കറുത്തമുത്തിലെ കാര്‍ത്തു ആളാകെ മാറിപ്പോയി; കണ്ടാല്‍ പോലും മനസിലാകാത്ത മേക്കോവറില്‍ പ്രേമി; ഒപ്പം കിടിലന്‍ പാട്ടും

Malayalilife
topbanner
 കറുത്തമുത്തിലെ കാര്‍ത്തു ആളാകെ മാറിപ്പോയി; കണ്ടാല്‍ പോലും മനസിലാകാത്ത മേക്കോവറില്‍ പ്രേമി; ഒപ്പം കിടിലന്‍ പാട്ടും

റുത്തമുത്ത് സീരിയലിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്തിലെ ടൈറ്റില്‍ റോളിലാണ് പ്രേമി ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് സീരിയലില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷ ആയെങ്കിലും അവതാരകയുടെ റോളിലും മറ്റും പ്രേമി തിളങ്ങി. ഇപ്പോള്‍ മലയാളത്തില്‍ കാണാറില്ലെങ്കിലും പ്രേമി അന്യഭാഷാ സീരിയലുകളില്‍ തിളങ്ങുകയാണ്. പഴയ കറുത്തമുത്തില്‍ നിന്നും താരം വന്‍മേക്കോവറിലാണ് ഇപ്പോഴുള്ളത്. ഇതിനൊപ്പം പ്രേമിയുടെ പുതിയൊരു പാട്ടും വൈറലാകുകയാണ്.

കറുത്തമുത്ത് സീരിയലിലേക്ക് അപ്രതീക്ഷിതമായിട്ടാണ് പ്രേമി എത്തിച്ചേരുന്നത്. കേന്ദ്രകഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്. ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ആളാണ് പ്രേമി. സഹോദരനുമൊത്ത് കല്യാണ വീഡിയോ എടുക്കാനൊക്കെ പോയിട്ടുള്ള ആളാണ് സീരിയലില്‍ എത്തുമുമ്പുള്ള പ്രേമി. കറുത്ത മുത്തില്‍ നിന്നും ഇടയ്ക്ക് നടി അപ്രത്യക്ഷ ആയതിന് ശേഷം മറ്റൊരു പെണ്‍കുട്ടിയാണ് കറുത്തമുത്തിന്റെ റോള്‍ ചെയ്തത്. ഇതിന്റെ പേരില്‍ പ്രേമിയും സീരിയലിന്റെ സംവിധായകനും തമ്മില്‍ ഒട്ടെറെ വാഗ്വാദങ്ങള്‍ നടന്നിരുന്നു. സീരിയലില്‍ നിന്നും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നാണ് പ്രേമി ആരോപിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

#telugusong #feelingreat #lovesongs❤️ #karthikadeepam #starmaa #starmaamusic #starmaaserials

A post shared by Premi Vishwanath (@premi_vishwanath) onപിന്നീട് ഫഌവേഴ്‌സില്‍ കുട്ടിക്കലവറ എന്ന പരിപാടിയില്‍ അവതാരകയായും സീരിയലുകളില്‍ ചെറിയ റോളുകളിലും പ്രേമിയെത്തി. ഇപ്പോള്‍ കറുത്തമുത്തിന്റെ തെലുങ്ക് പതിപ്പില്‍ മലയാളത്തില്‍ ചെയ്ത അതേ കഥാപാത്രമായിട്ടാണ് പ്രേമി എത്തുന്നത്. മികച്ച പ്രേക്ഷക പിന്തുണയാണ് പ്രേമിക്ക് ലഭിക്കുന്നത്. നിരവധി ആരാധകരാണ് കാര്‍ത്തികദീപത്തിലെ ദീപയ്ക്ക് ഉള്ളത്. ലോക്കേഷന്‍ ചിത്രങ്ങളും മറ്റും പ്രേമി പങ്കുവയ്ക്കാറുണ്ട്. അടിപൊളി മേക്കോവറിലാണ് ഇപ്പോള്‍ താരം പ്രത്യേക്ഷപെടാറുള്ളത്. ഇപ്പോള്‍ തെലുങ്ക് പാട്ടുപാടുന്ന പ്രേമിയുടെ വീഡിയോയും വൈറലാകുകയാണ്.

Read more topics: # karuthamuth,# karthika,# kaarthu,# premi,# premi vishwanath
karuthamuth actress premi vishwanath latest look

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES