Latest News

നിന്നെ പരീക്ഷിച്ച വര്‍ഷങ്ങളിലൂടെ നടക്കുന്നത് ഞാന്‍ കണ്ടു;നീ കൊടുങ്കാറ്റുകളെ നിശബ്ദമായി നേരിട്ടു; വേദന അന്തസ്സോടെ ചുമന്നു,വേദനയുടെ നാളുകള്‍ കഴിഞ്ഞു, വരാനിരിക്കുന്നത് മനോഹരനിമിഷങ്ങള്‍'; മുപ്പതുകള്‍ ഒരിക്കലും ഒന്നിന്റെയും അവസാനമല്ല; മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് റഹ്മാന്‍ കുറിച്ചത്

Malayalilife
നിന്നെ പരീക്ഷിച്ച വര്‍ഷങ്ങളിലൂടെ നടക്കുന്നത് ഞാന്‍ കണ്ടു;നീ കൊടുങ്കാറ്റുകളെ നിശബ്ദമായി നേരിട്ടു; വേദന അന്തസ്സോടെ ചുമന്നു,വേദനയുടെ നാളുകള്‍ കഴിഞ്ഞു, വരാനിരിക്കുന്നത് മനോഹരനിമിഷങ്ങള്‍'; മുപ്പതുകള്‍ ഒരിക്കലും ഒന്നിന്റെയും അവസാനമല്ല; മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് റഹ്മാന്‍ കുറിച്ചത്

മലയാളികളുടെ പ്രിയതാരം റഹ്മാന്‍ തന്റെ മൂത്ത മകള്‍ റുഷ്ദയുടെ മുപ്പതാം ജന്മദിനത്തില്‍  നടന്‍ പങ്ക് വച്ച വൈകാരികമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
മകള്‍ കടന്നുപോയ കഠിനമായ ജീവിത സാഹചര്യങ്ങളെയും പ്രതിസന്ധികളെയും ഓര്‍ത്തെടുത്തുകൊണ്ട് ഒരു അച്ഛന്‍ എന്ന നിലയിലുള്ള തന്റെ അഭിമാനമാണ് താരം പങ്കുവെച്ചത്.

മകളുടെ ജന്മദിനം വെറുമൊരു പ്രായത്തിന്റെ കണക്കല്ലെന്നും മറിച്ച് അവളുടെ പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും അടയാളമാണെന്നും റഹ്മാന്‍ കുറിച്ചു. ''ജീവിതം എല്ലായ്പ്പോഴും നിന്നോട് ദയ കാണിച്ചിട്ടുണ്ടാകില്ല. അര്‍ഹിക്കാത്ത വേദനകളിലൂടെയും പരീക്ഷണങ്ങളിലൂടെയും നീ കടന്നുപോയത് ഒരു പിതാവെന്ന നിലയില്‍ ഞാന്‍ കണ്ടു. കൊടുങ്കാറ്റുകളെ നീ നിശബ്ദമായി നേരിട്ടു. എങ്കിലും തോറ്റുപോകാതെ മുന്നോട്ട് നടക്കാന്‍ നീ തീരുമാനിച്ചു,'' റഹ്മാന്‍ തന്റെ കുറിപ്പില്‍ പറഞ്ഞു.


റഹ്മാന്റെ പോസ്റ്റ്

എന്റെ പൊന്നുമോള്‍, ഇന്ന് നിനക്ക് മുപ്പത് വയസ്സ് തികയുന്നു, ഒരു മനോഹരമായ നാഴികക്കല്ല്. പ്രായത്തിന്റെ മാത്രമല്ല, ധൈര്യത്തിന്റെയും വളര്‍ച്ചയുടെയും പ്രതിരോധത്തിന്റെയും. നീ ഒരിക്കലും അര്‍ഹിക്കാത്ത രീതിയില്‍ നിന്നെ പരീക്ഷിച്ച വര്‍ഷങ്ങളിലൂടെ നടക്കുന്നത് ഞാന്‍ കണ്ടു ഒരു വാപ്പ എന്ന നിലയില്‍ ഞാന്‍ കണ്ടു. നീ കൊടുങ്കാറ്റുകളെ നിശബ്ദമായി നേരിട്ടു, വേദന അന്തസ്സോടെ ചുമന്നു, എന്നിട്ടും മുന്നോട്ട് പോകാന്‍ തിരഞ്ഞെടുത്തു. നീ ശരിക്കും എത്ര ശക്തയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ അത് മാത്രം മതി

ജീവിതം എല്ലായ്പ്പോഴും നിന്നോട് ദയ കാണിച്ചിട്ടില്ല, പക്ഷേ നീ ഒരിക്കലും നിന്റെ ഹൃദയത്തെ കഷ്ടപ്പെടാന്‍ അനുവദിക്കുന്നില്ല. നീ പഠിച്ചു, സഹിച്ചു, കൂടുതല്‍ ബുദ്ധിമതിയായി. ഒരു സ്ത്രീ എന്ന നിലയിലെ നിന്റെ വളര്‍ച്ചയില്‍ ഞാന്‍ ഇന്ന് അഭിമാനിക്കുന്നു. ഞാനത്ര ധൈര്യശാലിയല്ല എന്ന് നീ സ്വയം കരുതിയപ്പോഴും ചിന്താശേഷിയുള്ള, അനുകമ്പയുള്ള, ധൈര്യമുള്ള സ്ത്രീയായി നീ നിലനിന്നു.

മുപ്പതുകള്‍ ഒരിക്കലും ഒന്നിന്റെയും അവസാനമല്ല, ഇതൊരു പവര്‍ഫുള്‍ തുടക്കമാണ്. നീ നിന്നെ തന്നെ തിരഞ്ഞെടുക്കുന്നതിന്റെയും വിശ്വസിക്കുന്നതിന്റെയും സ്വയം സന്തോഷം കണ്ടെത്തുന്നതിന്റെയുമായ അധ്യായത്തിന്റെ തുടക്കമാണ്. ഒന്നിനും നീ തിരക്കു പിടിക്കേണ്ടതില്ല, തെളിയിക്കേണ്ടതില്ല, ആരോടും വിശദീകരണം നല്‍കേണ്ടതില്ല. നിന്റെ യാത്ര നിനക്ക് സ്വന്തം, എവിടെയാണോ നിനക്ക് എത്തേണ്ടത് ശരിക്കും നീ അവിടെയാണ്.

ഇത് മാത്രം നീ ഓര്‍ത്തുവയ്ക്കുക, നീ പരപൂര്‍ണയാണ്, നീ സ്നേഹിക്കപ്പെടുന്നു. നീ പിന്നിട്ട ഓരോ പ്രയാസമായ ദിവസത്തെക്കാളും നീ ശക്തയാണ്. ജീവിതം നിന്നെ എങ്ങോട്ടു കൊണ്ടുപോകുന്നു എന്നത് വിഷയമല്ല. എന്റെ പ്രാര്‍ത്ഥനയും വിശ്വാസവും അഭിമാനവും എല്ലാം എന്നും നിനക്കൊപ്പം തന്നെയുണ്ടാവും. വരാന്‍ പോകുന്ന വര്‍ഷങ്ങള്‍ നിനക്ക് സമാധാനവും വ്യക്തതയും നീ ഏറ്റവും അധികം അര്‍ഹിക്കുന്ന സന്തോഷവും നിനക്കുണ്ടാവും എന്ന് ഞാന്‍ ഹൃദയം കൊണ്ട് വിശ്വസിര്രുന്നു.

വിലമതിക്കാനാവാത്ത എന്റെ മകള്‍ക്ക് മുപ്പതാം ജന്മദിനാശംസകള്‍. ഏറ്റവും മികച്ചത് ഇപ്പോഴും നിനക്കായി കാത്തിരിക്കുന്നു - ഞാന്‍ എല്ലായ്പ്പോഴും നിനക്കായി ഇവിടെത്തന്നെ ഉണ്ടാകും. എല്ലാ സ്നേഹത്തോടെയും ഡാഡ്- എന്നാണ് റഹ്മാന്റെ പോസ്റ്റ്

actor rahman wishes his daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES