Latest News

നടി ദിവ്യ ശ്രീധരും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി; മക്കളെ സാക്ഷിയാക്കി നടന്ന് ചടങ്ങ് ഗുരൂവായൂരില്‍;പത്തരമാറ്റ് സീരിയലിലെ താരത്തിന്റെ രണ്ടാം വിവാഹം; മക്കള്‍ക്ക് ഒരച്ഛനെ കിട്ടിയ സന്തോഷത്തില്‍ നടി ദിവ്യ

Malayalilife
 നടി ദിവ്യ ശ്രീധരും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി; മക്കളെ സാക്ഷിയാക്കി നടന്ന് ചടങ്ങ് ഗുരൂവായൂരില്‍;പത്തരമാറ്റ് സീരിയലിലെ താരത്തിന്റെ രണ്ടാം വിവാഹം; മക്കള്‍ക്ക് ഒരച്ഛനെ കിട്ടിയ സന്തോഷത്തില്‍ നടി ദിവ്യ

പ്രായം അറുപതിനോട് അടുത്തെങ്കിലും പത്തരമാറ്റിലെ മുത്തച്ഛന് ആരാധകര്‍ ഏറെയാണ്. ഒത്തപൊക്കവും നടിയും നീണ്ട വെളുത്ത താടിയും വച്ച് മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നടന്‍ ക്രിസ് വേണുഗോപാലിന്റെ അഴക് ഇതിനോടകം തന്നെ പല തവണ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇതുവരെയും നടന്റെ കുടുംബത്തെ കുറിച്ചോ അദ്ദേഹത്തിന്റെ സ്വകാര്യ വിശേഷങ്ങളോ ഒന്നും തന്നെ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ, നടന്റെ ഒരു സ്വകാര്യ വിശേഷമാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. 

താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗുരുവായൂര്‍വച്ചായിരുന്നു വിവാഹം. അടുഅടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടന്‍ ക്രിസ് അഡ്വക്കേറ്റും മതപണ്ഡിതനും മോട്ടിവേഷണല്‍ സ്പീക്കറും ഡോക്ടറേറ്റ് നേടുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ്.പത്തരമാറ്റ് അടക്കമുള്ള സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. 

ദിവ്യയുടേയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുമുണ്ട്. ഒരു മകനും മകളും. രണ്ടു പേരെയും ചേര്‍ത്തുപിടിച്ച് ഒപ്പമിരുത്തിയാണ് ദിവ്യയും നടനും തങ്ങള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന വിവരം വെളിപ്പെടുത്തിയത്. എന്റെ അമ്മയ്ക്ക് കൂട്ടുവേണം തനിക്ക് ഒരു എതിര് അഭിപ്രായവും ഉണ്ടായില്ല എന്നാണ് ദിവ്യയുടെ മകള്‍ പറഞ്ഞത്. മകളോട് വിവാഹകാര്യം പറഞ്ഞപ്പോള്‍ തന്നെ സമ്മതം പറയാന്‍ ആണ് അവള്‍ പറഞ്ഞതെന്നും ദിവ്യ പറഞ്ഞിരുന്നു. ദിവ്യ നടി മാത്രമല്ല, നര്‍ത്തകി കൂടിയാണ്. ദിവ്യയുടെ മേക്കോവര്‍ ചിത്രങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രിസ് വേണുഗോപാലിനൊപ്പം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയലില്‍ വര്‍ക്ക് ചെയ്തു വരികയാണ് ദിവ്യ. ഇടക്ക് ക്രിസിന്റെ മോട്ടിവേഷന്‍ ക്ലാസ്സിലും ദിവ്യ പങ്കെടുത്തിട്ടുണ്ട്. കരിയറില്‍ അത്രയും ഉയരെ നില്‍ക്കുന്ന ആളായതിനാല്‍ തന്നെ ആദ്യമൊക്കെ ഭയത്തോടെയും ബഹുമാനത്തോടെയും ആയിരുന്നു ക്രിസ് വേണുഗോപാലിനോട് ദിവ്യ സംസാരിച്ചിട്ടുള്ളത്. 

ഒരിക്കല്‍ ഷൂട്ടിംഗ് സെറ്റില്‍ അദ്ദേഹത്തിന്റെ കസിന്‍ എത്തിയപ്പോഴാണ് ആദ്യം ദിവ്യയോട് വിവാഹത്തെ കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ അതൊരിക്കലും വിവാഹത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല. പിന്നാലെ ക്രിസ് വേണുഗോപാല്‍ പ്രപ്പോസ് ചെയ്യുകയും ചെയ്തു. ഇതു തമാശ പറയുകയാണോ എന്നായിരുന്നു ദിവ്യ അപ്പോള്‍ ചോദിച്ചത്.

പിന്നീട് ഈ ഇഷ്ടം സീരിയസ് ആണെന്നു മനസിലാവുകയും അപ്പോള്‍ മോളോട് ചോദിക്കണം എന്നു പറയുകയും ആയിരുന്നു. അങ്ങനെയാണ് മക്കളുടെ സമ്മതം വാങ്ങി സംഗതി വിവാഹത്തിലേക്ക് എത്തിയത്.

 

kriss venugopal divya sreedhar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES