയിലും വ്യക്തിജീവിതത്തിലും വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. ''ബസില്‍ കണ്ടെടുത്തത് ഞങ്ങള്‍ ജീവനക്കാര്‍ കുടിക്കാന്‍ ഉപയോഗിച്ച രണ്ട് വെള്ളക്കുപ്പികളായിരുന്നു. അത് തന്നെയാണ് പിന്നീട് വലിയ വിഷയമായത്. യാത്രക്കാരുടെ പ്ലാസ്റ്റിക് കുപ്പികളൊന്നും ബസില്‍ ഉണ്ടായിരുന്നില്ല,'' എന്നും അദ്ദേഹം വിശദീകരിച്ചു.

''മന്ത്രിയെത്തി പരിശോധിക്കുമ്പോള്‍ ഞാന്‍ വളരെ ഭയപ്പെട്ടു. അപ്പോഴത്തെ അവസ്ഥയില്‍ ഒന്നും വിശദീകരിക്കാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ തെറ്റായി മനസ്സിലാക്കപ്പെട്ടതാണെന്ന് പിന്നീട് ബോധ്യമായി,''  ജയ്മോന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം മാനസികമായും ശാരീരികമായും അദ്ദേഹം തളര്‍ന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. ജോലിയോടും കെഎസ്ആര്‍ടിസിയോടുമുള്ള ആത്മാര്‍ഥതയെ ആരും മനസ്സിലാക്കിയില്ലെന്നതാണ് അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ഒന്നാം തീയതി മുണ്ടക്കയത്തു നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്താണു വെള്ളക്കുപ്പികള്‍ കിടന്നത്. ആയൂരില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. സംഭവത്തില്‍ ജയ്‌മോന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്.സജീവ്, മെക്കാനിക് വിഭാഗം ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലംമാറ്റി മൂന്നിന് ആണ് ഉത്തരവിറങ്ങിയത്. ജയ്‌മോനെ തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂര്‍ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണു മാറ്റിയത്. ജയ്‌മോന്‍ ടിഡിഎഫ് അംഗമാണ്. കെ.എസ്.സജീവ് കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലാ ട്രഷററും വിനോദ് ബിഎംഎസ് അംഗവുമാണ്. 

ksrtc driver jomon story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES