മലയാളത്തിലെ പ്രിയ നടി അമ്പിളി ദേവിയും നടന്‍ ആദിത്യനും തമ്മിലുള്ള വിവാഹം വാര്‍ത്തകളില്‍ ഇടം നിറഞ്ഞിരുന്നു. ഇരുവരുടേയും പുനര്‍വിവാഹം കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു നടന്നത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഷാനവാസിനെ സീതയില്‍ നിന്നും പുറത്താക്കാന്‍ കാരണം ആദിത്യനാണെന്ന തരത്തില്‍ വാര്‍ത്തകളെത്തിയിരുന്നു. ഇതിനെക്കുറിച്ച് അഭിമുഖത്തില്‍ ആദിത്യന്‍ വ്യക്തമാക്കിയിരുന്നു. മലയാളി ലൈഫിന് നല്‍കിയ പ്രത്യേക അഭിമുഖത്തിന്റെ മൂന്നാം ഭാഗം.
സീതയില്‍ നിന്നും ഇന്ദ്രനെ പുറത്താക്കിയതിനെക്കുറിച്ച് നടന്‍ ആദിത്യന്റെ പ്രതികരണം..!
60 ഓളം ആളുകള്‍ ചേര്‍ന്ന് അ.ത്രയഗദികം ഫേയ്ക്ക് ഐഡി ഉണ്ടാക്കി കളിച്ച ചില കളികളുടെ ഭാഗമായാണ് ഇന്ദ്രന്റെ വേഷം അഭിനയിക്കുന്ന ഷാനവാസ് സെറ്റില്‍ നിന്നും പുറത്തു പോയത്. അല്ലാതെ മറ്റൊന്നുമല്ല. ഫ്‌ളവേഴ്‌സ ് പോലൊരു വലിയ ചാനല്‍ ശ്രീകണ്ഠന്‍ നായര് പ്രൊഡ്യൂസര്‍ റൈറ്റര്‍ തുടങ്ങിയവരാണ് അതിലെ തീരുമാനങ്ങള്‍ എടുക്കുന്നത്.
നാന്നൂറ് എപ്പിസോഡുകള്‍ കഴിഞ്ഞ ഇന്ദ്രന്‍ എന്ന കാഥാപത്രത്തെ നൂറ് എപ്പിസോഡുകള്‍ പോലും അഭിനയിക്കാത്ത താന്‍ എന്തു കാരണം പറഞ്ഞ് മാറ്റാന്‍ പറഞ്ഞാലും സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ മാറ്റില്ല. സീരിയല്‍ മുന്നോട്ടു പോകണമെന്നതാണ് അവരുടെ ആവശ്യം. അവര്‍ക്കു മാനസീകമായും പ്രോജക്ട് മുന്നോട്ടു കൊണ്ടു പോകാനും ബുദ്ധിമുട്ടുണ്ടാക്കിയതിന്റെ പേരില്‍ മാത്രമാണ് ആ കഥാപാത്രത്തെ അവര്‍ സീരിയലില്‍ നിന്നും മാറ്റിയത്.
അതിന്റെ തെളിവും ആദിത്യന്‍ ഇന്റര്‍വ്യൂവില്‍ നല്‍കുന്നുണ്ട്. ഷാനവാസിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സീരിയലിന്റെ പ്രധാനപ്പെട്ട രണ്ടു ആളുകള്‍ക്ക് ഓഡിയോ അയച്ചുവെന്ന് പറയുന്ന ആദിത്യന്‍ ഓഡിയോ കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. താന്‍ സെറ്റില്‍ വന്നിട്ട് കുറച്ചു നാളെ ആയുളളുവെന്നും.സീരിയലിലെ ഒരു നടനെയും നടിയെയും ഒരുപാട് മോശമായി ഫെയ്‌സ് ബുക്കിലും മറ്റും പോസ്റ്റുകളിട്ടെന്നും അത്തരത്തില്‍ സംസാരിക്കരുതെന്നും ഈ പ്രോജക്ടിനെയോ ആ താരത്തെയോ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത്തരത്തില്‍ വാക്കുകള്‍ പറയരുതെന്നും താന്‍ മാന്യമായി പറഞ്ഞെന്നും ആദിത്യന്‍ പറയുന്നു. ഷാനവാസിനെ പിന്തുണച്ചത് ആരാധകരാണെന്ന് പറയുന്നുണ്ടെന്നും എന്നാല്‍ അത് ആരാധകര്‍ അല്ലെന്ന് ആ സെറ്റില്‍ എല്ലാവര്‍ക്കും അറിയാമെന്നും താരം പറയുന്നു.
അതിനു ശേഷം ഒരു നടന്‍ സെറ്റില്‍ വന്നു കാണിക്കാന്‍ പാടില്ലാത്ത തരത്തില്‍ മോശമായ ഒരു കാര്യം കാണിച്ചെന്നും. താന്‍ പൊട്ടിത്തെറിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും താന്‍ ബഹളമുണ്ടാക്കുകയോ ഒന്നും ചെയ്തില്ല. ആ കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ ഒന്നിനോടും പ്രതികരിക്കാറില്ല. കാരണം എന്തുപറഞ്ഞാലും അവസാനം ഞാന്‍ പ്രതിയാകുമെന്ന് അറിയാം. എനിക്ക് സപ്പോര്‍ട്ടില്ല. ഒറ്റയ്ക്കാണ്. ആ വ്യക്തി സെറ്റില്‍ എത്തി കാട്ടിക്കൂട്ടിയ ബഹളത്തിനു ശേഷം ആരോടും സംസാരിക്കാന്‍ താത്പര്യമില്ലെന്നാണ് ഞാന്‍ പ്രതികരിച്ചത്. എന്നെക്കാളും ജൂനിയറായ ഒരു നടന്‍ ആകെ മൂന്നോ നാലോ സീരിയല്‍ മാത്രമേ ചെയ്തിട്ടുളളു. വെറുതെ അയാളെക്കുറിച്ച് പറഞ്ഞ് അയാളെ വലുതാക്കാന്‍ താത്പര്യമില്ല. അയാള്‍ കാണിച്ചതിനുളള മറുപടി നിയമപരമായി നേരിടും.
എവിടെ നിന്നാണ എങ്ങനെയാണ് ഇത്തരത്തില്‍ വ്യാജ കഥകള്‍ ഇറങ്ങിയതെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അയാളെ തിരിച്ചു വിളിക്കണമെന്ന് പറഞ്ഞത് ഞാനാണ്.( ഓഡിയോ തെളിവായി ആദിത്യന്‍ ഇന്റര്‍വ്യൂവിനിടെ കേള്‍പ്പിച്ചു.) ഷൂട്ടിങ് സെറ്റിലെത്തി ഷാനവാസ് സ്ത്രീകളുടെ മുമ്പില്‍ വച്ച് ഒരു ആംഗ്യം കാണിക്കുകയും ആ വീടിന്റെ ഉടമസ്ഥന്‍ അത് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. വേണ്ടാന്നു പറഞ്ഞത് സംവിധായകനാണ്. ഇന്നു രാവിലെ സംവിധായകനെ വിളിച്ചു. ഇത്തരത്തിലൊരു സംഭവമുണ്ട് സത്യാവസ്ഥ പറയണമെന്ന് പറഞ്ഞു. സത്യം അറിയാവുന്നവര്‍ പോലും അവരുടെ സുരക്ഷ നോക്കി ഒന്നും പുറത്തു പറയുന്നില്ല. ഞാന്‍ വിചാരിച്ചാല്‍ 400 എപ്പിസോഡു പിന്നിട്ട ഒരു നടനെ മാറ്റുമോ..
{തുടരും..}
അഭിമുഖത്തിന്‌റെ വീഡിയോ ചുവടെ കൊടുക്കുന്നു.