Latest News

വിജയുടെ മാസ്റ്ററിലെ നടി; എട്ടു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞു; ഭാര്യ സീരിയലിലെ രഹ്ന; താരത്തിന്റെ ജീവിതത്തിലെ സന്തോഷ വാർത്ത

Malayalilife
വിജയുടെ മാസ്റ്ററിലെ നടി; എട്ടു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞു; ഭാര്യ സീരിയലിലെ രഹ്ന; താരത്തിന്റെ ജീവിതത്തിലെ സന്തോഷ വാർത്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ലിന്റു റോണി. ഭാര്യ എന്ന പരമ്പരയിലെ രഹ്ന എന്ന കഥാപാത്രമായിട്ടാണ് ലിൻ്റൂ പ്രേക്ഷകർക്ക് ഇടയിൽ അത്രമാത്രം സുപരിചിതയായത്. ലിൻ്റ്റൂവിൻ്റെ യൂട്യൂബ് ചാനലിൽ അത്രമാത്രം ആരാധകരുമുണ്ട്. ഇപ്പോഴിതാ തൻ്റെ എട്ടാം വിവാഹ വാർഷികത്തേക്കുറിച്ച് പറയുകയാണ് താരം. വാക്കുകൾ ഇങ്ങനെ

"ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് ദൈവം തരാറുണ്ട്. ഏറ്റവും മികച്ചത് തന്നെ കിട്ടാറുണ്ട്. ഞാനെന്ത് ആഗ്രഹിച്ചതെല്ലാം ഇന്നല്ലെങ്കില്‍ നാളെ എനിക്കത് കിട്ടിയിരിക്കുമെന്നും ലിന്റു പറഞ്ഞിരുന്നു. ഇത്തവണത്തെ ആനിവേഴ്‌സറി ശരിക്കും സ്‌പെഷലായിരുന്നു. ഞാന്‍ സ്വപ്‌നം കണ്ടൊരു ആനിവേഴ്‌സറിയായിരുന്നു. എല്ലാ പ്രാവശ്യവും ഭയങ്കരമായ സര്‍പ്രൈസാണ് എനിക്ക് കിട്ടാറുള്ളത്. ഈ പ്രാവശ്യത്തെ ആനിവേഴ്‌സറിക്ക് ഞാന്‍ ചില കാര്യങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് കിട്ടിയത്. എന്റെ ഫാമിലി യുകെയില്‍ വന്ന് സെറ്റിലാവണമെന്നത് എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. ചെറിയ സെലിബ്രേഷനാണെങ്കിലും എന്റെ ഫാമിലിയും അതിന്റെ ഭാഗമാവണമെന്നൊക്കെ ആഗ്രഹിക്കുന്നയാളാണ് ഞാന്‍.

മുന്‍പ് ഞാന്‍ ആളുകള്‍ക്ക് ഫുഡൊക്കെ കൊടുക്കാറുണ്ടായിരുന്നു. കൊവിഡ് വന്നതോടെയാണ് അത് നിര്‍ത്തിയത്. ഫുഡിലൂടെ അസുഖം വരരുതല്ലോ. ഇത്തവണ ഫുഡ് ഓര്‍ഡര്‍ ചെയ്തും അച്ച എന്നെ ഞെട്ടിച്ചിരുന്നു. ഇത്രയധികം ഫുഡ് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് കുറേപേര്‍ വരുന്നുണ്ടെന്ന് പറഞ്ഞത്. അതേക്കുറിച്ചും എന്നോട് പറഞ്ഞിരുന്നില്ല. എന്റെ സ്റ്റുഡന്‍സിന് വേണ്ടിയും അദ്ദേഹം ഫുഡ് ഓര്‍ഡര്‍ ചെയ്തിരുന്നു. ജോലിത്തിരക്ക് കാരണം എനിക്കിപ്പോള്‍ അവര്‍ക്ക് വേണ്ടി കുക്ക് ചെയ്യാന്‍ സമയം കിട്ടുന്നുണ്ടായിരുന്നില്ല. എന്റെ മനസ് മനസിലാക്കി അദ്ദേഹം അവര്‍ക്കും ഫുഡ് എത്തിച്ചിരുന്നു. അടിപൊളി ഫുഡാണ്, നല്ല ചൂടോടെ തന്നെ കിട്ടിയെന്നാണ് അവരെല്ലാം എന്നോട് പറഞ്ഞത്. നാട്ടിലെ ടേസ്റ്റുള്ള ബിരിയാണിയായിരുന്നു കഴിച്ചത്. അത് കണ്ടപ്പോള്‍ത്തന്നെ ഞാന്‍ ഫ്‌ളാറ്റായി. ഇങ്ങനെയുള്ള സന്തോഷം നിങ്ങളുമായി പങ്കിടാന്‍ എനിക്കിഷ്ടമാണ്. ദൈവം നേരിട്ട് വന്ന് അനുഗ്രഹിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. ഇനിയുമൊരു സന്തോഷം വരാനുണ്ട്. ചിലര്‍ക്ക് അത് അറിയാമെന്നും മനോഹരമായ എപ്പിസോഡില്‍ അതേക്കുറിച്ച് പറയാം." ഇതായിരുന്നു ലിൻ്റുവിൻ്റെ വാക്കുകൾ.

Read more topics: # ലിന്റു റോണി
happy news of lintu rony

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക