Latest News

എന്റെ കാല്‍ വിശ്രമിക്കുന്നത് അമ്മായിയമ്മയുടെ മടിയില്‍; സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് ഓരോ പെണ്‍കുട്ടിയുടെയും സ്വപ്നം; ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്ക് വച്ച്  അര്‍ച്ചന കവി കുറിച്ചത്

Malayalilife
എന്റെ കാല്‍ വിശ്രമിക്കുന്നത് അമ്മായിയമ്മയുടെ മടിയില്‍; സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് ഓരോ പെണ്‍കുട്ടിയുടെയും സ്വപ്നം; ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്ക് വച്ച്  അര്‍ച്ചന കവി കുറിച്ചത്

മൂന്ന് മാസം മുമ്പ് നടി അര്‍ച്ചന കവി രണ്ടാമത് വിവാഹിതയായത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട റിക്ക് ആ്ണ് അര്‍ച്ചനയെ താലിചാര്‍ത്തിയത്. ഇപ്പോളിതാ  നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധനേടുന്നത്. ഭര്‍ത്താവ് റിക്ക് വര്‍ഗീസിന്റെ കുടുംബത്തില്‍ തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ചാണ് താരം വാചാലയായത്. 

വിവാഹം കഴിക്കുക എന്നത് മാത്രമല്ല, നിങ്ങളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് കൂടിയാണ് പ്രധാനം. അമ്മായിയമ്മയുടെ മടിയിലാണ് എന്റെ കാല്‍ വിശ്രമിക്കുന്നത്. ചുറ്റും സ്നേഹനിധികളായ അമ്മയുടെ നാത്തൂന്മാരും . ഒരു മകളെപ്പോലെ സ്നേഹിക്കപ്പെടാനും ചേര്‍ത്തുപിടിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കാത്ത പെണ്‍കുട്ടികളില്ല. അതായിരിക്കും ഓരോ പെണ്‍കുട്ടിയുടെയും സ്വപ്നം' അര്‍ച്ചന കവി കുറിച്ചു.

തന്റെ മുന്‍കാല അനുഭവങ്ങളില്‍ നിന്നും മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും മുക്തയാകാന്‍ റിക്കിന്റെയും കുടുംബത്തിന്റെയും പിന്തുണ വലിയ പങ്കുവഹിച്ചതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ നേരിട്ട പാനിക് അറ്റാക്കുകളിലും വിഷമഘട്ടങ്ങളിലും റിക്ക് കൂടെയുണ്ടായിരുന്നുവെന്നും, ഒരു മകളെ എങ്ങനെ 'രാജകുമാരിയെപ്പോലെ' പരിഗണിക്കണമെന്ന് റിക്കിന് അറിയാമെന്നും അര്‍ച്ചന പറഞ്ഞിരുന്നു.

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് അര്‍ച്ചന കവി. 2021 ലായിരുന്നു തന്റെ ആദ്യ വിവാഹബന്ധം നടി വേര്‍പെടുത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നതിനിടെയാണ് റിക്കുമായി അര്‍ച്ചന പ്രണയത്തിലായതും വിവാഹിതയായയതും. ഒരു ഡേറ്റിങ് ആപ്പിലൂടെ തുടങ്ങിയ പരിചയം പിന്നീട് വലിയൊരു ആത്മബന്ധമായി മാറുകയായിരുന്നു
 

actress archana kavi with husband family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES