മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മുഖമാണ് ലിന്റു റോണിയുടേത്. ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ 'ഭാര്യ' എന്ന പരമ്പക ആണ് ലിന്റുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സീരിയലില്‍ ഭര്‍ത്താവിന്റെ പൊയ്മുഖങ്ങള്‍ അറിയാത്ത പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടിയായ റഹാനയായാണ് ലിന്റു എത്തിയത്. ലണ്ടനില്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം വിദേശത്ത് സെറ്റില്‍ ചെയ്തിരിക്കുന്ന നടി യൂ ട്യൂബ് ചാനലുമായും സജീവമാണ്. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് നടി ഒരു അമ്മയാകുവാന്‍ പോവുകയാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
കഴിഞ്ഞദിവസമായിരുന്നു ലിന്റുവിന്റെയും റോണിയുടേയും വിവാഹവാര്‍ഷികം. അന്നേ ദിവസം വലിയ ആഘോഷങ്ങളാണ് വീട്ടില്‍ നടന്നതും. റോണി ഒരുക്കിയ സര്‍പ്രൈസിനെകുറിച്ച് ലിന്റ വാചാലയായിരുന്നു. എന്നാല്‍ ഇതിനേക്കാളൊക്കെ വലിയ സന്തോഷം ലിന്റു ഗര്‍ഭിണി ആണോ എന്ന സന്തോഷം ആരാധകര്‍ പങ്കിടുന്നതാണ്. പുതിയ അംഗം വരുന്നുണ്ടോ എന്ന് സംശയം ആരാധകര്‍ പങ്കിടുമ്പോള്‍ സന്തോഷവും സ്നേഹവും നിറഞ്ഞ സ്മൈലികളാണ് ലിന്റു മറുപടിയായി നല്‍കിയത്. എന്നാല്‍ ലിന്റു എവിടെയും സന്തോഷവാര്‍ത്തയെ കുറിച്ച് തുറന്നു പറയുന്നതുമില്ല. കേട്ടത് സത്യമാകട്ടെ, ആ വിശേഷം ലിന്റു പറയുന്നതിനായി കാത്തിരിക്കുന്നു എന്നും കമന്റുകള്‍ കാണാം.
ആരാധകരുടെ സംശയം സത്യം ആണെങ്കില്‍ ഏറെനാളത്തെ കാത്തിരിപ്പിനു ഒടുവിലാണ് കുഞ്ഞു വാവ എത്തുന്നത്. ഏറെ പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടതിനെ കുറിച്ച് ലിന്റു കുറച്ചു നാള്‍ മുന്‍പേ സംസാരിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ സന്തോഷ വാര്‍ത്തയും എത്തുന്നത്. വിവാഹം കഴിഞ്ഞാല്‍ പിന്നെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്ഥിരമായി കേള്‍ക്കുന്ന വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യത്തിന് വേദനയോടെയാണ് നടിയും ഭര്‍ത്താവും മറുപടി നല്‍കിയിരുന്നത്. എന്നാല്‍ അതിനെല്ലാം ഇപ്പോള്‍ അവസാനമായിരിക്കുകയാണെന്ന് സൂചനകളാണ് ലഭിക്കുന്നത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ലിന്റു റോണി. ഭാര്യയെന്ന പരമ്പരയില്‍ റഹാനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു ലിന്റുവിനെ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. ഈറന്‍ നിലാ എന്ന പരമ്പരയിലും താരം അഭിനയിച്ചിരുന്നു. ഭര്‍ത്താവ് റോണിക്കൊപ്പമായി ലണ്ടനിലാണ് ലിന്റു. യൂട്യൂബ് ചാനലിലൂടെയായും താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ആരാധകരുടെ കമന്റുകള്‍ക്കും താരം മറുപടി കൊടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സന്തോഷത്തിലും പങ്കുചേരുകയാണ് ആരാധകര്‍.
ഏഷ്യാനെറ്റിലെ 'ഭാര്യ'യില്‍ കൂടാതെ മഴവില്‍ മനോരമയിലെ എന്ന് സ്വന്തം കൂട്ടുകാരിയിലും മൂന്നു നായികമാരില്‍ ഒരാളായിട്ടാണ് ലിന്റു എത്തിയത്. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഈറന്‍ നിലായിലും ലിന്റു തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു. സീരിയലുകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ലിന്റു വിവാഹശേഷവും അഭിനയത്തില്‍ സജീവമായുരുന്നു. ടെക്നിക്കല്‍ കണ്‍സള്‍ന്റ് ആയി ജോലി ചെയ്യുന്ന റോണി ഈപ്പന്‍ മാത്യുവാണ് ലിന്റുവിന്റെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം ലണ്ടനിലാണ് താമസമെങ്കിലും ഷൂട്ടിംഗിനായി ഇടയ്ക്ക് കേരളത്തിലേക്ക് എത്തിയിരുന്നു.
ടിക് ടോക് വീഡിയോകളിലൂടെയും, വ്‌ളോഗറായും പ്രേക്ഷകരുടെ ഇടയില്‍ സജീവമാണ് ലിന്റു.