കണ്ണന്‍ ചേട്ടന്‍ അച്ഛന്റെ സഹോദരിയുടെ മകന്‍; എന്നെ എടുത്തുകൊണ്ട് വളര്‍ത്തിയ ചേട്ടന് തുല്യന്‍;വിവാഹത്തെപ്പറ്റി നേരത്തെ അറിഞ്ഞിരുന്നു; ക്രിസിന്റെയും ദിവ്യയുടെ വിവാഹ റിസപംഷനില്‍ തിളങ്ങി സൗഭാഗ്യയും അര്‍ജ്ജുനും

Malayalilife
 കണ്ണന്‍ ചേട്ടന്‍ അച്ഛന്റെ സഹോദരിയുടെ മകന്‍; എന്നെ എടുത്തുകൊണ്ട് വളര്‍ത്തിയ ചേട്ടന് തുല്യന്‍;വിവാഹത്തെപ്പറ്റി നേരത്തെ അറിഞ്ഞിരുന്നു; ക്രിസിന്റെയും ദിവ്യയുടെ വിവാഹ റിസപംഷനില്‍ തിളങ്ങി സൗഭാഗ്യയും അര്‍ജ്ജുനും

കഴിഞ്ഞ ദിവസം അഭിനേതാക്കളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും ഗുരുവായൂരില്‍ വച്ച് നടത്തിയ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയെ. ഗുരുവായൂരില്‍ നടന്ന പിന്നാലെ  ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുള്ള വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നൂ. വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വരുമ്പോള്‍ അതില്‍
തിളങ്ങിയത് സൗഭാഗ്യ വെങ്കിടേഷും കുടുംബവുമാണ്.  ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമാണ് സൗഭാഗ്യ ചടങ്ങിലേക്ക് എത്തിയത്. 

ക്രിസിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ താര കല്യാണും കുടുംബവും ആയി ക്രിസിനുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. രാജാറാം സ്വന്തം സഹോദരന്‍ ആണെന്നാണ് പോസ്റ്റുകള്‍ നിറഞ്ഞത് എങ്കിലും ഇപ്പോഴാണ് ആ ബന്ധം എങ്ങനെ എന്ന് സൗഭാഗ്യ വിശദീകരിക്കുന്നത്.

'കണ്ണന്‍ ചേട്ടന്‍ എന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ്. എന്നെ എടുത്ത് വളര്‍ത്തിയ ചേട്ടന് തുല്യനായ ആളാണ്. നല്ല വൈബ് ഉള്ള ജീനിയസ് ആയിട്ടുള്ള ആളാണ് കണ്ണന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. വളരെ സ്വീറ്റ് ആയിട്ടുള്ള ഒരാളാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരുന്നതെന്ന് അതിലും സന്തോഷമുള്ള കാര്യമാണ്. ദിവ്യ ചേച്ചി വളരെ ഇന്നസെന്റും സ്വീറ്റുമായിട്ടുള്ള ആളാണ്.

കണ്ണന്‍ ചേട്ടന്‍ എന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ്. എന്നെ എടുത്ത് വളര്‍ത്തിയ ചേട്ടന് തുല്യനായ ആളാണ്. നല്ല വൈബ് ഉള്ള ജീനിയസ് ആയിട്ടുള്ള ആളാണ്. കണ്ണന്‍ ചേട്ടന്‍ കസിന്‍ ആണെങ്കിലും എന്നെക്കാള്‍ നല്ല പ്രായവ്യത്യാസം ഉണ്ട്. സുഹൃത്തുക്കളെ പോലൊരു വൈബ് ഞങ്ങള്‍ തമ്മിലില്ല. എന്നിരുന്നാലും സ്നേഹത്തിന് ഒരു കുറവുമില്ല. ഞാനും മകള്‍ സുധാപ്പും തമ്മിലുള്ള പോലെ ആയിരുന്നു ചെറുപ്പത്തില്‍ കണ്ണന്‍ ചേട്ടനും ഞാനും തമ്മില്‍...

എന്റെ അച്ഛനുമായി കണ്ണന്‍ ചേട്ടന് വലിയ പ്രായ വ്യത്യാസം ഇല്ലാത്തതുകൊണ്ട് തന്നെ അവര്‍ തമ്മില്‍ നല്ല കമ്പനിയായിരുന്നു. കണ്ണന്‍ ചേട്ടനുമായി ഞാന്‍ അത്ര കമ്പനി അല്ലെങ്കിലും അദ്ദേഹത്തിന്റെ അമ്മയുമായി നല്ല ബന്ധമാണ്. ഇവരുടെ വിവാഹം ഉണ്ടെന്ന് ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു. കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്, നല്ല കാര്യമല്ലേ സംഭവിച്ചത്...'' സൗഭാഗ്യ പറയുന്നു.

നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

കിസ്സിന്റെയും ദിവ്യയുടെയും വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത വന്നതോടെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു. താരങ്ങളുടേത് രണ്ടാം വിവാഹമാണെന്നതും ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടെന്നും കരുതിയാണ് പലരും മോശമായ അഭിപ്രായങ്ങളുമായി എത്തിയത്. എന്നാല്‍ തങ്ങളുടെ മുന്‍കാല ജീവിതത്തെക്കുറിച്ചും പ്രായത്തെക്കുറിച്ചുമൊക്കെ താരങ്ങള്‍ പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തി. ഇങ്ങനെ ഒരു ജീവിതം തെരഞ്ഞെടുത്തതിനെ പറ്റിയും ദിവ്യ സംസാരിച്ചിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fun Media (@funmedia3161)

sowbhagya venkatesh talks about

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES