ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തിയിട്ട് ആഴ്ചകള്‍ മാത്രം; പിന്നാലെ ലക്ഷങ്ങള്‍ മുടക്കി സ്വന്തമാക്കിയത് പുത്തന്‍ അപ്പാര്‍ട്‌മെന്റ്; പാല് കാച്ചല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലിന്റു റോണി; നടിയുടെ പുത്തന്‍ വീട് കണ്ടോ

Malayalilife
ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തിയിട്ട് ആഴ്ചകള്‍ മാത്രം; പിന്നാലെ ലക്ഷങ്ങള്‍ മുടക്കി സ്വന്തമാക്കിയത് പുത്തന്‍ അപ്പാര്‍ട്‌മെന്റ്; പാല് കാച്ചല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലിന്റു റോണി; നടിയുടെ പുത്തന്‍ വീട് കണ്ടോ

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും യുട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ലിന്റു റോണിയുടേത്. സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു എങ്കിലും ഡാന്‍സ് വീഡിയോകളും മറ്റ് കുടുംബവിശേഷങ്ങളുമായി ലിന്റു സമൂഹമാധ്യമങ്ങളില്‍ ആക്ടീവാണ്. ഭര്‍ത്താവിനും മകനുമൊപ്പം യുകെയില്‍ സ്ഥിരതാമസമാക്കിയിരുന്ന താരം ആഴ്ചകള്‍ക്ക് മുന്‍പാണ് ദുബായിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ ട്രിപ്പുകളും തന്റെ വിശേഷങ്ങള്‍ എല്ലാം ഒന്നുവിടാതെ ലിന്റു യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതില്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്ന മകന്‍ ലെവിക്കുട്ടന്റെ വിശേഷങ്ങള്‍ തന്നെയാണ് കൂടുതലും. സ്തനാര്‍ബുദം വന്നതിനെ കുറിച്ചും അതിന്റെ കാര്യങ്ങളെ കുറിച്ചുമൊക്കെ താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരം പുതിയൊരു വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. ദുബായില്‍ പുതിയ വീട് സ്വന്തമാക്കിയതിന്റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

യുകെയില്‍ നിന്നും ആഴ്ചകള്‍ക്ക് മുന്‍പാണ് ലിന്റുവും കുടുംബവും ദുബായിലേക്ക് എത്തിയത്. വന്ന് ആഴ്ചകള്‍ പിന്നിടുന്നതിന് മുന്‍പ് അവിടെ സ്വന്തമായി വീട് വാങ്ങിയിരിക്കുകയാണ് താരം. പുത്തന്‍ വീട് സ്വന്തമാക്കിയതിന്റെയും അതിന്റെ പാല്‍ കാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കുടുംബത്തില്‍ നിന്നുള്ളവര്‍ മാത്രം പങ്കെടുത്ത വളരെ ചെറിയ ചടങ്ങായിരുന്നു. പള്ളിയില്‍ നിന്നും അച്ഛന്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് പാല് കാച്ചല്‍ ചടങ്ങി നടത്തിയത്. പ്രാര്‍ത്ഥനയില്‍ കുടുംബക്കാര്‍ എല്ലാവരും പങ്കെടുക്കുകയും ചെയ്തു. പിന്നീടാണ് പാല്‍ കാച്ചിയത്. പാല്‍ കാച്ചല്‍ സമയത്ത് ലിന്റുവിന്റെ ഒപ്പം ഭര്‍ത്താവും മകനും ഉണ്ടായിരുന്നു. താന്‍ ഇപ്പോള്‍ എത്ര സന്തോഷവതിയാണെന്ന് താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കും. 

ഒരു കുറിപ്പോടെയാണ് താരം പാല് കാച്ചല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ ജന്മദിനത്തില്‍ ദുബായില്‍ ഒരു വീട്. ഏറ്റവും അപ്രതീക്ഷിതവും അത്ഭുതകരവുമായ സമ്മാനം. ഇവിടെ ഒരു വീട് സ്വന്തമാക്കുക എന്നത് ഞങ്ങളുടെ പദ്ധതിയുടെ ഭാഗമല്ലായിരുന്നു, പക്ഷേ ദൈവത്തിന് ഇതിലും മികച്ച ഒന്ന് ഉണ്ടായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താലാണ് ഇപ്പോള്‍ ഇങ്ങനെയൊരു സന്തോഷം തേടിയെത്തിയത്. ജൂലൈ 4 ഞങ്ങള്‍ക്ക് വളരെയധികം കാര്യങ്ങള്‍ നല്‍കുന്നു - എന്റെ ജന്മദിനം, എന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം, എന്റെ സഹോദരന്റെ വിയോഗത്തിന്റെ ഓര്‍മ്മ. ജൂലൈ മൂന്നിനാണ് ഞങ്ങള്‍ ഞങ്ങളുടെ ഗൃഹപ്രവേശവും പാല്‍ കാച്ചലും നടത്തിയത്. ഞങ്ങളുടെ പുതിയ വീട്ടിലെ മനോഹരമായ തുടക്കം.  

മെയ് ഒന്നിനാണ് ലണ്ടനില്‍ നിന്ന് ദുബായിലേക്ക് മാറുന്നത്. പക്ഷേ ഇവിടെ ഒരു വീട് വാങ്ങണം എന്നത് ഒരിക്കലും മനസ്സില്‍ ഉണ്ടായിരുന്ന കാര്യമല്ല. എങ്കിലും രണ്ടാഴ്ച മുമ്പ് ഞങ്ങളുടെ ചെറിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നത് വരെ അത് ഇപ്പോഴും ഒരു സ്വപ്‌ന സാക്ഷാത്കാരമായി തോന്നുന്നുവെന്ന് ലിന്റു കുറിച്ചു. സ്വപ്‌നം കാണാന്‍ ധൈര്യമുണ്ടെങ്കില്‍, വിശ്വാസത്തോടെ പ്രവര്‍ത്തിക്കുക, നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹങ്ങള്‍ വഹിക്കുക ഒന്നും അസാധ്യമല്ല. ഇത് ഒരിക്കലും പണത്തെ കുറിച്ച് അല്ലെന്നും ദൈവത്തിന്റെ കൃപയുടെയും സമയത്തിന്റെയും അനുഗ്രഹത്തിന്റെയും വിശ്വാസത്തെ കുറിച്ചാണ് എന്നും താരം ഇന്‍സ്റ്റായില്‍ കുറിച്ചു. ചെറിയൊരു അപ്പാര്‍ട്‌മെന്റാണ് സ്വന്തമാക്കിയിരിക്കുന്നത്. അപ്പാര്‍ട്‌മെന്റില്‍ നിന്ന് നോക്കിയാല്‍ ദുബായിടെ ഭംഗി കാണാനു സാധിക്കും. നിരവധിയാളുകളാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 

സിനിമകളിലൂടെയും സീരിയലുകളിലൂടെയും എല്ലാം കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലിന്റു കൂടുതല്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറമെ തമിഴ് കന്നഡ, ഭാഷകളിലെ ചിത്രങ്ങളിലെല്ലാം ലിന്റു അഭിനയിച്ചിട്ടുണ്ട്. അവിടെയെല്ലാം നിള രാജ് എന്ന പേരിലാണ് നടി അറിയപ്പെട്ടത്. വാടാമല്ലി എന്ന സിനിമയിലൂടെ ആയിരുന്നു ലിന്റുവിന്റെ അരങ്ങേറ്റം. പിന്നീട് ട്രാക്ക്, മാന്ത്രികന്‍ തുടങ്ങിയ സിനിമകളിലെല്ലാം നടി അഭിനയിച്ചു. ടെലിവിഷനില്‍ ആദ്യം റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയും അവതാരകയും ആയിട്ടായിരുന്നു ലിന്റുവിന്റെ തുടക്കം. പിന്നീട് എന്ന് സ്വന്തം കൂട്ടുകാരി എന്ന പരമ്പരയിലൂടെ സീരിയലുകളിലേക്കും എത്തുകയായിരുന്നു. 


കായംകുളം കൊച്ചുണ്ണിയുടെ മകന്‍, ഈറന്‍ നിലാവ്, ഭാര്യ തുടങ്ങിയ പരമ്പരകളിലാണ് ലിന്റു പിന്നീട് അഭിനയിച്ചത്. ഇതില്‍ ഭാര്യ എന്ന പരമ്പരയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലിന്റുവിന് കൂടുതല്‍ സ്വീകാര്യത നല്‍കിയത്. മലയാളത്തില്‍ ചങ്ക്സ്, ആദം ജോണ്‍ തുടങ്ങിയ സിനിമകളിലൊക്കെ ലിന്റു അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററിലാണ് ലിന്റു അവസാനമായി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലൊക്കെ വളരെ ആക്ടീവാണ് ലിന്റു. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും യൂട്യൂബ് വ്‌ലോഗിങ്ങൊക്കെയായി ലിന്റു പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുണ്ട്.

actress lintu rony new home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES